സ്വന്തം ലേഖകൻ: ബ്രിട്ടനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ആദ്യത്തെ പരിമിതമായ സാമൂഹ്യവൽക്കരണത്തിന് ബോറിസ് ജോൺസൺ അനുമതി നൽകി. ആറ് പേർ വരെ അടങ്ങുന്ന സംഘങ്ങൾക്ക് ഇനി മുതൽ പുറത്ത് സ്വകാര്യ ഉദ്യാനങ്ങളിലും മറ്റും ഒരുമിച്ച് കൂടുവാനും ബാർബിക്യൂകൾ സംഘടിപ്പിക്കാൻ കഴിയും. എന്നാൽ പരസ്പരം ആറടി അകലം പാലിക്കണമെന്ന നിബന്ധനയുണ്ട്. കൂടാതെ രാജ്യത്തെ കോവിഡ് അലർട്ട് നാലിൽ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ മിനിയാപോളിസിലെ തെരുവുകളില്‍ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തിയും അവഹേളിച്ചും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മഹത്തായ അമേരിക്കന്‍ നഗരത്തില്‍ ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നത് കയ്യുംകെട്ടി നോക്കി നില്‍ക്കാന്‍ തന്നെക്കൊണ്ട് പറ്റില്ലെന്നാണ് ട്രംപ് പറഞ്ഞത്. തെരുവുകളില്‍ പ്രതിഷേധിക്കുന്നവര്‍ കൊള്ളക്കാരാണെന്നും ട്രംപ് ആരോപിച്ചു. കൊള്ളയടി തുടര്‍ന്നാല്‍ വെടിവെപ്പ് ആരംഭിക്കും എന്നാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ട്രംപ് ഉയര്‍ത്തിയ ഭീഷണി. …
സ്വന്തം ലേഖകൻ: ഇന്ത്യ- ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നറിയിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി ചൈന. അതിര്‍ത്തി പ്രശ്‌നത്തില്‍ മൂന്നാമതൊരാള്‍ ഇടപെടേണ്ടെന്നാണ് ചൈന അറിയിച്ചത്. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും എങ്ങനെ പരിഹരിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് സാവോ ലിജിയാന്‍ വ്യക്തമാക്കി. “ചൈനയ്ക്കും ഇന്ത്യയ്ക്കുമിടയില്‍ ഞങ്ങള്‍ക്ക് അതിര്‍ത്തിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ കൊവിഡ് നിയന്ത്രണ നടപടികളില്‍ ഇളവു വരുത്തുന്നതിനിടെ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു. രാജ്യത്തെ 90000 ത്തിലേറെ പള്ളികളിലാണ് അണു നശീകരണം നടത്തുന്നത്. ഞായറാഴ്ച പള്ളികള്‍ തുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. അതേ സമയം മക്കയിലെ പള്ളികള്‍ അടച്ചിടും. സൗദിയില്‍ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളികള്‍ തുറക്കുന്നത്. ഇസ്ലാമിക കാര്യ …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,945,209 ആയി. ഇതുവരെ മരിച്ചത് 362,920 പേരാണ്. 1,10000 ത്തിലേറെ പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ മരിച്ച നാലായിരത്തിലേറെ പേരില്‍ ഭൂരിഭാഗവും അമേരിക്കയിലും ബ്രസീലിലുമാണ്. ഇരു രാജ്യങ്ങളിലും ആയിരത്തിലേറെ പേര്‍ …
സ്വന്തം ലേഖകൻ: രാജ്യത്ത് ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 7000 കടന്നു. 169,011 പേര്‍ക്കാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ഇതില്‍ 71,105 പേര്‍ക്ക് രോഗം ഭേദമായി. 89,987 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 4,820 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്നലെ മാത്രം മരണപ്പെട്ടത് 175 പേരാണ്. ഇന്ത്യയില്‍ ഏറ്റവും …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചു. തമിഴ്നാട് 10, മഹാരാഷ്ട്ര 10, കർണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്പർക്കം ഒന്ന്. ജയിലിൽ കഴിയുന്ന രണ്ട് പേർക്കും ആരോഗ്യ പ്രവർത്തകയ്ക്കും രോഗം …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌ക്കൂളുകള്‍ ജൂണ്‍ 1 ന് തുറക്കില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനം അനുസരിച്ചായിരിക്കും സ്‌ക്കൂളുകള്‍ തുറക്കുന്നത്. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം സമിതിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നേരത്തെ പ്രഖ്യാപിച്ചത് പോലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജൂണ്‍ 1 ന് തന്നെ …
സ്വന്തം ലേഖകൻ: ഛത്തീസ്‌ഗഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) നേതാവുമായ അജിത് ജോഗി (74) അന്തരിച്ചു. റായ്‌പൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് ഉച്ചകഴിഞ്ഞാണ് മരണം. ഹൃദയാഘാതത്തെത്തുടർന്നു ചികിത്സയിലായിരുന്നു. മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിൽ നിന്നു തെറ്റിപിരിഞ്ഞാണ് ജനതാ കോൺഗ്രസ് ഛത്തീസ്‌ഗഡ് (ജെ) രൂപീകരിച്ചത്. മകൻ അമിത് ജോഗിയാണ് മരണവിവരം ട്വീറ്റ് ചെയ്‌തത്. …
സ്വന്തം ലേഖകൻ: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രഖ്യപിച്ച ലോക്ക്ഡൗണ്‍ മെയ് 31 ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടികാഴ്ച്ച നടത്തി. അമിത്ഷാ നേരത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി കൂടികാഴ്ച്ച നടത്തിയിരുന്നു. ലോക്കഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും അഭിപ്രായങ്ങളും തേടിയിരുന്നു. പിന്നാലെയാണ് ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തിയത്. രാജ്യത്ത് അനുദിനം …