സ്വന്തം ലേഖകൻ: പുതുവത്സരത്തലേന്ന് അഥവാ ഡിസംബര്‍ 31 ന് അര്‍ധരാത്രി, ലോകം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാന്‍ കാത്തുനില്‍ക്കുന്ന സമയത്ത്, അബുദാബിയുടെ ആകാശം ഒരു മണിക്കൂറോളം നേരം വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കും. അല്‍ വത്ബയിലെ ശെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ പുതുവത്സരാഘോഷത്തിൻ്റെ ഭാഗമായി നടക്കുന്ന 53 മിനിറ്റ് നിര്‍ത്താതെയുള്ള വെടിക്കെട്ട് പ്രദര്‍ശനത്തെ തുടര്‍ന്നാണിത്. ഉത്സവത്തിലെ പുതുവത്സര രാവില്‍ ഒരു മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ റിയാദില്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനം വൈകും. ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ രാവിലെ 11.30ന് വാദം തുടങ്ങിയെങ്കിലും പൂര്‍ത്തിയായില്ല. കേസ് വീണ്ടും മാറ്റിവച്ചു. വിശദമായി പഠിക്കാനാണ് കേസ് വീണ്ടും മാറ്റിയത്. 15 മില്യന്‍ റിയാല്‍ മോചനദ്രവ്യം നല്‍കിയതോടെ വധശിക്ഷയെന്ന ആവശ്യത്തില്‍ …
സ്വന്തം ലേഖകൻ: ആറ് പതിറ്റാണ്ടുകളുടെ പഴക്കമുള്ള റെസിഡന്‍സി നിയമ ഭേദഗതി ചെയ്ത വ്യവസ്ഥകള്‍ ജനുവരി 5 മുതല്‍ പ്രാബല്യത്തില്‍. റിപ്പോര്‍ട്ട് അനുസരിച്ച് നിലവിലുള്ള പിഴ തുകകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മുൻപ് 600 ദിനാറായി നിജപ്പെടുത്തിയിരുന്ന പിഴ തുക 2000 വരെ ഉയര്‍ത്തിയിട്ടുണ്ട്. നവജാതശിശുക്കളുടെ റജിസ്‌ട്രേഷന്‍ നവജാതശിശുക്കളെ റജിസ്റ്റര്‍ ചെയ്യുന്നതില്‍ ആദ്യ 4 മാസത്തെ ഗ്രേസ് പിരീഡിന് ശേഷം …
സ്വന്തം ലേഖകൻ: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായും അദ്ദേഹമുൾപ്പെടുന്ന ഗോത്രത്തിന്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിയതോടെയാണു ശിക്ഷ നടപ്പാക്കുന്നത്. അതേസമയം, വധശിക്ഷ നടപ്പാക്കുന്നതിനെപ്പറ്റി യാതൊന്നും അറിയില്ലെന്നു നിമിഷപ്രിയയുടെ മോചനശ്രമത്തിനു …
സ്വന്തം ലേഖകൻ: ദുബായില്‍ 2025 ല്‍ സ്മാർട് വാടക സൂചിക നടപ്പിലാകും. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനായാണ് സ്മാർട് വാടക സൂചിക നടപ്പിലാക്കുന്നത്. 2025 ജനുവരിയോടെ നടപ്പിലാകുന്ന സ്മാർട് വാടക സൂചിക ഭൂവുടമകള്‍ക്കും വാടകക്കാർക്കും നിക്ഷേപകർക്കും ഒരു പോലെ ഫലപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ദുബായ് വാടക സൂചിക മൂന്ന് മാസത്തിലൊരിക്കലാണ് പുതുക്കുന്നത്. രണ്ട് വർഷത്തിനുശേഷം …
സ്വന്തം ലേഖകൻ: ദക്ഷിണകൊറിയയിൽ 179 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ലാൻഡിങ് ഗിയറിൻറെ തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പക്ഷികൾ ഇടിച്ചതാണോ അപകടകാരണമെന്നതും പരിശോധിച്ചു വരികയാണ്. മോശം കാലാവസ്ഥയും അപകടകാരണമായെന്നാണ് റിപ്പോർട്ട്. വിമാനത്തിൻറെ ചിറകിൽ പക്ഷി കുടുങ്ങിയെന്ന് യാത്രക്കാരൻ ബന്ധുവിന് സന്ദേശം അയച്ചതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം അന്വേഷണത്തിന് …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വേഗമേറിയ ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കി ചൈന. മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാവുന്ന CR450 പ്രോട്ടോടൈപ്പ് മോഡലാണ് പുറത്തിറക്കിയത്. നേരത്തേയിറക്കിയ CR400 മോഡലായിരുന്നു ഇതുവരെ ഏറ്റവും വേഗമേറിയ ബുള്റ്റ് ട്രെയിന്‍. മണിക്കൂറില്‍ 350 കിലോമീറ്ററായിരുന്നു ഇതിന്റെ വേഗപരിധി. CR450 ഞായറാഴ്ചയാണ് പുറത്തിറക്കിയത്. പരിശോധനയോട്ടത്തില്‍ മണിക്കൂറില്‍ 450 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനായെന്ന് …
സ്വന്തം ലേഖകൻ: കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്കിടെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യനില അല്‍പ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സംഘത്തോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. ”രാവിലെ സി.ടി സ്‌കാന്‍ ചെയ്യാന്‍ ഉമാ തോമസിനെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. സിടി സ്‌കാന്‍ ചെയ്ത …
സ്വന്തം ലേഖകൻ: ക്രിസ്മസ് ആഘോഷിക്കുന്ന, പുതുവത്സരത്തെ സന്തോഷത്തോടെ വരവേല്‍ക്കുന്ന ഡിസംബറെന്ന മഞ്ഞുമാസത്തെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ആകാശയാത്രികരെ സംബന്ധിച്ച് നടുക്കുന്ന ഓര്‍മകള്‍ മാത്രമാണ് ഡിസംബര്‍ നല്‍കിയത്. വ്യത്യസ്ത രാജ്യങ്ങളില്‍ നടന്ന ആറ് ദുരന്തങ്ങളിലായി പൊലിഞ്ഞത് 236 ജീവനുകള്‍. ദക്ഷിണ കൊറിയയില്‍ 179 യാത്രികര്‍ മരിച്ചപ്പോള്‍ കസാഖ്‌സ്താനില്‍ അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നുവീണ് മരിച്ചത് 38 പേരാണ്. ഡിസംബര്‍ …
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്ക് വോട്ടർപട്ടികയിൽ പേരുചേർക്കാനുള്ള ആവേശം വോട്ടുചെയ്യുന്നതിലില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 2024-ലെ കണക്കുപ്രകാരം പ്രവാസിവോട്ടർമാരിലും വോട്ടുചെയ്യാനെത്തിയവരിലും ഭൂരിഭാഗവും മലയാളികളാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടുന്നു. ഇക്കൊല്ലം രജിസ്റ്റർചെയ്ത ആകെ പ്രവാസിവോട്ടർമാരുടെ എണ്ണം 1,19,374 ആണ്. അതിൽ 75 ശതമാനവും (89,839) മലയാളികൾ. ലോക്‌സഭയിലേക്ക് വോട്ടുചെയ്യാനെത്തിയതാകട്ടെ 2958 പേരും. ഇതിൽ 2670 പേർ കേരളത്തിൽനിന്നുള്ളവരാണ്. 2019-ലെ …