സ്വന്തം ലേഖകൻ: കൊവിഡ്-19നെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ച സർവിസുകളുൾപ്പെടെ കൂടുതൽ സർവിസുകൾ പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേസ്. കൊവിഡ്-19 പ്രതിസന്ധി ആരംഭിച്ചതിന് ശേഷവും മുപ്പതോളം നഗരങ്ങളിലേക്ക് സർവിസ് തുടർന്ന ഖത്തർ എയർവേസ്, ഇതിനകം തന്നെ നിരവധി നഗരങ്ങളിലേക്ക് സർവിസ് പുനരാരംഭിക്കുകയും ചെയ്തു. ഒക്ടോബർ മധ്യത്തോടെ അമ്മാൻ, എൻതെബ്ബെ, ഹാനോയ്, സിഷിലെസ്, വിൻഡ്ഹോക്, യെറേവാൻ എന്നീ നഗരങ്ങളിലേക്ക് സർവിസുകൾ …
സ്വന്തം ലേഖകൻ: കൊവിഡ് ഗുരുതരമായി ബാധിച്ച യുഎസിൽ ആളുകൾക്കു സാധനങ്ങളും ഭക്ഷണവും നൽകി ഇന്ത്യൻ അമേരിക്കൻ സമൂഹം. വാഷിങ്ടൻ ഡിസി മെട്രോ പ്രദേശത്തെ ഇന്ത്യൻ അമേരിക്കൻ സമൂഹമാണു മേയ് മുതൽ 15,000 കുടുംബങ്ങളെ സഹായിച്ചു മഹാമാരിക്കാലത്തു മാതൃകയായത്. ആറുമാസത്തിലേറെയായി 250 ഓളം കാറുകളിലായാണ് ആവശ്യക്കാർക്കു ഭക്ഷണവും സാധനങ്ങളും ശേഖരിച്ചു വിതരണം ചെയ്യുന്നത്. “പ്രദേശത്തെ കുറഞ്ഞത് 15,000 …
സ്വന്തം ലേഖകൻ: കൊവിഡ് കാലത്ത് പ്രവാസി മലയാളികളുടെ വിവാഹ വേദിയായി പേര് നേടിയ ദോഹയിൽ വിവാഹ റജിസ്‌ട്രേഷൻ പൂർത്തിയാക്കാൻ വിവിധ നടപടിക്രമങ്ങളുണ്ട്. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയിലെ പ്രയാസങ്ങളെ തുടർന്നാണ് മിക്കവരും ദോഹയിൽ തന്നെ വിവാഹം നടത്തുന്നത്. ദോഹയിൽ വിവാഹം നടത്തുമ്പോൾ ഇന്ത്യൻ എംബസിയിൽ നിർബന്ധമായും റജിസ്റ്റർ ചെയ്യണം. എംബസി സേവനങ്ങൾക്ക് മുൻകൂർ അനുമതിയും …
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാറിന്‍റെ വിവാദമായ കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസായി. പ്രതിപക്ഷ ബഹളത്തിനിടെ ശബ്ദവോട്ടോടെയാണ് ബിൽ പാസായത്. സെപ്റ്റംബർ 17ന് ഈ ബില്ലുകൾ ലോക്സഭ പാസാക്കിയിരുന്നു. പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങിയത് നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു. ഡെപ്യൂട്ടി ചെയർമാന്‍റെ ഡയസിന് സമീപത്തെത്തിയ തൃണമൂൽ അംഗം ഡെറിക് ഒബ്രിയാൻ ബില്ലിന്‍റെ കോപ്പി കീറിയെറിഞ്ഞു. മുൻ നിശ്ചയിച്ചതിന് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് പുതുതായി 4644 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 18 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രേഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് മാത്രം ഉറവിടം അറിയാത്ത 498 പേര്‍ ഉള്ളതായും മുഖ്യമന്ത്രി പറഞ്ഞു. 