1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കൊവിഡ് നിയന്ത്രണം: പിഴ കൂട്ടി പരിശോധനാ നിരക്ക് കുറച്ച് യുഎഇ; പുതുക്കിയ പട്ടിക
കൊവിഡ് നിയന്ത്രണം: പിഴ കൂട്ടി പരിശോധനാ നിരക്ക് കുറച്ച് യുഎഇ; പുതുക്കിയ പട്ടിക
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനം തടയാനുള്ള നടപടികൾ യുഎഇ കർശനമാക്കിയതിന്റെ ഭാഗമായി വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴയിൽ വർധന. മേയിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളിൽ പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണു നടപടി. ഗുരുതര കുറ്റകൃത്യങ്ങൾക്ക് 50,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി. മാർഗനിർദേശങ്ങൾ പാലിക്കാത്തതിനെ തുടർന്നു രോഗവ്യാപനം കൂടിയതിനെ തുടർന്നാണിത്. …
പ്രവാസി മരണം കോൺസുലേറ്റിൽ അറിയിക്കാൻ വൈകരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
പ്രവാസി മരണം കോൺസുലേറ്റിൽ അറിയിക്കാൻ വൈകരുതെന്ന് ദുബായ് ഇന്ത്യൻ കോൺസുലേറ്റ്
സ്വന്തം ലേഖകൻ: വടക്കൻ എമിറേറ്റുകളിലെയും ദുബായിലെയും ഇന്ത്യക്കാരുടെ മരണങ്ങൾ കോൺസുലേറ്റിൽ അറിയിക്കാൻ വൈകുന്നത് മൂലം തുടർ നടപടികളും വൈകുന്നതായി ദുബായ് ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. മരണം ഉണ്ടായാൽ വിവരം എത്രയും പെട്ടെന്ന് കോൺസുലേറ്റിൽ അറിയിക്കണം. തൊഴിൽ ഉടമകൾ, സ്പോൺസർമാർ, കൂട്ടുകാർ, കുടുംബാംഗങ്ങൾ എന്നിവരെല്ലാം ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ കാലതാമസം മൂലം മറ്റു പ്രശ്നങ്ങളുമുണ്ടാകും. …
സൌദി വേതന സുരക്ഷാ നിയമം: അവസാന ഘട്ടം ഡിസംബർ മുതൽ
സൌദി വേതന സുരക്ഷാ നിയമം: അവസാന ഘട്ടം ഡിസംബർ മുതൽ
സ്വന്തം ലേഖകൻ: സൌദി തൊഴിൽ സ്വകാര്യ മേഖലയിൽ സാമൂഹികക്ഷേമ മന്ത്രാലയം നടപ്പാക്കുന്ന വേതന സുരക്ഷാനിയമത്തി​െൻറ 17ാമത്തെയും അവസാനത്തെയും ഘട്ടം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. ഏകാംഗ തൊഴിലാളി മുതൽ നാല് പേർ വരെയുള്ള നന്നെ ചെറിയ സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ വേതന സുരക്ഷാനിയമത്തി​ െൻറ മാനദണ്ഡങ്ങൾ ബാധകമാവും. തൊഴിലാളികളുടെ ശംബളം താമസം കൂടാതെ ബാങ്ക് ട്രാൻസ്​-ഫർ …
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
ഫ്രഞ്ച് ലീഗിൽ കൂട്ടത്തല്ല്; നെയ്മറുൾപ്പെടെ 5 താരങ്ങൾക്ക് റെ‍ഡ് കാർഡ്, 12 യെല്ലോ കാർഡ്
സ്വന്തം ലേഖകൻ: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ മാർ‌സെയ്ക്കെതിരായ മത്സരത്തിനിടെ നെയ്മർ ഉൾപ്പെടെ അഞ്ചു താരങ്ങൾക്ക് ചുവപ്പു കാർഡ്. പിഎസ്ജിയുടെ മൂന്നും മാർസെയിലെ രണ്ടും താരങ്ങളാണു റെഡ് കാർഡ് കണ്ടത്. ലെവിൻ കുർസാവ, ലിയാൻഡ്രോ പരേഡസ് എന്നിവര്‍ക്കും പിഎസ്ജിയിൽ നെയ്മർക്കു പുറമേ റെഡ് കാർഡ് ലഭിച്ചു. മാർസെയിൽ ജോർദാൻ അമാവി, ഡാരിയോ ബെനെഡെറ്റോ എന്നിവര്‍ക്കും ശിക്ഷ ലഭിച്ചു. …
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ഒരു ലക്ഷത്തിനടുത്ത് പ്രതിദിന രോഗികൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3139 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252, കണ്ണൂര്‍ 234, പാലക്കാട് 233, കൊല്ലം 205, കോട്ടയം 196, തൃശൂര്‍ 182, കാസര്‍ഗോഡ് 124, പത്തനംതിട്ട 102, വയനാട് 56, ഇടുക്കി 40 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ …
പടിഞ്ഞാറൻ യുഎസിൽ എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാരമാക്കി കാട്ടുതീ; നിരവധി പേരെ കാണാതായി
പടിഞ്ഞാറൻ യുഎസിൽ എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാരമാക്കി കാട്ടുതീ; നിരവധി പേരെ കാണാതായി
