1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക
ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക
സ്വന്തം ലേഖകൻ: നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് ധനസഹായം പ്രഖ്യാപിച്ച് നോർക്ക റൂട്ട്‌സ്. പ്രവാസികൾക്ക് 5000 രൂപ നൽകുമെന്നാണ് അറിയിപ്പ്. ഈ മാസം 15 മുതലാണ് ധനസഹായം വിതരണം ചെയ്യുക. ലോക്ക്ഡൌൺ മൂലം നാട്ടിൽ കുടുങ്ങിയവർ, വീസ കാലാവധി കഴിഞ്ഞവർ എന്നിവർക്കാണ് സഹായം നൽകുക. പ്രവാസികളുടെ നാട്ടിലെ അക്കൗണ്ടിലാണ് പണം നൽകുന്നത്. സത്യവാങ്മൂലം നൽകിയാൽ ബന്ധുക്കളുടെ അക്കൗണ്ടിലും …
ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള 20,000 കോടി രൂപയുടെ പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ചെറുകിട, ഇടത്തരം മേഖലകള്‍ക്കുള്ള പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 20,000 കോടി രൂപയുടെ പാക്കേജിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളുടെ നിര്‍വചനത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വായ്പാ പദ്ധതിയിലൂടെ രണ്ട് ലക്ഷം സംരംഭകര്‍ക്ക് ഗുണം ലഭിക്കും. ജിഡിപി നിരക്ക് 3.5 ശതമാനത്തിലേക്ക് കഴിഞ്ഞ പാദത്തിലേക്ക് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് …
കേരള തീരം തൊട്ട് മൺസൂൺ; ഇനി നാലു മാസം മഴക്കാലം; അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത
കേരള തീരം തൊട്ട് മൺസൂൺ; ഇനി നാലു മാസം മഴക്കാലം; അറബിക്കടലിൽ ചുഴലിക്കാറ്റിന് സാധ്യത
സ്വന്തം ലേഖകൻ: കേരളത്തില്‍ കാലവര്‍ഷം എത്തിയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതോടെ നാല് മാസം നീണ്ടുനില്‍ക്കുന്ന മഴക്കാലത്തിന് തുടക്കമായിരിക്കുകയാണെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് കാലവര്‍ഷമെത്തുക എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. അടുത്ത മൂന്ന് ദിവസവും സംസ്ഥാനത്ത് തുടര്‍ച്ചയായ മഴയുണ്ടാവും. സാധാരണ നിലയിലുള്ള മഴയാണ് ഈ കാലവര്‍ഷത്തിലും ഉണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. സ്വകാര്യ …
പ്രധാനമന്ത്രി ജസീന്തയെ അനുകരിച്ച് ന്യൂസിലൻഡിൽ താരമായി നാലു വയസുകാരി മലയാളി പെൺകുട്ടി
പ്രധാനമന്ത്രി ജസീന്തയെ അനുകരിച്ച് ന്യൂസിലൻഡിൽ താരമായി നാലു വയസുകാരി മലയാളി പെൺകുട്ടി
സ്വന്തം ലേഖകൻ: ന്യൂസീലന്‍ഡിലെ ഓക്‌ലൻഡിൽ താമസിക്കുന്ന എസ്തർ റാഹേൽ എന്ന നാല് വയസ്സുകാരി മലയാളി പെൺകുട്ടിക്ക് പ്രധാനമന്ത്രി ജസീന്ത ആർഡേൻ ഒരു കത്തയച്ചു. ജസീന്തയെ അനുകരിച്ച് എസ്തർ ചെയ്ത ഒരു വിഡിയോ കണ്ടാണ് പ്രധാനമന്ത്രി ഈ പെൺകുട്ടിയെ അഭിനന്ദനമറിയിച്ച് കത്തയച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവം എന്നാണ് എസ്തർ അതിനെ വിശേഷിപ്പിച്ചത്. കൊറോണ …
വിമാനത്തില്‍ മധ്യത്തിലെ സീറ്റ് ഒഴിച്ചിടാന്‍ പരമാവധി ശ്രമിക്കണമെന്ന് ഡിജിസിഎ നിർദേശം
വിമാനത്തില്‍ മധ്യത്തിലെ സീറ്റ് ഒഴിച്ചിടാന്‍ പരമാവധി ശ്രമിക്കണമെന്ന് ഡിജിസിഎ നിർദേശം
സ്വന്തം ലേഖകൻ: വിമാനത്തില്‍ മധ്യത്തിലെ സീറ്റ് കഴിയുന്നത്ര ഒഴിഞ്ഞു കിടക്കുന്ന രീതിയില്‍ സീറ്റുകള്‍ സീറ്റുകള്‍ അനുവദിക്കുമെന്ന് രാജ്യത്തെ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. വിമാന ടിക്കറ്റിന്റെ നിരക്ക് വര്‍ദ്ധിക്കുമെന്നതിനാല്‍ ഇത് സാധ്യമല്ലെന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നു. യാത്രക്കാരുടെ ബാഹുല്യം മൂലം മധ്യ സീറ്റില്‍ യാത്ര അനുവദിച്ചാല്‍ ഫെയ്‌സ് മാസ്‌കിനും …
ആശങ്കകൾക്കിടെ ഇളവുകൾക്കായി ഒരുങ്ങി ബ്രിട്ടൻ; കായിക മൽസരങ്ങൾക്ക് അനുമതി