86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ഒടുവിൽ കൊവിഡിന്റെ രണ്ടാംവരവ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തന്നെ തുറന്നു സമ്മതിച്ചു. രാജ്യത്തെങ്ങും കൊവിഡിന്റെ രണ്ടാംവരവ് ദൃശ്യമാണെന്നും എന്നാൽ ഇതിന്റെ പേരിൽ നേരത്തെ ചെയ്തപോലുള്ള സമ്പൂർണ ലോക്ക്ഡൌണിലേക്കു പോകാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിയന്ത്രണത്തിനായി കൂടുതൽ കഡശനമായ സോഷ്യൽ ഡിസ്റ്റൻസിംങ് നടപടികൾ സ്വീകരിക്കും. ദേശീയതലത്തിൽ ലോക്ക്ഡൗൺ ഒഴിവാക്കാനായി മൂന്നു ശ്രേണിയിലുള്ള …
സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വരുന്നവർക്കും പോകുന്നവർക്കും യാത്രാ രേഖകായി ഡിജിറ്റൽ സിവിൽ ഐഡി ഉപയോഗിക്കാമെന്ന് സിവിൽ ഏവിയേഷൻ. കുവൈത്ത് മൊബൈൽ ആപ്പ് വഴിയുള്ള ഡിജിറ്റൽ ഐഡി ലോകത്തെ എല്ലാ വിമാനത്താവളങ്ങളിലും സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വ്യക്തമാക്കി. ടൂറിസം, ട്രാവൽ ഓഫിസുകളിലും ഐഡി അംഗീകരിക്കും. ഇതു സംബന്ധിച്ച് സിവിൽ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി, വിദേശ മന്ത്രാലയം, …
സ്വന്തം ലേഖകൻ: യുഎസിൽ ചൈനീസ് മൊബൈൽ ആപ്പുകളായ ടിക്‌ടോക്കിനും വീ ചാറ്റിനും ഏർപ്പെടുത്തിയ നിരോധനം നാളെ മുതൽ പ്രാബല്യത്തിലാകും. ഇവയുടെ ഡൗൺലോഡിങ് യുഎസിൽ തടഞ്ഞതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യക്തി വിവരങ്ങൾ ആപ്പുകൾ ചൈനയ്ക്കു കൈമാറിയെന്ന് ആരോപിച്ച് ഓഗസ്റ്റ് 8നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. വിലക്ക് …
സ്വന്തം ലേഖകൻ: വീടുകളിലെ ഒത്തുചേരൽ 10 പേരിൽ പരിമിതപ്പെടുത്തി യുഎഇ. കൊവിഡ് സുരക്ഷാ മാനദണ്ഡം കർശനമാക്കിയതോടെ വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളിലും 10 പേരിൽ കൂടാൻ പാടില്ലെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. ചെറിയ ഒത്തുചേരൽ അനുവദിച്ചിട്ടുണ്ടെങ്കിലും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമേ പാടുള്ളൂ. ഒത്തുചേരുന്നവരെല്ലാം 24 മണിക്കൂർ മുൻപ് കൊവിഡ് പരിശോധന …
സ്വന്തം ലേഖകൻ: ജർമൻ പൊലീസ് സേനയിൽ ജർമൻ സേച്ഛാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്‍ലറിന്റെ നാസി പാർട്ടിയോട് അനുഭാവമുള്ള മുപ്പത് പേർക്ക് സസ്പെൻഷൻ.നോർത്തേൺ വെസ്റ്റ് ഫാളിയ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി ഹെർബർട്ട് റേയ്ക്കലാണ്(HERBERT REIK) നിയമ സഭയിൽ അറിയിച്ചത്. വലതുപക്ഷ ചിന്താഗതികളും നാസി ആശയങ്ങളുള്ള, വിദേശ വിദ്വേഷമുള്ളവർ പൊലീസ് സേനയിൽ നുഴഞ്ഞ് കയറിയത് നാടിന് നാണക്കേടാണെന്നു മന്ത്രി തുടർന്ന് അറിയിച്ചു.സസ്പെൻഡ് …