സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ അംഗരാജ്യങ്ങള്‍ ഉഴപ്പുന്നു, അന്ത്യശാസനവുമായി യൂറോപ്യന്‍ യൂണിയന്‍. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് അംഗരാജ്യങ്ങള്‍ നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പ്രതിമാസം ആറായിരത്തോളം അഭയാര്‍ഥികളെ അംഗരാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് മൈഗ്രേഷന്‍ ഹൈകമീഷണര്‍ ദിമിത്രസ് അവരാമോപൊലസ് ആവശ്യപ്പെട്ടു. 1,60,000 അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സെപ്റ്റംബറില്‍ യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ ഉണ്ടാക്കിയ ധാരണ. …
സ്വന്തം ലേഖകന്‍: ഇസ്ലാമിന്റെ ഔദ്യോഗിക മതമെന്ന പദവി ഏടുത്തു കളയല്‍, ബംഗ്ലാദേശില്‍ സംഘര്‍ഷം വ്യാപിക്കുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യത്തെ ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. ബംഗ്ലാദേശ് ഔദ്യോഗികമായി മതേതരത്വ രാഷ്ട്രമാണെങ്കിലും ഇസ്ലാമാണ് മൂന്ന് പതിറ്റാണ്ടായി ഔദ്യോഗിക മതം. ഇത് ഒഴിവാക്കാനുള്ള നീക്കം ഭരണ തലത്തിലും കോടതി വഴിയും നടക്കുന്നതിനെതിരായാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. 90 …
സ്വന്തം ലേഖകന്‍: കാമറണിനെ വിമര്‍ശിച്ച് ഒബാമ, ഒബാമക്കെതിരെ പടയെടുത്ത് ബ്രിട്ടീഷ് മാധ്യമങ്ങള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിനെ വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ കുറ്റപ്പെടുത്തുകയാണ് ബ്രിട്ടീഷ് പത്രങ്ങള്‍. ദി അറ്റ്‌ലാന്റിക് എന്ന മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് കാമറണിനെയും യൂറോപ്യന്‍ കൂട്ടുകെട്ടിനെയും ഒബാമ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. 2011 ല്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഖദ്ദാഫിയെ പുറത്താക്കിയശേഷം …
സ്വന്തം ലേഖകന്‍: ജോലി തേടി കേരളത്തിലെത്തിയ ബംഗാളി യുവാവിന് കാരുണ്യ ലോട്ടറിയുടെ ഒരു കോടി അടിച്ചു. ബംഗാള്‍ ഉത്തര്‍ലക്ഷ്മിപുരി സ്വദേശി മൊഫിജുല്‍ റഹ്മ ശൈഖിനാണ് ഭാഗ്യം കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ രൂപത്തില്‍ എത്തിയത്. ശനിയാഴ്ച നറുക്കെടുത്ത കെ.ടി. 215092 നമ്പറിലാണ് ഒരുകോടി രൂപ സമ്മാനം. സ്വന്തം നാട്ടില്‍ പണിക്ക് കൂലി കുറഞ്ഞതോടെ കേരളത്തിലത്തെിയ മൊഫിജുല്‍ കോഴിക്കോട് …
സ്വന്തം ലേഖകന്‍: സിംഗപ്പൂര്‍ ലോകത്തിലെ ചെലവേറിയ നഗരം, തൊട്ടുപിന്നില്‍ സൂറിച്ചും ഹോങ്കോങ്ങും. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് (ഇ.ഐ.യു) റാങ്കിങ്ങിലാണ് സിംഗപ്പൂര്‍ ഏറ്റവും ചെലവേറിയ നഗരമായത്. രണ്ടാം സ്ഥാനം സൂറിച്ചും മൂന്നാം സ്ഥാനം ഹോങ്കോങ്ങും സ്വന്തമാക്കി. പാരിസാണ് തൊട്ടുപിന്നില്‍. ലണ്ടന്‍, ന്യൂയോര്‍ക് എന്നിവയാണ് ആറും ഏഴും സ്ഥാനത്തുള്ള നഗരങ്ങള്‍. പട്ടികയിലെ ഏറ്റവും ചെലവു കുറഞ്ഞ നഗരം സാംബിയയുടെ …