ആശങ്കകൾക്കിടെ ഇളവുകൾക്കായി ഒരുങ്ങി ബ്രിട്ടൻ; കായിക മൽസരങ്ങൾക്ക് അനുമതി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ഡൗണിൽ മുടങ്ങിയ കായികമൽസരങ്ങൾ എല്ലാം പുന:രാരംഭിക്കാൻ അനുമതിയായി. ഫുട്ബോളും ക്രിക്കറ്റും ടെന്നീസും ഫോർമുല വണ്ണും ഗോൾഫും റഗ്ബിയും സ്നൂക്കറും കുതിരയോട്ടവും വരെ തുടങ്ങാനാണ് സർക്കാർ അനുമതി. തിങ്കളാഴ്ച മുതൽ കാണികളെ ഒഴിവാക്കി മൽസരങ്ങൾ പുന:രാരംഭിക്കാൻ ഓരോ മേഖലയിലെയും കായിക സംഘടനകൾക്ക് അമുമതി നൽകിയതായി കൾച്ചറൽ സെക്രട്ടറി ഒലിവർ ഡൌഡെൻ അറിയിച്ചു. ലോക്ഡൗണിലെ …
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; 24 യുഎസ് നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു; നായ്ക്കളെ വിടുമെന്ന് ട്രം‌പ്
ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകം; 24 യുഎസ് നഗരങ്ങളിൽ പ്രതിഷേധം ആളിക്കത്തുന്നു; നായ്ക്കളെ വിടുമെന്ന് ട്രം‌പ്
സ്വന്തം ലേഖകൻ: കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ളോയിഡിനെ പൊലീസ് കാല്‍മുട്ടിനിടയില്‍ കഴുത്ത് ഞെരിച്ചു കൊന്നതില്‍ പ്രതിഷേധിച്ച് ന്യൂയോര്‍ക്ക് തെരുവുകളില്‍ പ്രതിഷേധം നടത്തുന്നവര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റി പൊലീസ്. പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വാഹനം ഇടിച്ചുകയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യയില്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബ്രൂക്ലിന്‍ തെരുവില്‍ പ്രതിഷേധിക്കുന്നവരുടെ നേരെയാണ് പൊലീസ് വാഹനം ഇടിച്ചു കയറ്റുന്നത്. ബാരിക്കേഡുകള്‍ക്ക് …
ഗൾഫ് മേഖല പതിയെ തിരിച്ചുവരവിന്റെ പാതയിൽ; ആരോഗ്യമാണ് പ്രധാനമെന്ന് ഷെയ്ഖ് മുഹമ്മദ്
ഗൾഫ് മേഖല പതിയെ തിരിച്ചുവരവിന്റെ പാതയിൽ; ആരോഗ്യമാണ് പ്രധാനമെന്ന് ഷെയ്ഖ് മുഹമ്മദ്
സ്വന്തം ലേഖകൻ: കോവിഡ് പശ്ചാത്തലത്തിലുണ്ടായ നിശ്ചലാവസ്ഥയെ തുടർന്ന് സാമ്പത്തിക രംഗം ഉണരുമ്പോൾ പൊതുജനങ്ങളും കമ്പനികളും സ്ഥാപനങ്ങളും ഉത്തരവാദിത്തം നിറവേറ്റാൻ ശ്രദ്ധിക്കണമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. സർക്കാർ ഉദ്യോഗസ്ഥർ വീണ്ടും ഒാഫീസുകളിലെത്തിയ ആദ്യദിനമായ ഇന്ന് നടന്ന വെർച്വൽ മന്ത്രിസഭാ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു …
ലോകത്ത് കൊവിഡ് രോഗികൾ 62 ലക്ഷമാകുന്നു; കൊറോണയെ പടിക്ക് പുറത്താക്കി വിയറ്റ്നാം മാതൃക
ലോകത്ത് കൊവിഡ് രോഗികൾ 62 ലക്ഷമാകുന്നു; കൊറോണയെ പടിക്ക് പുറത്താക്കി വിയറ്റ്നാം മാതൃക
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 62 ലക്ഷത്തിലേക്ക്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് 6,195,267 പേർക്കാണ് ലോകമൊട്ടാകെ രോഗം സ്ഥിരീകരിച്ചത്. 371,582 പേർ മരിച്ചപ്പോൾ 2,759,965 പേർ രോഗമുക്തി നേടി. ബ്രസീലില്‍ കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ശനിയാഴ്ച മാത്രം …
ചരിതം കുറിച്ച് സ്‌പേസ് എക്‌സ്; നാസ ശാസ്ത്രജ്ഞരുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് മാനത്തെത്തി
ചരിതം കുറിച്ച് സ്‌പേസ് എക്‌സ്; നാസ ശാസ്ത്രജ്ഞരുമായി ഫാല്‍ക്കണ്‍ 9 റോക്കറ്റ് മാനത്തെത്തി
സ്വന്തം ലേഖകൻ: നാസയുടെ രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ചരിത്രം രചിച്ച് കുതിച്ചുയര്‍ന്നു. ‘സ്വകാര്യ വാഹനത്തില്‍’ ബഹിരാകാശസഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്. ശനിയാഴ്ച പ്രാദേശിക സമയം 3.22 PM ഓടെ(ഇന്ത്യന്‍ സമയം 12.53 AM) ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 …