സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രദേശങ്ങള്‍ ഭൂപടത്തില്‍ അടയാളപ്പെടുത്തിയതിന് പിന്നാലെ പുതിയ പ്രകോപനവുമായി നേപ്പാള്‍. പുതുക്കിയ ഭൂപടം പുതുതായി അച്ചടിക്കുന്ന കറന്‍സികളിലും പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് ഇന്ത്യന്‍ പ്രദേശങ്ങളിലെ അവകാശവാദം ഉറപ്പിക്കാനുള്ള നേപ്പാളിന്റെ പുതിയ നീക്കം. പുതിയ അധ്യായന വര്‍ഷത്തെ ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളില്‍ എല്ലാം അച്ചടിച്ച് വന്നിരിക്കുന്നത് പുതുക്കിയ ഭൂപടമാണ്. മറ്റ് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലും ഈ ഭൂപടം …
സ്വന്തം ലേഖകൻ: നാട്ടിലേക്ക് തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ നോർക്കയും കേരള ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത വായ്പാ പദ്ധതി ആവിഷ്കരിച്ചു. സംരംഭങ്ങൾക്ക് പ്രോൽസാഹനം നൽകുന്നതിന് രൂപീകരിച്ച ചീഫ് മിനിസ്റ്റേഴ്സ് ഒൻട്രപ്രനർഷിപ് ഡവലപ്മെൻറ് പ്രോഗ്രാം പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. 30 ലക്ഷം രൂപ വരെ ഇതനുസരിച്ച് വായ്പ അനുവദിക്കും. ഇതിൽ 15 % മൂലധന സബ്സിഡി (പരമാവധി 3 …
സ്വന്തം ലേഖകൻ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) പതിമൂന്നാം പതിപ്പിന് ഇന്ന് യുഎഇയിൽ തുടക്കമാകുകയാണ്. കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണ ഐപിഎൽ പോരാട്ടങ്ങൾക്ക് തിരശീല ഉയരുന്നത്. കഴിഞ്ഞ സീസണിന്റെ ഫൈനലിൽ രണ്ടു റൺസ് അകലെ നഷ്ടമായ കിരീടം വീണ്ടെടുക്കാൻ ഇത്തവണ ഒരു വിജയത്തുടക്കമാണ് ചെന്നൈയുടെ ലക്ഷ്യം. …
സ്വന്തം ലേഖകൻ: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി. നാളെ (ശനി) മുതൽ വിമാനങ്ങൾ ഷെഡ്യൂൾ പ്രകാരം സർവീസ് നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. കൊവിഡ് രോഗിയെ യാത്രചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി 15 ദിവസത്തെ വിലക്കേർപ്പെടുത്തിയത്. ഡൽഹി, ജയ്പൂർ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), …
സ്വന്തം ലേഖകൻ: ആഗോളതലത്തിൽ കൊവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂർ. 57,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴും 27 മരണം മാത്രമാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. ആഗോളതലത്തിൽ കൊവിഡ് മരണനിരക്ക് മൂന്നു ശതമാനമായിരിക്കേ, സിംഗപ്പൂരിൻെറ മരണനിരക്ക് വെറും 0.05 ശതമാനവും. ണ്ടുമാസത്തിലേറെയായി ഒരു കൊവിഡ് മരണം പോലും സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമവുമായി നൈജീരിയന്‍ സംസ്ഥാനമായ കാഡുന. 14 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും കഴിയുന്ന നിയമത്തിൽ കാഡുന ഗവർണർ ഒപ്പുവെച്ചു. കുട്ടികൾക്ക് നേരെയുള്ല ലൈംഗിക അതിക്രമം തടയാൻ വലിയ തോതിലുള്ള നിയമനിര്മാണം വേണ്ടിവരുമെന്ന് ഗവർണർ നസീർ അഹമദ് അൽ റുവാഫി …
സ്വന്തം ലേഖകൻ: വിദേശ യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ സൌദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പരിഷ്കരിച്ചു. 7 വയസ്സിനു മുകളിലുള്ളവർക്ക് മാസ്ക് നിർബന്ധം. 48 മണിക്കൂറിനകം എടുത്ത കൊവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു മാത്രമേ യാത്രാനുമതി നൽകൂ. 3 ദിവസത്തെ ക്വാറന്റീൻ പാലിക്കണം. തതമൻ, തവക്കൽനാ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. സൌദിയിലെ ക്വാറന്റീൻ നിയമം …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ടെക്നോളജി കമ്പനികളിലൊന്നായ ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ സ്റ്റോർ സെുപ്റ്റബർ 23 ന് തുറക്കുമെന്ന് കമ്പനി മേധാവി ടിം കുക്ക് അറിയിച്ചു. ഓൺലൈൻ സ്റ്റോർ ആപ്പിൽ നിന്ന് ലഭ്യമായ മുഴുവൻ ഉൽപ്പന്നങ്ങളും മികച്ച ഉപഭോക്തൃ പിന്തുണയും വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് സ്റ്റോറുകളിലൂടെ ആപ്പിൾ ഉൽപ്പന്നങ്ങൾ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ ഏറ്റവും വലിയ ഡേറ്റ ഏജന്‍സിയായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററിന് (എന്‍.ഐ.സി.) നേരെ സൈബര്‍ ആക്രമണം. ഏജന്‍സിയിലെ കമ്പ്യൂട്ടറുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണത്തില്‍ തന്ത്രപ്രധാന വിവരങ്ങൾ നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് സംഭവം നടന്നതെന്നാണ് ഡല്‍ഹി …