സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് മരിച്ചു പോയവരുടെ പ്രൊഫൈലുകള്‍ കൊണ്ട് നിറയുമെന്ന് റിപ്പോര്‍ട്ട്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടേ ഫേസ്ബുക്കില്‍ ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരുടെ പ്രൊഫൈലുകളായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. 2098 ആകുമ്പോഴേക്ക് ഫേസ്ബുക് ഓണ്‍ലൈന്‍ ലോകത്തിലെ ഏറ്റവും വലിയ ശ്മശാനമാകുമെന്നാണ് യൂനിവേഴ്‌സിറ്റി ഓഫ് മസാചൂസറ്റ്‌സിലെ ഗവേഷകനായ ഹാചെം സഡിക്കി വിലയിരുത്തുന്നത്. മരിച്ചവരുടെ അക്കൗണ്ടുകള്‍ ഒഴിവാക്കാന്‍ ഫേസ്ബുക് തയാറാകാത്തതാണ് ഇതിന് …
സ്വന്തം ലേഖകന്‍: ഇമെയിലിന്റെ പിതാവ് റേ ടോംലിന്‍സണ്‍ അന്തരിച്ചു. ഇമെയിലിന്റെ ഉപജ്ഞാതാവും ഇമെയില്‍ പ്രതീകമായ ചിഹ്നത്തിന്റെ അവതാരകനുമായ റേ ടോംലിന്‍സണ്‍ അന്തരിച്ചു. 74 വയസായിരുന്നു. 1971ല്‍ ഇലക്‌ട്രോണിക് രീതിയില്‍ ഒരു കമ്പ്യൂട്ടറില്‍ നിന്നും മറ്റൊരു കമ്പ്യൂട്ടറിലേക്ക് ആദ്യമായി സന്ദേശമയച്ചത് റേ ആയിരുന്നു. പിന്നീട് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചാണ് ഇന്നു കാണുന്ന ഇമെയില്‍ സംവിധാനം നിലവില്‍ …
സ്വന്തം ലേഖകന്‍: പൈലറ്റിന്റെ കുടുംബ കലഹം, 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി. ഭാര്യയുമായി വഴക്കിട്ട പൈലറ്റ് തന്നെ വിട്ടുപോയാല്‍ തനിക്കൊപ്പം 200 യാത്രക്കാരുമായി വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ജപ്പാന്‍ വിമാനക്കമ്പനിയില്‍ പൈലറ്റായി ജോലി ചെയ്യുന്ന ഇറ്റാലിക്കാരനാണ് വിമാനം താഴെയിറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് ഭാര്യക്ക് സന്ദേശമയച്ച് മുന്നറിയിപ്പ് നല്‍കിയത്. പൈലറ്റിന്റെ പേര് ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകന്‍: അവസാന ഓവറുകളില്‍ ധോനിയുടെ വെടിക്കെട്ട്, ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ്. കനത്ത മഴക്കും കാറ്റിനും ബംഗ്‌ളാദേശിന്റെ തലതെറിച്ച ആരാധകരുടെ വെറുപ്പിക്കലിനും ധോനിയേയും കൂട്ടരേയും തടയാനായില്ല. മഴ മൂലം 15 ഓവര്‍ ആക്കി ചുരുക്കിയ ഏഷ്യാ കപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ബംഗ്‌ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് …
സ്വന്തം ലേഖകന്‍: ഇറാനിലെ ശതകോടീശ്വരനായ വ്യവസായിക്ക് അഴിമതി കേസില്‍ വധശിക്ഷ. ഇറാനിലെ ഏറ്റവും സമ്പന്നനായ വ്യക്തികളില്‍ ഒരാളായ ബാബക് സന്‍ജാനിക്കാണ് അഴിമതിക്കും സാമ്പത്തിക കുറ്റകൃത്യത്തിനും കോടതി വധശിക്ഷ വിധിച്ചത്. നാല്‍പ്പത്തിരണ്ടുകാരനായ സന്‍ജാനിക്കൊപ്പം മറ്റ് രണ്ട് പ്രതികള്‍ക്കു കൂടി കോടതി വധശിക്ഷ വിധിച്ചു. തട്ടിച്ച പണം തിരിച്ചടയ്ക്കാനും പ്രതികളോട് നിര്‍ദേശിച്ചു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. സന്‍ജാനി …
