സ്വന്തം ലേഖകൻ: യുഎഇ തദ്ദേശീയമായി വികസിപ്പിച്ച ലോകത്ത് എവിടെയും ഉപയോഗിക്കാവുന്ന സമ്പർക്കരഹിത ഇൻസ്റ്റന്റ് ക്രെഡിറ്റ് ആപ് ‘എംപേ’ പുറത്തിറക്കി. ദി എമിറേറ്റ്സ് പേയ്മെന്റ് സർവീസസ് ആണ് എംപേ വികസിപ്പിച്ചത്. സർക്കാർ സേവനങ്ങൾക്ക് പുറമേ സ്കൂൾ ഫീസ് അടയ്ക്കാൻ ഉൾപ്പെടെ വിവിധ കാര്യങ്ങൾക്ക് ഉപയോഗിക്കാം. ഇത്തരത്തിൽ ആദ്യത്തെ ആപ് എന്നതിനു പുറമേ മേഖലയിലെ ആദ്യ ദേശീയ പേയ്മെന്റ് …
സ്വന്തം ലേഖകൻ: മഹാമാരിക്കാലത്ത് മലയാളി പ്രവാസി സമൂഹത്തെ വേദനയിലാഴ്ത്തി മുങ്ങി മരിച്ച പിതാവിന്റെയും മകളുടെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോയി. എംബാമിങ് സെന്ററിൽ മരിച്ചവരുടെ മുഖം ഒരു നോക്കു കാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഇസ്മായിലിന്റെ സഹപ്രവർത്തകരുമടക്കം ഒട്ടേറെ പേരെത്തിയിരുന്നു. സായാഹന്ം ചെലവഴിക്കാൻ ഷാർജ–അജ്മാൻ അതിർത്തിയിലെ പുതുതായി തുറന്ന അൽ ഹീറ ബീച്ചിൽ ചെന്ന കോഴിക്കോട് ബാലുശ്ശേരി ഇയ്യാട് …
സ്വന്തം ലേഖകൻ: ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് നേരിട്ട് വിമാന സർവിസ് ആരംഭിക്കാൻ സജ്ജമാണെന്ന് വ്യോമയാന വകുപ്പ് വ്യക്തമാക്കി. വാക്സിനെത്തിയാൽ വിമാന സർവിസ് ആരംഭിക്കാമെന്നും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇതിനാവശ്യമായ എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ മന്ത്രിസഭക്ക് മുന്നിൽവെച്ച പുതിയ നിർദേശത്തിൽ പറയുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു. ഒാപറേഷനൽ, …
സ്വന്തം ലേഖകൻ: കൊവിഡ് സാഹചര്യത്തിൽ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് വീസ കാലാവധി തീരുന്നതു വരെ യുഎഇയിലേക്ക് മടങ്ങിവരുന്നതിന് ഇടപെടാമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. സെയ്ഷെൽസിൽ പര്യടനം കഴിഞ്ഞ് ദുബായിലെത്തിയ അദ്ദേഹം പ്രവാസി സംഘടനകളും നേതാക്കളുമായി ഓൺ ലൈനിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രശ്നങ്ങളിൽ പെടുന്ന ഗാർഹിക ജോലിക്കാർക്ക് സുരക്ഷാ കേന്ദ്രം ഏർപ്പെടുത്തണമെന്ന ആവശ്യത്തോടും …
സ്വന്തം ലേഖകൻ: ഇന്ത്യൻ എംബസിയുടെ വിവിധ സേവനങ്ങൾ ജനങ്ങൾക്ക് സൗകര്യപ്രദമായി എത്തിക്കാനായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം എംബസിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നിലവിൽ എംബസി വെബ്സൈറ്റ് മുഖേന ആളുകൾക്ക് അപ്പോയിൻറ്മെൻറുകൾ എടുക്കാനും സേവനങ്ങൾ തേടാനും സൗകര്യമുണ്ട്. അടിയന്തര ആവശ്യങ്ങൾക്കായുള്ള …
സ്വന്തം ലേഖകൻ: “ഞങ്ങള്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നു, ഈയൊരു നിമിഷത്തിനായി സ്വപ്‌നം കാണുകയായിരുന്നു, അവസാനം അതു കണ്ടു, കാവന്‍ ഈ മൃഗശാലയില്‍നിന്ന് പുറത്തിറങ്ങി, ഇനിയവന്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകും, അവനിപ്പോള്‍ സ്വതന്ത്രനാണ്,” ഏകാന്തവാസത്തില്‍നിന്ന് മോചനം നേടി പാകിസ്താനില്‍നിന്ന് കംബോഡിയയിലേക്കുള്ള കാവന്‍ എന്ന ആനയുടെ യാത്രയെ കുറിച്ച് പോപ്പ് സംഗീതദേവത എന്നറിയപ്പെടുന്ന ഓസ്‌കര്‍ ജേത്രി കൂടിയായ ഷെറിലിന്‍ സര്‍കിഷിയാന്‍ (ഷേര്‍) …
സ്വന്തം ലേഖകൻ: നിലവിലെ ചാംപ്യൻമാരെന്ന പകിട്ടോടെ എത്തിയ ഫ്രാൻസിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ അട്ടിമറിച്ചപ്പോൾ വിജയഗോൾ നേടിയ മിഡ്ഫീൽഡർ പാപ്പ ബൂബ ദിയോപ് അന്തരിച്ചു. 42 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ദിയോപിന്റെ മരണം. ദീർഘനാളായി രോഗബാധിനായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഫുൾഹാം, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിർമിങ്ങം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. …
ഇംഗ്ലണ്ടിലെ ക്രൈസ്തവ വിശ്വാസത്തിന്റെ ഈറ്റില്ലമായ കാന്റർബ്റിയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കുടുംബകൂട്ടായ്‌മ വർഷചാരണം 2020 – 21, ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുന്നു. വിദൂര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നവംബർ 29ന്, ഞായറാഴ്ച (29/11/2020) വൈകുന്നേരം 6മണിക്ക് നിർവ്വഹിക്കുന്ന ഉദ്ഘാടനത്തിന് കാന്റർബ്റി …
പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ആചരിച്ച ദമ്പതീ വർഷാചരണം ഇന്നലെ കൊണ്ട് സമാപിച്ചതായും , ഇന്ന് മുതൽ വരുന്ന ഒരു വർഷത്തേക്ക് കുടുംബ കൂട്ടായ്മാ വർഷമായി ആചരിക്കുമെന്നും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ബിർമിങ്ഹാമിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉത്‌ഘാടനം …