സ്വന്തം ലേഖകൻ: പടിഞ്ഞാറന്‍ യുഎസ് സംസ്ഥാനങ്ങളില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കാട്ടുതീയില്‍ 17 മരണം. നിരവധി പേരെ കാണാതായി. ലക്ഷക്കണക്കിനാളുകളെ സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു. ഏകദേശം എട്ടു മില്യന്‍ ഹെക്ടര്‍ പ്രദേശം ചാമ്പലായെന്നാണ് പ്രാഥമിക നിഗമനം. കോടിക്കണക്കിനു ഡോളറിന്റെ നഷ്ടം സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. തീരപ്രദേശങ്ങളിലുള്ള നഗരങ്ങളിലേക്ക് 36 മൈല്‍ വീതിയുള്ള തീജ്വാലകള്‍ പടരുന്നതായി വെള്ളിയാഴ്ച രാത്രിയോടെ മാധ്യമങ്ങള്‍ …
ഇറ്റലിയിൽ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്; ക്ലാസുകൾ തുടങ്ങാൻ സർക്കാർ
ഇറ്റലിയിൽ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്; ക്ലാസുകൾ തുടങ്ങാൻ സർക്കാർ
സ്വന്തം ലേഖകൻ: സെപ്റ്റംബർ 14 ന് ഇറ്റലിയിലെ സ്കൂളുകൾ തുറക്കാനിരിക്കെ പതിനായിരത്തോളം അധ്യാപകർക്ക് കൊവിഡ്. അനധ്യാപക ജീവനക്കാരുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ കൊവിഡ് ബാധിതർ പതിമൂവായിരത്തോളം വരുമെന്നാണ് റിപ്പോർട്ട്. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകരടക്കമുള്ള അര ലക്ഷത്തിലധികം സ്കൂൾ ജീവനക്കാർ അടുത്തിടെ സെറളോജിക്കൽ ടെസ്റ്റിന് വിധേയരായിരുന്നു. ഇതിൽ 2.6% പേരിൽ ഫലം പോസറ്റീവ് ആയി. ഇവർക്ക് …
ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ: ഇറാനെതിരെ ലോക വ്യാപക പ്രതിഷേധം
ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധശിക്ഷ: ഇറാനെതിരെ ലോക വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: ഇറാനിയന്‍ ഗുസ്തി താരം നവീദ് അഫ്കാരിയെ വധശിക്ഷയ്ക്ക് വിധേയനാക്കി. 2018-ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ നടപ്പാക്കിയത്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ‘കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന്റേയും മാതാപിതാക്കളുടേയും നിര്‍ബന്ധപ്രകാരം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാവിലെ അഫ്കാരിയെ വധിച്ചു’ തെക്കന്‍ ഫാര്‍സ് പ്രവിശ്യ നീതിന്യായ വകുപ്പ് …
അബുദാബിയിൽ എത്തുന്നവർക്ക് രണ്ടാഴ്ച സർക്കാർ ക്വാറന്റീൻ നിർബന്ധമാക്കി
അബുദാബിയിൽ എത്തുന്നവർക്ക് രണ്ടാഴ്ച സർക്കാർ ക്വാറന്റീൻ നിർബന്ധമാക്കി
സ്വന്തം ലേഖകൻ: കൊവിഡ് വ്യവസ്ഥകൾ കർശനമാക്കുകയാണ് അബുദാബി. വൈറസ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ അബുദാബി താമസവിസയിലും സന്ദർശനവിസയിലും വിമാനമിറങ്ങുന്നവർക്ക് 14 ദിവസം സർക്കാർകേന്ദ്രത്തിൽ നിർബന്ധിത ക്വാറന്റീനാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്. അബുദാബി വിസയിൽ മറ്റ്‌ എമിറേറ്റുകളിൽ വിമാനമിറങ്ങുന്നവർക്കും അബുദാബിയിലെ കേന്ദ്രങ്ങളിൽ ക്വാറന്റീൻ പൂർത്തിയാക്കണം. ഗന്ധൂത് അതിർത്തിയിൽനിന്ന്‌ പരിശോധനകൾക്കുശേഷമാണ് സർക്കാർകേന്ദ്രത്തിലേക്ക് മാറ്റുക. കുടുംബങ്ങൾക്ക് നാലുദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാൻ …
ഒമാനിൽ എത്തുന്നവർക്ക് കോവിഡ്​ ഇൻഷൂറൻസ്​ നിർബന്ധം; ഹാൻഡ് ബാഗേജിനും നിയന്ത്രണം
ഒമാനിൽ എത്തുന്നവർക്ക് കോവിഡ്​ ഇൻഷൂറൻസ്​ നിർബന്ധം; ഹാൻഡ് ബാഗേജിനും നിയന്ത്രണം
സ്വന്തം ലേഖകൻ: ഒക്​ടോബർ ഒന്നിന്​ രാജ്യത്തെ വിമാനത്താവളങ്ങൾ തുറക്കുന്നതിന്​ മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ നിർദേശങ്ങൾ സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി പുറത്തിറക്കി. ഇത്​ പ്രകാരം രാജ്യത്തേക്ക്​ വരുന്ന യാത്രക്കാർക്ക്​ ഒരു മാസത്തെ ​കൊവിഡ്​ ചികിത്സക്കുള്ള ഇൻഷൂറൻസ്​ പരിരക്ഷ ഉണ്ടായിരിക്കണം. ലാപ്​ടോപ്​ അടക്കം ഒരു ഹാൻഡ്​ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമാണ്​ അനുവദിക്കുക. സെക്യൂരിറ്റി പരിശോധന പോയിൻറുകളിൽ ബാഗേജുകൾ …