സ്വന്തം ലേഖകന്‍: 2022 ഓടെ ഇന്ത്യയെ സാമ്പത്തിക ശക്തിയാക്കും, യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് നരേന്ദ്ര മോദി. രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ട ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാര്‍ഷികമായ 2022 ഓടെ സാമ്പത്തികമായും ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ‘സ്വാതന്ത്ര്യവും ജനാധിപത്യവും സമത്വവും ആത്മാവിന്റെ സത്തയാക്കിയ ഒരു ആധുനിക രാഷ്ട്രത്തെയാണ് ഞങ്ങളുടെ സ്ഥാപകര്‍ സൃഷ്ടിച്ചത്. ഇന്ന് ഇന്ത്യ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ 20,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഇന്റര്‍നെറ്റ് ഭീമനായ ആമസോണ്‍. ആമസോണ്‍ സി.ഇ.ഒ ജഫ്ബിസോസാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലെ ബിസിനസ് പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജഫ്ബിസോസ്. നിലവില്‍ ആമസോണ്‍ 45,000 തൊഴിലവസരങ്ങള്‍ ഇന്ത്യയില്‍ സൃഷ്ടിച്ചതായും കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് സ്ഥാനാഥിത്വം പ്രഖ്യാപിച്ച് ഹിലാരി, അവസാന നിമിഷം വരെ പിന്മാറില്ലെന്ന് സാന്‍ഡേഴ്‌സ്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം തനിക്കു തന്നെയാണെന്നു പ്രഖ്യാപിച്ച ഹിലാരി ക്ലിന്റണ്‍ വൈറ്റ്ഹൗസിലേക്കുള്ള മത്സരത്തില്‍ റിപ്പബ്ലിക്കന്‍ എതിരാളി ട്രംപിനെതിരേ അണിനിരക്കാന്‍ സാന്‍ഡേഴ്‌സിന്റെ അനുയായികളെ ആഹ്വാനം ചെയ്തു. എന്നാല്‍, ഡെമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റിനുള്ള മത്സരത്തില്‍നിന്നു പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു സാന്‍ഡേഴ്‌സിന്റെ പ്രതികരണം. ഫിലഡല്‍ഫിയയിലെ …
സ്വന്തം ലേഖകന്‍: ‘അമ്മയില്‍’ മക്കള്‍ വീണ്ടും തമ്മിലടിക്കുന്നു, സലിം കുമാറിന്റെ രാജി നാടകമെന്ന് ഗണേഷ് കുമാര്‍, ചുട്ട മറുപടിയുമായി സലിം കുമാര്‍. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പത്തനാപുരത്ത് കെ.ബി.ഗണേഷ്‌കുമാറിനു വേണ്ടി നടന്‍ മോഹന്‍ലാല്‍ പ്രചരണത്തിനെത്തിയതും ഇതില്‍ പ്രതിഷേധിച്ച് സലിംകുമാര്‍ താരസംഘടനയായ അമ്മയില്‍നിന്നു രാജിവച്ചതുമാണ് സംഘടനയില്‍ പൊട്ടിത്തെറിച്ചത്. സലിംകുമാറിന്റേത് രാജി നാടകമായിരുന്നുവെന്ന് ആരോപിച്ച് കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എ രംഗത്തെത്തി. …
സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിത. ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് മെര്‍ക്കല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യുഎസ് പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന ഹില്ലരി ക്ലിന്റനെ കടത്തിവെട്ടിയാണ് മെര്‍ക്കല്‍ പത്താം തവണ ഈ സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മെര്‍ക്കല്‍ ഈ നേട്ടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മിഷേല്‍ …
