സ്വന്തം ലേഖകൻ: തെക്കന്‍ ഇറാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിന്റെ പ്രതിഫലനം യുഎഇയിലും അനുഭവപ്പെട്ടു. ഇന്നലെ ഞായറാഴ്ച വൈകിട്ട് നാലു മണിക്കു ശേഷമായിരുന്നു ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ചെറു ഭൂചലനം അനുഭവപ്പെട്ടത്. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. യുഎഇയിലെ മുഴുവന്‍ എമിറേറ്റുകളിലും …
സ്വന്തം ലേഖകൻ: ലാഭം ലക്ഷ്യമാക്കാതെ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ നഗരം (നോൺ പ്രോഫിറ്റ് സിറ്റി) സ്ഥാപിക്കാനൊരുങ്ങി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിെൻറ വടക്കുഭാഗത്തെ അർഗ ഡിസ്ട്രിക്റ്റിൽ വാണിജ്യ ലക്ഷ്യങ്ങളൊന്നുമില്ലാത്ത ശുദ്ധ പ്രകൃതി സൗഹൃദ നഗരം നിർമിക്കുമെന്ന് കിരീടാവകാശിയും മിസ്ക് ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകനും ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. ആഗോളതലത്തിൽ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ സൗദിയിലെ അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങിയതായി കണക്കുകള്‍. സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഔസാഫ് സയീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 22 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് സൗദിയില്‍ താമസിക്കുന്നത്. അതേസമയം, അഞ്ച് ലക്ഷത്തോളം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സൗദിയില്‍ നിന്ന് മടങ്ങിയെങ്കിലും രാജ്യത്തെ ഏറ്റവും …
സ്വന്തം ലേഖകൻ: ഒമാനിൽ പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങി. ഫൈസർ ബയോടെക് വാക്സിനാണ് മൂന്നാം ഡോസായി നൽകുന്നത്. പ്രതിരോധ ശേഷി കുറഞ്ഞ 12 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിയതായി വടക്കൻ ബത്തിന ഗവർണറേറ്റിലെ ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. രണ്ടാം ഡോസ് വാക്‌സീന്‍ സ്വീകരിച്ച് …
സ്വന്തം ലേഖകൻ: ഖത്തറില്‍ കോവിഡ് വാക്‌സിനേഷന്‍ ക്യാംപെയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുന്നതിനുള്ള യോഗ്യതാ കാലപരിധി കുറച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കും ഇനി മുതല്‍ ബൂസ്റ്റര്‍ ഡോസിന് യോഗ്യതയുണ്ടാകും. ഇതുവരെ രണ്ടാം ഡോസെടുത്ത് എട്ട് മാസം പിന്നിട്ടവര്‍ക്കായിരുന്നു ബൂസ്റ്റര്‍ ഡോസായി മൂന്നാം ഡോസ് വാക്‌സിന്‍ നല്‍കിയിരുന്നത്. ഈ നിബന്ധനയിലാണ് ആരോഗ്യമന്ത്രാലയം …
സ്വന്തം ലേഖകൻ: ഓണ്‍ലെെനില്‍ മാത്രമല്ല തട്ടിപ്പുക്കാര്‍ വിലസുന്നത് ഓഫ്ലൈനിലും തട്ടിപ്പുകാർ ഇപ്പോള്‍ സജീവമാണ്. ബഹ്റൈനിലെ ചെറുകിട കച്ചവടക്കാർക്ക് ഇടയില്‍ ആണ് ഇത്തരത്തിലുള്ള വലിയ തട്ടിപ്പ് സംഘം വിലസുന്നത്. പ്രവാസികള്‍ തന്നെയാണ് ഇവരുടെ പ്രധാന ഇരകള്‍. അടുത്തിടെ വിവിധ കടകളിൽ തട്ടിപ്പു നടത്തിയ സംഘങ്ങളെ ബഹ്റൈന്‍ അധികൃതര്‍ പിടിക്കൂടിയിട്ടുണ്ട്. പല തരത്തിലാണ് ഇവര്‍ തട്ടിപ്പിനുള്ള മാര്‍ഗ്ഗങ്ങള്‍ പുറത്തെടുക്കുന്നത്. …
സ്വന്തം ലേഖകൻ: കുവൈത്ത് എയർവേസ് കൂടുതൽ വിമാന സെർവീസുകൾ ആരംഭിക്കുന്നു. കൂടുതൽ വിമാന സെർവീസുകൾ വിവിധ രാജ്യങ്ങളിലേക്ക് ആരംഭിക്കുമെന്ന് കുവൈത്ത് എയർവേസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഫായിസ് അൽ ഇനേസിയാണ് അറിയിച്ചത്. അതേസമയം വിദേശ രാജ്യങ്ങളിൽ നിന്നും കുവൈത്തിലേക്കുളള വിമാനടിക്കറ്റ് നിരക്ക് നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ പകുതിയോളം കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് …
സ്വന്തം ലേഖകൻ: ഈ അക്കാദമിക വര്‍ഷത്തില്‍ വിദേശികളായ സ്‌കൂള്‍ അധ്യാപകര്‍, സോഷ്യല്‍ വര്‍ക്കര്‍മാര്‍, കായികാധ്യാപകര്‍ എന്നിവരെ സ്വദേശിവല്‍ക്കരണത്തില്‍ നിന്ന് ഒഴിവാക്കിയതായി കുവൈത്ത് അധികൃതര്‍. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഈ തസ്തികയിലുള്ളവരെ മാറ്റി പകരം കുവൈത്ത് പൗരന്‍മാരെ നിയമിക്കില്ലെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ അറിയിച്ചതായി അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഓഫീസുകളിലെ …
സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐ.ഡിയുടെ ഡിജിറ്റൽ പതിപ്പായ കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷനിൽ വീണ്ടും പരിഷ്കാരം.ഡ്രൈവിങ് ലൈസൻസ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ വിവരങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ആപ് അപ്ഡേറ്റ് ചെയ്യുന്നത്. വാർത്ത വിനിമയ മന്ത്രി ഡോ. റന അൽ ഫാരിസാണ് കുവൈത്ത് മൊബൈൽ ഐ.ഡി ആപ്ലിക്കേഷൻ പരിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്. സർക്കാർ സേവനങ്ങൾ കൂടുതൽ ഡിജിറ്റൽവത്കരിക്കുന്നതിെൻറ ഭാഗമായാണ് …
സ്വന്തം ലേഖകൻ: അന്തരീക്ഷ മലിനീകരണത്തിന്റെ പശ്ചാത്തലത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ ഏർപ്പെടുത്താൻ തയ്യാറാണെന്ന് ഡൽഹി സർക്കാർ. വിഷ വായു ശ്വസിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. അതിനാൽ സമ്പൂർണ്ണ അടച്ചിടലിന് സംസ്ഥാനം സജ്ജമാണെന്ന് സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. ഡൽഹിയിൽ മാത്രം ലോക്ഡൗൺ ഏർപ്പെടുത്തുന്നതുകൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണാനാകില്ല. രാജ്യ തലസ്ഥാന മേഖലയുടെ ഭാഗമായി വരുന്ന മറ്റ് …