സ്വന്തം ലേഖകൻ: യുഎസിലെ ആരോഗ്യ മേഖല സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പരാജയപ്പെട്ടുവെന്നും ഒബാമ കെയറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ച് ഡെമോക്രാറ്റുകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. എന്നാൽ ചീഫ് ജസ്റ്റിസ് ഒഴിവ് നികത്തൽ വിവാദമാക്കി ജനശ്രദ്ധ പിടിക്കാനാണ് ട്രംപിന്റേയും റിപ്പബ്ലിക്കൻ ചേരിയുടേയും നീക്കം. ഇത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും കൊവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയില്‍ ശ്രദ്ധിക്കണമെന്നും ഡെമോക്രാറ്റുകള്‍ …
സ്വന്തം ലേഖകൻ: ഖത്തർ റസിഡൻസി പെർമിറ്റിന്റെ (ആർപി) കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ പ്രവാസികൾക്ക് തൊഴിൽ മാറാൻ അനുമതി. തന്റേതല്ലാത്ത കാരണങ്ങളാൽ ആർപി പുതുക്കാൻ തൊഴിലാളിക്ക് സാധിച്ചില്ലെങ്കിൽ മാത്രമാണ് കാലാവധി കഴിയുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തൊഴിൽ മാറ്റാൻ അനുമതി നൽകിയിരിക്കുന്നത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015ലെ 21-ാം …
സ്വന്തം ലേഖകൻ: നേപ്പാളിന്റെ ഭൂപ്രദേശം കൈയേറി ചൈന ഒന്‍പത് കെട്ടിടങ്ങള്‍ നിര്‍മിച്ചുവെന്ന് വെളിപ്പെടുത്തല്‍. നേപ്പാളിലെ ഹംല ജില്ലയിലാണ് ചൈന കടന്നുകയറ്റം നടത്തിയത്. പ്രദേശത്തെ വില്ലേജ് കൗണ്‍സില്‍ തലവന്‍ വിഷ്ണു ബഹാദുര്‍ ലാമ പ്രദേശം സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഈ വിവരം അധികൃതര്‍ അറിഞ്ഞതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കെട്ടിടങ്ങള്‍ നിര്‍മിച്ച സ്ഥലത്തേക്ക് പോകാന്‍ ചൈനീസ് സൈനികര്‍ …
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞതോടെ ന്യൂസിലാന്‍ഡില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. രാജ്യത്ത് തിങ്കളാഴ്ച പുതിയ കൊവിഡ് കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. ഇതോടെയാണ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ തീരുമാനിച്ചത്. അതേസമയം രാജ്യത്തെ പ്രധാന നഗരമായ ഓക്‌ലാന്‍ഡില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേന്‍ പറഞ്ഞു. രൂക്ഷമായ കൊവിഡ് വ്യാപനം ഉണ്ടായ നഗരമാണ് ഓക്‌ലാന്‍ഡ്. …
സ്വന്തം ലേഖകൻ: കൊവിഡ് പശ്ചാത്തലത്തിൽ ജനങ്ങളുടെ ഒത്തുകൂടലിനെതിരെ കർശന നടപടിക്കൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കോവിഡ് കേസുകൾ കൂടി വരുമ്പോഴും ജനങ്ങൾ സംഘടിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാപക പരിശോധനക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങൾ ലംഘിച്ച് പരിപാടികൾ നടത്തപ്പെടുന്നതായി അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്. ചില …
സ്വന്തം ലേഖകൻ: സൌദിയില്‍ തൊഴിലാളികളുടെ താമസ കെട്ടിടങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളും നിരീക്ഷണ ക്യാമറകളും സ്ഥാപിക്കണം. തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ടുള്ള പുതിയ നിയമ ഭേദഗതിയുടെ ഭാഗമായാണിത്. ഇതനുസരിച്ച് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ മറ്റുള്ളവര്‍ സന്ദര്‍ശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. സന്ദര്‍ശകരെ പരമാവധി തടയുകയാണ് ലക്ഷ്യമിടുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ ആരോഗ്യ …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും വാക്സിൻ നൽകാൻ അനുമതി. കൊവിഡ് മുന്നണിപ്പോരാളികൾക്ക് അടിയന്തരമായി വാക്സിൻ നൽകാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കൂൾ ജീവനക്കാർക്കും കുടുംബങ്ങൾക്കും നൽകുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്കൂളുകളിലെ അധ്യാപക, അനധ്യാപക ജീവനക്കാരും കുടുംബങ്ങളും ഇതിനായി സെപ്റ്റംബർ 24-ന് മുൻപ് രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും സ്കൂളുകൾക്ക് ലഭിച്ച കുറിപ്പിൽ …
സ്വന്തം ലേഖകൻ: ടെലിവിഷൻ മേഖലയിലെ മികച്ച പ്രകടനങ്ങൾക്കുള്ള എമ്മി അവാർഡിൽ എച്ച്ബിഒ നെറ്റ്‌വർക്കിന് തിളക്കം. ‘സക്‌സഷൻ’( മികച്ച ഡ്രാമ ), ‘വാച്ച്‌മെൻ’( ലിമിറ്റഡ് സീരീസ്) എന്നിവയ്‌ക്കടക്കം ആകെ 30 പുരസ്കാരങ്ങളാണ് എച്ച്ബിഒ നേടിയത്. നെറ്റ്‌ഫ്‌ളിക്‌സിന് 21 അവാർഡുകൾ ലഭിച്ചു. ‘യൂഫോറിയ’ (എച്ച്ബിഒ) യിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം സെൻഡയ നേടി. ഈ ബഹുമതി നേടുന്ന …
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ ഒന്നാം ക്ലാസ് മുതൽ ഇംഗ്ലിഷ് പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. അടുത്ത അധ്യയന വർഷം മുതൽ തുടങ്ങുന്ന പുതിയ പാഠ്യപദ്ധതിയിൽ ശാസ്ത്ര, ഗണിത വിഷയങ്ങൾക്കും തുല്യ പ്രധാന്യം ഉണ്ടായിരിക്കും. രാജ്യാന്തര നിലവാരമുള്ള പരിശീലനം നൽകി കുട്ടികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഈ മാറ്റം ഉന്നത വിദ്യാഭ്യാസത്തിനു പോകുന്നവർക്ക് ഗുണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. …
സ്വന്തം ലേഖകൻ: മ്യൂസിയം എന്ന സങ്കല്പത്തെ മാറ്റിമറിക്കുന്ന അത്ഭുതങ്ങളാണ് റിയാദിലെ ഹാപ്പിനെസ് മ്യൂസിയം സന്ദർശകർക്കായി ഒരുക്കുന്നത്. മൾട്ടി സെൻസറി ഇൻസ്റ്റലേഷൻ വഴി ഒരുക്കിയ ഈ ഭാവനാ ലോകം രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. മ്യൂസിയം ഓഫ് ഹാപ്പിനെസ് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് തുറന്നു നൽകി. മനസിന് ആനന്ദം പകരുന്ന നിരവധി രസകരങ്ങളും അനുഭവങ്ങളും മേളിക്കുന്നതാണ് സന്തോഷ …