1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
ഹെപ്പാരന്‍ സള്‍ഫേറ്റ്; കൊറോണ വൈറസിന്റെ ചാരനെ തിരിച്ചറിഞ്ഞ് ഗവേഷകർ
സ്വന്തം ലേഖകൻ: കൊവിഡിന് കാരണമായ കൊറോണ വൈറസ് മനുഷ്യ കോശങ്ങളില്‍ കയറിക്കൂടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തത്തിനെ ഗവേഷകര്‍ തിരിച്ചറിഞ്ഞു. ഹെപ്പാരന്‍ സള്‍ഫേറ്റ് എന്നറിയപ്പെടുന്ന കാര്‍ബോഹൈഡ്രേറ്റ് സംയുക്തമാണ് കൊവിഡുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് ഗവേകര്‍ പറയുന്നു. കൊവിഡ് ചികിത്സയിലും കൊവിഡ് പ്രതിരോധത്തിലും ഈ കണ്ടെത്തല്‍ വലിയ മുതല്‍കൂട്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോശങ്ങള്‍ക്ക് മുകളില്‍ കാണപ്പെടുന്ന എ.സി.ഇ.2 എന്ന് …
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
“ഇന്ത്യന്‍ പട്ടാളക്കാരെ തടയാന്‍ ആര്‍ക്കുമാവില്ല,” പാർലമെന്റിൽ  രാജ്‌നാഥ് സിങിന്റെ പ്രഖ്യാപനം
സ്വന്തം ലേഖകൻ: പട്രോളിങ് നടത്തുന്നതില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ തടയാന്‍ ഭൂമിയിലെ ഒരു ശക്തിക്കും സാധിക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഡാക്കിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സൈനിക പോസ്റ്റുകളിൽ പട്രോളിങ് നടത്താന്‍ ഇന്ത്യന്‍ സൈനികരെ ചൈന അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ പട്ടാളക്കാരെ …
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ്; സമ്പർക്ക വ്യാപന നിരക്കിൽ വർധനവ്
സ്വന്തം ലേഖകൻ: ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ബ്രിട്ടനിൽ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷം; കൂടുതൽ സ്ഥലങ്ങൾ ലോക്ക്ഡൌൺ ഭീഷണിയിൽ
ബ്രിട്ടനിൽ കൊവിഡ് രണ്ടാം വ്യാപനം രൂക്ഷം; കൂടുതൽ സ്ഥലങ്ങൾ ലോക്ക്ഡൌൺ ഭീഷണിയിൽ
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 3000 കടന്നു. ദിവസേന പത്തിൽ താഴെയായിരുന്ന മരണനിരക്കും ഉയർന്നത് ആശങ്ക കൂട്ടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,105 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നതോടെ രാജ്യ വ്യാപകമായുള്ള ടെസ്റ്റിംങും പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. …
യുഎഇയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പം; മാസ്ക് ഇല്ലെങ്കിൽ 60,000 രൂപ പിഴ; സർക്കാർ ജീവനക്കാരെങ്കിൽ ശമ്പളം കുറയും
യുഎഇയിൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പം; മാസ്ക് ഇല്ലെങ്കിൽ 60,000 രൂപ പിഴ; സർക്കാർ ജീവനക്കാരെങ്കിൽ ശമ്പളം കുറയും
സ്വന്തം ലേഖകൻ: കൊവിഡ് മാനദണ്ഡങ്ങൾ കടുപ്പിച്ച് യുഎഇ. മാസ്ക് ധരിക്കാത്തവരെ കണ്ടെത്താനുള്ള പരിശോധന വ്യാപകമാക്കിയതോടെ മലയാളികളടക്കം നിരവധി ആളുകൾക്ക് 3000 ദിർഹം വീതം (60,000 രൂപ) പിഴ കിട്ടി. മാസ്ക് ധരിക്കാതെ ജോലി ചെയ്യുകയും പൊതു സ്ഥലത്ത് എത്തുകയും ചെയ്തതിനാണ് പിഴ. വ്യക്തിയുടെയും സമൂഹത്തിന്റെയും സുരക്ഷ ഉറപ്പാക്കാൻ മാസ്ക് ധരിക്കുന്നതിൽ വീഴ്ച പാടില്ലെന്ന് പൊലീസ് പറഞ്ഞു. …
അതിർത്തികൾ തുറന്ന് സൌദി; വിദേശികൾക്ക് ക്വാറന്റീൻ 3 ദിവസം മാത്രം
അതിർത്തികൾ തുറന്ന് സൌദി; വിദേശികൾക്ക് ക്വാറന്റീൻ 3 ദിവസം മാത്രം