സ്വന്തം ലേഖകന്‍: ഇസ്ലാം മതത്തിന്റെ ഔദ്യോഗിക മതമെന്ന പദവി എടുത്തുമാറ്റാന്‍ ഒരുങ്ങി ബംഗ്ലാദേശ്. രാജ്യത്ത് ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. ഹിന്ദുക്കളും ക്രിസ്ത്യാനികളും ഷിയ മുസ്ലീങ്ങളും അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ബംഗ്ലാദേശില്‍ അടുത്ത കാലത്ത് നിരന്തരമായ ആക്രമ സംഭവങ്ങളാണ് നടക്കുന്നത്. 1988 ലാണ് ഇസ്ലാം മതത്തെ ബംഗ്ലാദേശിന്റെ ഔദ്യോഗിക മതമായി …
സ്വന്തം ലേഖകന്‍: ഛത്തീസ്ഗഡില്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ ബജ്രംഗദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗ മേഖലയായ. ഖമാര്‍ദിലുള്ള പള്ളിയിലായിരുന്നു ബജ്രംഗ്ദള്‍ പ്രവര്‍ത്തകരുടെ വിളയാട്ടം. ഞായറാഴ്ച പ്രാര്‍ത്ഥന നടക്കുന്നതിന് ഇടയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിരുന്ന അഞ്ച് വിശ്വാസികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പള്ളിയിലേക്ക് ഇരച്ചുകയറിയ 25 ഓളം വരുന്ന ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ കസേരകളും മേശകളും തകര്‍ക്കുകയായിരുന്നു. ജയ് ശ്രീറാം …
സ്വന്തം ലേഖകന്‍: കലാഭവന്‍ മണി അന്തരിച്ചു, അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍. കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണിയുടെ ആരോഗ്യനില ഇന്ന് വഷളാകുകയായിരുന്നു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. 45 വയസായിരുന്നു. നാടന്‍ പാട്ടുകളിലൂടെയും മിമിക്രിയിലൂടേയും മലയാള സിനിമയിലേക്കും മലയാളി പ്രേക്ഷകരുടെ മനസിലേക്കും തന്റേതായ വഴി വെട്ടിത്തുറന്ന മണി വാസന്തിയും ലക്ഷ്മിയും പിന്നെ …
സ്വന്തം ലേഖകന്‍: ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുന്നു, പുതിയ ചിത്രം കൊചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ. മലയാള സിനിമയുടെ ഗൃഹാതുരതയായ ഉദയാ പിക്‌ചേഴ്‌സ് മടങ്ങി വരുമ്പോള്‍ ഉദയയുടെ ഇളമുറക്കാരനായ നടന്‍ കുഞ്ചാക്കോ ബോബനാണ് അമരത്ത്. മലയാളത്തിലെ മുന്‍നിര ബാനറായിരുന്ന ഉദയാ പിക്‌ചേഴ്‌സ് കുഞ്ചാക്കോ ബോബന്റേയും പിതാവ് ബോബന്‍ കുഞ്ചാക്കോയുടെയും ഉടമസ്ഥതയില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാള …
സ്വന്തം ലേഖകന്‍: 2021 ല്‍ ചന്ദ്രനില്‍ ഇറങ്ങുമെന്ന് ചൈന, ആളില്ലാത്ത പര്യവേക്ഷണ വാഹനം ഇറക്കാന്‍ പദ്ധതി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ചൊവ്വാ പര്യവേക്ഷണത്തിന് തുടക്കമിടുന്നത്. 2020 ല്‍ വിക്ഷേപിക്കുന്ന ആളില്ലാത്ത പര്യവേക്ഷണ വാഹനം പത്തു മാസത്തിനുള്ളില്‍ ചൊവ്വയിലിറങ്ങുമെന്ന് ചൈനയുടെ ബഹിരാകാശ പദ്ധതികളുടെ മേധാവി യി പെയ്ജിയാന്‍ പറഞ്ഞു. ചൊവ്വയിലെത്തുന്ന വാഹനവുമായി ആശയവിനിമയം …