സ്വന്തം ലേഖകന്‍: ട്രംപിന് യുഎസ് പ്രസിഡന്റിന്റെ ശമ്പളവും വൈറ്റ് ഹൗസും വേണ്ട, പേരിന് പ്രതിവര്‍ഷം ഒരു ഡോളര്‍ ശമ്പളം മതിയെന്ന് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റിന് ലഭിക്കേണ്ട വാര്‍ഷിക ശമ്പളമായ നാല് ലക്ഷം ഡോളര്‍ വേണ്ടെന്ന് വ്യക്തമാക്കിയ നിയുക്ത അമേരിക്ക പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമപരമായി ശമ്പളം വാങ്ങണം എന്നതിനാല്‍, പ്രതിവര്‍ഷം ഒരു ഡോളര്‍ സ്വീകരിക്കുമെന്നും സി.ബി.എസ് …
സ്വന്തം ലേഖകന്‍: നടി രേഖ മോഹന്റെ മരണം ആഹ്മഹത്യയെന്ന് സൂചന, കാരണം അര്‍ബുദ രോഗവും കുട്ടികളില്ലാതിരുന്നതുമെന്ന് നിഗമനം. തൃശൂരിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി രേഖ മോഹന്‍ ജീവനൊടുക്കിയത് അര്‍ബുദ രോഗവും കുട്ടികളില്ലാത്തതിന്റെ ദുഃഖവും കാരണമാണെന്നാണ് പ്രാഥമിക നിഗമനം. വിയ്യൂര്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. തൃശൂരിലെ ശോഭ സിറ്റിയിലെ ഫ്‌ലാറ്റിലാണ് രേഖയെ മരിച്ച നിലയില്‍ …
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി, നരേന്ദ്ര മോഡിക്കെതിരെ എന്‍ഡിഎയില്‍ പടയൊരുക്കം. ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. നോട്ട് അസാധുവാക്കിയ നടപടിക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്. പാര്‍ട്ടി പ്രതിസന്ധിയിലാകേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ധനമന്ത്രി …
സ്വന്തം ലേഖകന്‍: പശ്ചിമ മ്യാന്മറിലെ റോഹിങ്ക്യ വംശജര്‍ക്കു നേരെ വ്യാപക ആക്രമം, മ്യാന്മര്‍ സൈന്യം വീടുകള്‍ തീവച്ചു നശിപ്പിച്ചതായി റിപ്പോര്‍ട്ട്. റോഹിങ്ക്യക്കാര്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ അവരുടെ വീടുകളും കെട്ടിടങ്ങളും വ്യാപകമായി തീവെച്ചു നശിപ്പിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്‌ള്യു) പുറത്തുവിട്ടു. 400 കെട്ടിടങ്ങളും മൂന്നു ഗ്രാമങ്ങളും അഗ്‌നിക്കിരയായതായി എച്ച്.ആര്‍.ഡബ്‌ള്യു …
സ്വന്തം ലേഖകന്‍: 30 ലക്ഷത്തോളം കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടക്കുകയോ ചെയ്യുമെന്ന് ഡൊണാള്‍ഡ് ട്രംപ്. സിബിഎസ് ടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുപ്പതുലക്ഷത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുകയോ ജയിലില്‍ അടയ്ക്കുകയോ ചെയ്യുമെന്ന് നിയുക്ത പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുറന്നടിച്ചത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചശേഷം ട്രംപ് നല്‍കുന്ന ആദ്യത്തെ ടിവി അഭിമുഖമായിരുന്നു ഇത്. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങള്‍ ചെയ്യുമെന്നു …
സ്വന്തം ലേഖകന്‍: പാക് ബലൂചിസ്താനിലെ സൂഫി പള്ളിയില്‍ സ്‌ഫോടനം, മരണം 52 ആയി, ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ലസബെല ജില്ലയിലെ ദര്‍ഗ ഷാ നൂറനി പള്ളിക്ക് സമീപം സൂഫി നൃത്തം ആസ്വദിച്ചു കൊണ്ടിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ അധികവും. മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ വ്യക്തമാക്കി. നൂറുകണക്കിന് പേര്‍ക്ക് ഗുരുതരമായി പരുക്കേട്ട്റ്റുണ്ട്. മരണനിരക്ക് ഉയര്‍ന്നേക്കാം …
സ്വന്തം ലേഖകന്‍: 500, 1000 നോട്ടുകള്‍ പിന്‍വലിക്കല്‍, നരേന്ദ്ര മോഡിക്ക് പിന്തുണയുമായി ഐശ്വര്യ റായ് രംഗത്ത്. കള്ളപ്പണത്തിനും അഴിമതിയ്ക്കും എതിരായ പ്രധാനമന്ത്രിയുടെ നടപടിയെ അഭിനന്ദിക്കുന്നു എന്നറിയിച്ച ഐശ്വര്യ മാറ്റങ്ങള്‍ എപ്പോഴും സുഖകരമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൊതുതാത്പര്യവും ഭാവിയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കമെന്നും ഐശ്വര്യ റായ് ആവശ്യപ്പെട്ടു. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് …
സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ ഭൂചലനവും സുനാമിയും, രണ്ടു പേര്‍ മരിച്ചു, തിരമാലകള്‍ മൂന്നു മീറ്റര്‍ വരെ ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് തൊട്ടുപിന്നാലെ സുനാമിയുമെത്തി. ന്യൂസിലന്‍ഡ് തെക്കന്‍ ദ്വീപായ കെയ്ക്കൂരയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെയാണ് സുനാമി വീശിയടിച്ചത്. കിഴക്കന്‍ തീര നഗരമായ …
സ്വന്തം ലേഖകന്‍: ട്രംപിനും ഇന്ത്യക്കുമിടയിലെ കീറാമുട്ടിയായി എച്ച്1 ബി വിസ, പുതിയ സര്‍ക്കാരിന്റെ നിലപാട് ഉറ്റുനോക്കി ഇന്ത്യന്‍ പ്രവാസികള്‍. ഡൊണള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രധാന പ്രശ്‌നമായി എച്ച്1 ബി വിസ ഉയര്‍ന്നു വന്നേക്കാമെന്ന് അമേരിക്കന്‍ ഹെറിറ്റേജ് ഫൗണ്ടേഷന്‍ അംഗമായ ലിസ കര്‍ടസ് ചൂണ്ടിക്കാട്ടി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കര്‍ടസ്. …
സ്വന്തം ലേഖകന്‍: ദുരിതപര്‍വം അഞ്ചാം ദിവസം, എടിഎമ്മുകളും കാലി, കറന്‍സി പ്രതിസന്ധി പരിഹരിക്കാന്‍ സമയമെടുക്കും, കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ബാങ്കിംഗ് ഇടപാടുകള്‍ സാധാരണ നിലയിലാകുന്നത് വരെ ജനങ്ങള്‍ ക്ഷമ കാണിക്കണമെന്നും പഴയ കറന്‍സി മാറ്റിയെടുക്കുന്നതിന് തിടുക്കം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. പതിനാല് ലക്ഷം കോടി രൂപയുടെ പഴയ കറന്‍സികള്‍ പുറത്തുണ്ട്. ഇത് ഒറ്റ രാത്രി …