സ്വന്തം ലേഖകൻ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൌദി അറേബ്യയുടെ അതിര്‍ത്തികളെല്ലാം തുറന്നു. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് അതിര്‍ത്തികള്‍ തുറന്നത്. കര അതിര്‍ത്തികളില്‍ കൂടുതല്‍ തിരക്കനുഭവപ്പെട്ടു. ഇവിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാനായത്. ജി.സി.സി. രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായിരുന്നു കൂടുതലും. റീ എന്‍ട്രിയിലുളള മറ്റു രാജ്യങ്ങളിലെ പൗരന്മാരും കര അതിര്‍ത്തി വഴി സൌദിയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിസിആര്‍ …
വൈറ്റ്‌ഹൌസിൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രയേൽ; ഇത് ചരിത്രമെന്ന് ട്രം‌പ്
വൈറ്റ്‌ഹൌസിൽ യുഎഇയും ബഹ്റൈനുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രയേൽ; ഇത് ചരിത്രമെന്ന് ട്രം‌പ്
സ്വന്തം ലേഖകൻ: പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി മറിക്കുന്ന സുപ്രധാന സമാധാന ഉടമ്പടി ഇസ്രയേല്‍ യുഎഇ ബഹ്റൈൻ രാജ്യങ്ങളുമായി ഒപ്പുവെച്ചു. അമേരിക്കന്‍പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അധ്യക്ഷതയില്‍ വൈറ്റ് ഹൗസിലെ സൗത്ത് ലോണില്‍ വച്ചാണ് കരാര്‍ ഒപ്പുവെച്ചത്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. യുഎഇ വിദേശകാര്യമന്ത്രി അബ്ദുല്ല ബിന്‍ സയിദ് അൽ നഹ്യാനും …
കശ്മീര്‍ ഉൾപ്പെടുന്ന ഭൂപടവുമായി പാകിസ്താന്‍; എസ്.സി.ഒ യോഗത്തില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
കശ്മീര്‍ ഉൾപ്പെടുന്ന ഭൂപടവുമായി പാകിസ്താന്‍; എസ്.സി.ഒ യോഗത്തില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
സ്വന്തം ലേഖകൻ: ഷാങ്ഹായ് സഹകരണ സംഘടനാ യോഗത്തിൽ നിന്ന് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. കശ്മീർ തങ്ങളുടെ ഭാഗമാക്കി ചിത്രീകരിക്കുന്ന മാപ്പ് പാകിസ്താൻ പ്രദർശിപ്പിച്ചതിനെത്തുടർന്നാണ് ഇന്ത്യ യോഗം ബഹിഷ്കരിച്ചത്. ഷാങ്ഹായി സഹകരണ സംഘടനയുടെ അംഗരാജ്യങ്ങളിൽ നിന്നുള്ള ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്നാണ് ഇന്ത്യയുടെ അജിത് ഡോവൽ ഇറങ്ങിപ്പോയത്. യോഗത്തിൽ തെറ്റിദ്ധാരണ പരത്തുന്ന മാപ്പ് പ്രദർശിപ്പിക്കാൻ …
യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രി; കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമോ?
യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രി; കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുമോ?
സ്വന്തം ലേഖകൻ: മുഖ്യ ക്യാബിനറ്റ്​ സെക്രട്ടറിയും മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വിശ്വസ്​തനുമായ യോഷിഹിതെ സുഗ ജപ്പാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. യോഷിഹിതെ സുഗയെ പാര്‍ട്ടിത്തലവനായി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍.ഡി.പി.)തിങ്കളാഴ്ച തെരഞ്ഞെടുത്തിരുന്നു. പാർട്ടിക്ക്​ മൂന്നിൽ രണ്ട്​ ഭൂരിപക്ഷമുള്ളതിനാൽ തന്നെ ബു​ധനാഴ്​ച നടന്ന വേ​ട്ടെടുപ്പിൽ സുഗയുടെ ജയം സുനിശ്ചിതമായിരുന്നു. ​ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ രാജി …
സന്ദർശക വീസ അപേക്ഷ പഴയ രീതിയിൽ; പുതിയ നിബന്ധന പിൻവലിച്ച് ദുബായ്
സന്ദർശക വീസ അപേക്ഷ പഴയ രീതിയിൽ; പുതിയ നിബന്ധന പിൻവലിച്ച് ദുബായ്
സ്വന്തം ലേഖകൻ: ദുബായ്യിലെത്തുന്ന സന്ദർശക വീസക്കാർ കൂടുതൽ രേഖകൾ ഹാജരാക്കണമെന്ന പുതിയ നിബന്ധന പിൻവലിച്ചു.ഇതോടെ, പുതിയ വീസ ലഭിക്കാൻ പഴയ രീതിയിൽ തന്നെ അപേക്ഷിച്ചാൽ മതി.നിശ്ചിത തീയതിയിൽ മടങ്ങുമെന്ന സത്യവാങ്​മൂലം, ആറു മാസത്തെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഹോട്ടൽ റിസർവേഷൻ അതല്ലെങ്കിൽ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ എന്നിവ കൂടി റിേട്ടൺ ടിക്കറ്റിനൊപ്പം സബ്​മിറ്റ്​ ചെയ്യണം എന്നായിരുന്നു …