സ്വന്തം ലേഖകന്‍: 25 ഇന്ത്യന്‍ വിദ്യാര്‍ഥികളോട് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ഉത്തരവിട്ട് അമേരിക്കന്‍ സര്‍വകലാശാല. വെസ്റ്റേണ്‍ കെന്റക്കി സര്‍വകലാശാലയില്‍ പ്രവേശനം നേടിയ 25 ഇന്ത്യന്‍ വിദ്യാര്‍ഥികളോടാണ് മടങ്ങിപ്പോകാന്‍ സര്‍വകലാശാല നിര്‍ദേശം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനം നടക്കുന്നതിനിടെയാണ് സര്‍വകലാശാലയുടെ നടപടി എന്നത് ശ്രദ്ധേയമായി. കമ്പ്യൂട്ടര്‍ സയന്‍സില്‍ ആദ്യ സെമസ്റ്ററിനിടയിലാണ് വിദ്യാര്‍ഥികളോട് ഇന്ത്യയിലേക്ക് മടങ്ങാനോ മറ്റ് …
സ്വന്തം ലേഖകന്‍: നാറ്റോ സഖ്യസേന പോളണ്ടില്‍ സൈനീകാഭ്യാസം തുടങ്ങി, നടപടി റഷ്യക്ക് മുന്നറിയിപ്പ് നല്‍കാന്‍. ആനാക്കോണ്ട 16 എന്ന് പേരിട്ടിരിക്കുന്ന സൈനീകാഭ്യാസം റഷ്യയുടെ ഉക്രൈനിലെ ഇടപെടലുകളുടെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന നടപടിയായാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഉക്രൈനിലെ റഷ്യയുടെ നടപടി യൂറോപ്യന്‍ രാജ്യങ്ങളെ മൊത്തത്തില്‍ ആശങ്കയിലാഴ്ത്തിയിരുന്നു. നിരവധി വാഹനങ്ങളും വിമാനങ്ങളും കപ്പലുകളും പങ്കെടുത്ത സൈനീകാഭ്യാസത്തില്‍ നാറ്റോയുടെ 20 സഖ്യരാഷ്ട്രങ്ങളില്‍ …
സ്വന്തം ലേഖകന്‍: ഹിന്ദു ദൈവങ്ങളും മുസ്ലീം ചിഹ്നങ്ങളുമുള്ള ബാത്ത്‌റൂം മാറ്റുകള്‍ വില്‍പ്പനക്ക്, ആമസോണ്‍ പുലിവാലു പിടിച്ചു. ആമസോണ്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റിലാണ് വിവാദ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനക്ക് എത്തിയത്. ക്രിസ്തുവിന്റെ ചിത്രങ്ങളുള്ള മാറ്റുകളും ഇവയില്‍ ഉള്‍പ്പെടുന്നു. ഇവയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ആമസോണിനെതിരെ ‘ബോയ്‌കോട്ട് ആമസോണ്‍’ എന്നപേരില്‍ ഹാഷ് ടാഗ് പ്രചരണവും ആരംഭിച്ചിട്ടുണ്ട്. ഹിന്ദു ദേവതകള്‍, …
സ്വന്തം ലേഖകന്‍: നരേന്ദ്ര മോദി സ്വിസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി, നികുതിവെട്ടിപ്പും കള്ളപ്പണവും തടയാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണ. നികുതി തട്ടിപ്പുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതിനുള്ള വിവരങ്ങള്‍ വേഗതയില്‍ കൈമാറുന്നതിനുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിടാനും ജനീവയില്‍ സ്വിസ് പ്രസിഡന്റ് ജോഹാന്‍ ഷ്‌നീഡര്‍ അമ്മാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇന്ത്യയില്‍ സ്ഥാപനങ്ങളുള്ള നിരവധി സ്വിസ് കമ്പനികളുണ്ട്. ഇന്ത്യയും സ്വിറ്റ്‌സര്‍ലാന്‍ഡും …
സ്വന്തം ലേഖകന്‍: ലൈംഗീക അടിമകളാകാന്‍ വിസമ്മതിച്ച 19 യസീദി പെണ്‍കുട്ടികളെ ഇസ്ലാമിക് സ്റ്റേറ്റ് ജീവനോടെ തീയ്യിട്ടു കൊന്നു. മൊസൂളിലെ ഐഎസ് കേന്ദ്രത്തില്‍ ഇരുമ്പ് കൂട്ടിലടച്ചാണ് ഇവരെ തീകൊളുത്തിയതെന്ന് അറബ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ജനക്കൂട്ടത്തിനുമുമ്പില്‍ വച്ചായിരുന്നു ക്രൂരമായ കൂട്ട കൊലപാതകം അരങ്ങേറിയത്. കൊലപാതകം തടയുന്നതിന് കാഴ്ചക്കാരില്‍ ആരും മുന്നോട്ടു വന്നില്ലെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ …