സ്വന്തം ലേഖകൻ: സൌദി അറേബ്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ വിമാന സര്‍വീസ് ഉണ്ടാകില്ല. ജനറല്‍ അതോറിറ്റി ഓഫ് സിവിക് ഏവിയേഷന്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി . ഇന്ത്യയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വലിയ രീതിയില്‍ ഉയരുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായുള്ള വ്യോമയാന ബന്ധം താത്കാലികമായി നിര്‍ത്തുന്നത് എന്ന് സൌദി …
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിൽ ആറു മാസമായി അടഞ്ഞുകിടക്കുന്ന ഷാർജയിലെ സ്കൂളുകൾ 27ന് വീണ്ടും തുറക്കുമെന്ന് ഷാർജ പ്രൈവറ്റ് എജുക്കേഷൻ അതോറിറ്റി (എസ്.പി.ഇ.എ) സ്ഥിരീകരിച്ചു. സുരക്ഷ മാനദണ്ഡങ്ങളെല്ലാം പാലിച്ച് പാഠശാലകൾ അണുമുക്തമാക്കിയ ശേഷമാണ് പുനഃപ്രവേശനം. മറ്റ് എമിറേറ്റുകളിലെ സ്കൂളുകൾക്കൊപ്പം നിലവിലെ അധ്യയന വർഷം ആഗസ്റ്റ് 31ന് ആരംഭിക്കേണ്ടതായിരുന്നു. രണ്ടാഴ്ചകൂടി 100 ശതമാനം വിദൂര പഠനം തുടരുമെന്ന് …
സ്വന്തം ലേഖകൻ: ഒമാനിലെ പൊതുഗതാഗത സംവിധാനം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കുമെന്ന് ഗതാഗത വാർത്താ വിനിമയ വിവര സാേങ്കതിക വകുപ്പ് മന്ത്രാലയം അറിയിച്ചു. സുപ്രീം കമ്മിറ്റി അനുമതി നൽകിയതിനെ തുടർന്നാണ് മന്ത്രാലയം ബസ് സർവീസ് പുനരാരംഭിക്കാൻ തീരുമാനമെടുത്തത്. ഇൻറർസിറ്റി സർവീസുകളായിരിക്കും സെപ്റ്റംബർ 27 മുതൽ ആരംഭിക്കുക. മസ്കത്ത് നഗരത്തിലെ സർവീസുകൾ ഒക്ടോബർ നാല് മുതലും സലാല …
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നതിനും രാജ്യത്ത് നിലവിലുള്ള സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതത്വവും പരിഹരിക്കുന്നതിനും നീക്കങ്ങളാരംഭിച്ചു. നിലവില്‍ രാജ്യത്തുള്ള വിദേശികളെ കുറക്കുന്നതിനുള്ള കരടു നിയമത്തിന് കുവൈത്ത് പാര്‍ലമെന്റ് ഹ്യൂമന്‍ റിസോഴ്‌സ് സമിതി അംഗീകാരം നല്‍കി. ദേശീയ അസ്സംബ്ലി പാനല്‍ അംഗീകരിച്ച കരട് നിയമ പ്രകാരം രാജ്യത്തിന് ആവശ്യമായ വിദേശികളുടെ എണ്ണം നിര്‍ണ്ണയിക്കാന്‍ സര്‍ക്കാരിന് ആറുമാസത്തെ …
സ്വന്തം ലേഖകൻ: പരിമിതമായ ആഭ്യന്തര തീർഥാടകർക്ക് അനുമതി നൽകി ഒക്ടോബർ 4 മുതൽ ഉംറ തീർഥാടനം പുനരാരംഭിക്കുമെന്ന് സൌദി അഭ്യന്തര മന്ത്രാലയം അറിയിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്തിനകത്തെ പൗരന്മാരും പ്രവാസികളും ഉൾപ്പെടെ ആഭ്യന്തര തീർഥാടകർക്കാണ് അനുമതി. ആകെ ശേഷിയുടെ 30 ശതമാനത്തിനാണ് അനുമതി നൽകുക. ഇതു പ്രകാരം ഒരേ സമയം ഏകദേശം 6,000 തീർഥാടകർക്ക് ഉംറ നിർവഹിക്കാനാകും. …
സ്വന്തം ലേഖകൻ: അബുദാബിയില്‍ ലൈസന്‍സ് ഇല്ലാത്തവര്‍ക്കും മദ്യം വാങ്ങാന്‍ അനുമതി. ഇതിനായി ഏര്‍പ്പെടുത്തിയ ലൈസന്‍സ് വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പ് ഒഴിവാക്കിയതിനെ തുടര്‍ന്നാണിത്. പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ അബുദാബിയില്‍ മദ്യം വാങ്ങാന്‍ നിയമം അനുവദിക്കുന്നുണ്ടായിരുന്നുള്ളു. വിനോദ സഞ്ചാര സാംസ്‌കാരിക വകുപ്പിന്റെ പുതിയ തീരുമാനപ്രകാരം സ്വന്തം ഉപയോഗത്തിനായുള്ള മദ്യം വാങ്ങുന്നതിന് …
സ്വന്തം ലേഖകൻ: സാഹസിക കായിക ഇനമായ വാട്ടര്‍ സ്‌കീയിങ് നടത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് അമേരിക്കക്കാരന്‍ റിച്ച് ഹംഫറീസ്. യൂട്ടായിലെ പോവെല്‍ തടാകത്തിലായിരുന്നു കുഞ്ഞ് റിച്ചിന്റെ ജലയാത്ര. പ്രത്യേകം തയ്യാറാക്കിയ സ്‌കീയിങ് ബോര്‍ഡില്‍ ലൈഫ് ജാക്കറ്റൊക്കെയിട്ട് വളരെ ഗൗരവത്തോടെ മുന്നിലെ കമ്പിയില്‍ രണ്ട് കയ്യും പിടിച്ച് വെള്ളത്തില്‍ നീങ്ങുന്ന …
സ്വന്തം ലേഖകൻ: ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിലെത്തിക്കാന്‍ നാസ (NASA) പദ്ധതി തയ്യാറാക്കുന്നു. ബഹിരാകാശ യാത്രികരെ 2024-ല്‍ ചന്ദ്രനിലെത്തിക്കാനായി 28 ബില്യണ്‍ ഡോളര്‍ (2,800 കോടി രൂപ) നിക്ഷേപചെലവ് വരുന്ന പദ്ധതിയാണ് നാസ തയ്യാറാക്കുന്നത്. ഇതില്‍ 16 ബില്യണ്‍ ഡോളര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന പേടകത്തിന്റെ നിര്‍മാണത്തിനായി നീക്കി വെക്കും. യു.എസില്‍ തിരഞ്ഞെടുപ്പനുബന്ധ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ പദ്ധതിയുടെ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 4125 പേർക്ക് കൊവിഡ് സ്ഥരീകരിച്ചു. 19 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 572 ആയി. 3007 പേർ രോഗമുക്തി നേടി. 3463 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 412 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 40,382 പേർ നിലവിൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. മരണനിരക്ക് കുറവാണെങ്കിലും ദിവസേന രോഗികളാകുന്നവരുടെ എണ്ണം നാലായിരം കവിഞ്ഞിരിക്കുന്നു. അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ മധ്യത്തോടെ രാജ്യത്ത് ദിവസേന അമ്പതിനായിരം ആളുകൾ രോഗികളാകുകയും ഇരുന്നൂറിലേറെപ്പേർ മരിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്ന് രാജ്യത്ത ചീഫ് സയന്റിഫിക് അഡ്വൈസർ സർ പാട്രിക് വാലൻസ് തന്നെ സർക്കാരിന് മുന്നറിയിപ്പു …