സ്വന്തം ലേഖകൻ: കുവൈത്തിൽ ജോലി ചെയ്യുന്ന മുഴുവൻ ഇന്ത്യൻ എൻജിനീയർമാരും എംബസിയിൽ റജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി. കുവൈത്തിലെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട പ്രശ്നം നേരിടുന്നവരും അല്ലാത്തവരും റജിസ്റ്റർ ചെയ്യേണ്ടതാണ്. https://forms.gle/YRoQwFEu3YHURgCe6 എന്ന ഗൂഗിൾ ഫോമിലാണ് റജിസ്ട്രേഷൻ നടത്തേണ്ടത്. വിവരങ്ങൾക്ക് edu.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടണം. 30ന് മുൻപ് റജിസ്റ്റർ ചെയ്യണം. കുവൈത്തിൽ എമർജൻസി സർട്ടിഫിക്കറ്റ് …
സ്വന്തം ലേഖകൻ: മടങ്ങുന്ന പ്രവാസികളുടെ എണ്ണം കൂടിയതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കു വർധിപ്പിക്കുന്നതായി ആക്ഷേപം. ഒരു മാസത്തിനിടെ 50% വരെ നിരക്കു വർധിപ്പിച്ചതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. യുഎഇ സെക്ടറിലേക്കാണു കാര്യമായ വർധന. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ദുബായിലേക്കു നേരിട്ടുള്ള വിമാന യാത്രയ്ക്ക് 15,000 രൂപ വരെയായിരുന്നു നേരത്തേയുള്ള ടിക്കറ്റ് നിരക്ക്. ഈ മാസം 23ന് കോഴിക്കോട്ടുനിന്നു ദുബായിലേക്ക് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4696 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
സ്വന്തം ലേഖകൻ: ഇംഗ്ലണ്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയാൻ വിസമ്മതിക്കുന്നവർക്ക് ഇനിമുതൽ10,000 പൗണ്ട് പിഴ. ഇന്ത്യൻ രൂപയിൽ 9,50,785.50 ആകും പിഴത്തുക. കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നതോടെയാണ് പിഴത്തുക ഉയർത്തിയത്. ബ്രിട്ടനിൽ കൊവിഡിെൻറ രണ്ടാംവരവാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ അറിയിച്ചിരുന്നു. ഇതേ തുടർന്ന് നിയന്ത്രണങ്ങൾ കർശനമാക്കുകയും മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാൻ തീരുമാനിക്കുകയുമായിരുന്നു. കൊവിഡിനെ …
സ്വന്തം ലേഖകൻ: രണ്ടാഴ്ച മുൻപ് ബ്രിട്ടനിൽ മരിച്ച യുവ വ്യവസായി പന്തിരുവേലിൽ ജിയോമോൻ ജോസഫിന്റെ മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് ഞായറാഴ്ച 3.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പള്ളിയിൽ നടത്തും. കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിയോമോൻ 147 ദിവസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് മരിച്ചത്. ചികിൽസയില്‍ കൊവിഡ് രോഗലക്ഷണങ്ങളിൽനിന്നും പൂർണമായും മുക്തനായിരുന്നെങ്കിലും ഇതിനിടെ …
സ്വന്തം ലേഖകൻ: യുഎസ് സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബദര്‍ ജിന്‍സ്ബര്‍ഗിന്റെ മരണം 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയങ്ങളിൽ ഒന്നായി മാറുന്നു. സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും വനിത വിമോചനത്തിൻെറ ശക്തയായ വക്താവുമായിരുന്ന ജസ്റ്റിസ് റൂത്ത് ബാദെർ ഗിൻസ്ബർഗ് (87) പാൻക്രിയാസ് കാൻസർ ബാധിച്ചാണ് മരിച്ചത്. ലിബറല്‍ നേതാവായിരുന്ന ജിന്‍സ്ബര്‍ഗിന്റെ മരണത്തിന് മുമ്പ് …
സ്വന്തം ലേഖകൻ: നിലവിൽ വിദേശി റിക്രൂട്ട്മെൻറ് നടത്തുന്ന പ്രമുഖ കമ്പനികൾക്ക് ആഭ്യന്തര തലത്തിലും റിക്രൂട്ട്മെൻറ് നടത്തുന്നതിനുള്ള ചുമതല നൽകുമെന്ന് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.സ്വദേശി പൗരന്മാരിലെ ഉദ്യോഗാർഥികളെ അവരുടെ യോഗ്യതക്ക് അനുസൃതമായ തസ്തികകളിൽ നിയമിക്കുന്നതിന് ഏജൻസിയാകാനാണ് കമ്പനികളെ അനുവദിക്കുന്നത്. സൗദി തൊഴിലന്വേഷകർ ഇത്തരം ലൈസൻസ് ലഭിക്കുന്ന സ്ഥാപനത്തിൽ രജിസ്റ്റർ ചെയ്യണം. തൊഴിലുടമകൾക്ക് …
സ്വന്തം ലേഖകൻ: ഒമാനിൽ ഒക്ടോബർ ഒന്നു മുതൽ മധുരപാനീയങ്ങളുടെ വില ഉയരും. അമ്പത് ശതമാനം ഷുഗർ എക്സൈസ് നികുതി ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. ഇതനുസരിച്ച് പഞ്ചസാരയോ, പഞ്ചസാരയുടെ മറ്റേതെങ്കിലും ഘടകങ്ങളോ മറ്റ് മധുരങ്ങളോ അടങ്ങിയ എല്ലാ പാനീയങ്ങൾക്കും എക്സൈസ് നികുതി ബാധകമായിരിക്കും. മധുരപാനീയങ്ങൾക്ക് പുറമെ പാനീയമാക്കാവുന്ന പൊടികൾ, ജെല്ല്, …
സ്വന്തം ലേഖകൻ: : കൊവിഡ് വ്യാപനം വർധിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി യു.എ.ഇ. മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ച കഫെ ദുൈബ ഇക്കോണമി അധികൃതർ ഇടപെട്ട് പൂട്ടിച്ചു. ഏഴ് സ്ഥാപനങ്ങൾക്ക് പിഴയിട്ടു. അഞ്ച് സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ അറിയിച്ചു. അബൂദബിയിലും റാസൽ ഖൈമയിലും വിവാഹ പാർട്ടികൾ സംഘടിപ്പിച്ചതിന് എട്ടുപേരെ അറസ്റ്റ് ചെയ്തു. ദുബൈ ഇക്കോണമിയുടെ കമേഴ്സ്യൽ …
സ്വന്തം ലേഖകൻ: : അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിെൻറ ‘ദ ലീജിയൻ ഒാഫ് മെറിറ്റ് ഡിഗ്രി ചീഫ് കമാൻഡർ’ ബഹുമതി നേടിയ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് അഭിനന്ദന പ്രവാഹം. ഡെപ്യൂട്ടി അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് …