സ്വന്തം ലേഖകന്‍: ദുബായില്‍ കനത്ത മഴ, അബുദാബിയില്‍ കൊടുങ്കാറ്റ്, കനത്ത നാശനഷ്ടം. അബുദാബിക്കു പുറമെ ദുബൈ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലും ശക്തമായ മഴ ലഭിച്ചു. അടുത്ത കാലത്ത് ഏറ്റവും ശക്തമായ മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അറേബ്യന്‍ …
സ്വന്തം ലേഖകന്‍: വനിതാ ദിനം ആശംസിച്ച് പൂക്കള്‍ നല്‍കിയില്ല, റൊമാനിയയില്‍ യുവതി സ്വന്തം ഭര്‍ത്താവിനോട് ചെയ്തത്. വനിതാ ദിനം ആശംസിച്ച് പൂക്കള്‍ നല്‍കാഞ്ഞതിനും വീട്ടുജോലിയില്‍ സഹായിക്കാത്തതിലും പ്രതിഷേധിച്ച് റെമാനിയന്‍ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു കളഞ്ഞു. റൊമാനിയയിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് സംഭവം. ഇനോല്‍ പോപ എന്ന 39 കാരനാണ് യുവതിയുടെ ഞെട്ടിക്കുന്ന പ്രതിഷേധത്തിനിടയായത്. മരിലെന …
സ്വന്തം ലേഖകന്‍: കര്‍ണാടകയില്‍ തരിശുനിലം വിലക്കുവാങ്ങി കാടു വച്ച ദമ്പതികള്‍, ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വന്യജീവി സങ്കേതത്തിന്റെ കഥ. അനില്‍ മല്‍ഹോത്ര, ഭാര്യ പമേല മല്‍ഹോത്ര എന്നിവരാണ് കര്‍ണാടകയിലെ കുടക് ജില്ലയില്‍ 25 വര്‍ഷം മുമ്പ് തരിശായി കിടന്ന ഒരു കൃഷി സ്ഥലം വിലക്കു വാങ്ങി രാജ്യത്തെ ആദ്യ സ്വകാര്യ വന്യജീവി സങ്കേതമാക്കി മാറ്റിയത്. തരിശു …
സ്വന്തം ലേഖകന്‍: തുര്‍ക്കി, ഇയു അഭയാര്‍ഥി കരാറിനെതിരെ യുഎന്‍ രംഗത്ത്, കരാര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപണം. യൂറോപ്പിലേക്കുള്ള അഭയാര്‍ഥി പ്രവാഹം തടയുന്നതിനായുള്ള തുര്‍ക്കിയും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ കരാര്‍ നിയമ ലംഘനമായേക്കാമെന്ന് യു.എന്‍. അഭയാര്‍ഥി ഏജന്‍സി യു.എന്‍.എച്.സി.ആര്‍ വ്യക്തമാക്കി. വിദേശികളെ കൂട്ടത്തോടെ പുറത്താക്കുന്ന ഈ ശ്രമം മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കുകയെന്ന് യുറോപ്പിലെ യു.എന്‍.സി.എച്.ആര്‍ ഡ!യറക്ടര്‍ വിന്‍സന്റ് …
സ്വന്തം ലേഖകന്‍: ജപ്പാന്‍ വിപണിയില്‍ തരംഗമാകാന്‍ വീരപ്പന്‍ പെര്‍ഫ്യൂം. കര്‍ണാടകയിലെ സത്യമംഗലം കാടുകളില്‍ വിഹരിച്ച വീരപ്പന്‍ ജപ്പാനിലെ കടകളില്‍ പെര്‍ഫ്യൂം കുപ്പികളുടെ കവറിലെ താരമാണിപ്പോള്‍. വീരപ്പനെ മോഡലാക്കി പ്രമുഖ പെര്‍ഫ്യൂം കമ്പനിയാണ് പുതിയ ഉല്‍പ്പന്നം വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ലെഷ് എന്ന കോസ്മറ്റിക് കമ്പനിയാണ് നീക്കത്തിന് പിന്നില്‍. പെര്‍ഫ്യൂമിന്റെ പേരാകട്ടെ സ്മഗ്ലേഴ്‌സ് സോള്‍(കള്ളക്കടത്തുകാരുടെ ആത്മാവ്) എന്നും. …