1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആശയക്കുഴപ്പങ്ങൾക്ക് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന; ആപ്പ് ഡൗൺലോഡ് ചെയ്തത് രണ്ടര ലക്ഷത്തോളം പേർ
ആശയക്കുഴപ്പങ്ങൾക്ക് ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന; ആപ്പ്  ഡൗൺലോഡ് ചെയ്തത് രണ്ടര ലക്ഷത്തോളം പേർ
സ്വന്തം ലേഖകൻ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിർത്തിവച്ചിരുന്ന മദ്യവിൽപ്പന സംസ്ഥാനത്ത് ഇന്ന് മുതൽ പുനഃരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിവിധ ബിവറേജസ് ഔട്ട്‌ലെറ്റുകൾ വഴിയും ബാറുകൾ വഴിയും മദ്യം വിൽപ്പന ചെയ്യുന്നത്. ഇന്നലെ രാത്രി പത്ത് മണി മുതലാണ് മദ്യം ഓൺലൈനായി ബുക്ക് ചെയ്യുന്നതിനുള്ള ബെവ്‌ ക്യൂ …
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരു ലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരു ലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് 3 ശതമാനം പലിശയില്‍ ഒരുലക്ഷം വായ്പ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക. കെ.എസ്.എഫ്.ഇ നിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടും. സുവര്‍ണ ജൂബിലി ചിട്ടി പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ജനമിത്രം സ്വര്‍ണവായ്പാ പാക്കേജിന് 5.7 ശതമാനം പലിശ അനുവദിക്കും. റവന്യൂ റിക്കവറി നടപടികള്‍ ജൂണ്‍ 30 …
“കുടിയേറ്റ തൊഴിലാളികളും മനുഷ്യർ തന്നെ,” സൌജന്യ യാത്രയും ഭക്ഷണവും നല്‍കണമെന്ന് സുപ്രീം കോടതി
“കുടിയേറ്റ തൊഴിലാളികളും മനുഷ്യർ തന്നെ,” സൌജന്യ യാത്രയും  ഭക്ഷണവും നല്‍കണമെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് യാത്രാക്കൂലി ഈടാക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക്‌ ഭക്ഷണം ഉറപ്പാക്കണമെന്നും ഇടക്കാല ഉത്തരവില്‍ കോടതി വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ്‌ കുടിയേറ്റ തൊഴിലാളി വിഷയത്തില്‍ സുപ്രധാന വിധി പ്രസ്താവിച്ചത്. ഏതെങ്കിലും തൊഴിലാളികള്‍ റോഡിലൂടെ നടന്നു പോകുന്നത് കണ്ടാല്‍ അവരെ അടുത്തുള്ള ക്യാമ്പുകളിലേക്ക് …
ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് അവകാശികൾ ഇനി ദീപക്കും ദീപയും; സർക്കാരിന് തിരിച്ചടി
ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന് അവകാശികൾ ഇനി ദീപക്കും ദീപയും; സർക്കാരിന് തിരിച്ചടി
സ്വന്തം ലേഖകൻ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആയിരം കോടിയുടെ സ്വത്തിന്റെ അവകാശികൾ സഹോദരന്റെ മക്കളായ ദീപക്കും ദീപയും. സ്വത്ത് തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടർച്ചാവകാശികളെ പ്രഖ്യാപിച്ചത്. ജയലളിത താമസിച്ചിരുന്ന പോയസ് ഗാർഡനിലെ വേദനിലയം സ്മാരകമാക്കുന്നത് പുനഃപരിശോധിക്കണമെന്നും കോടതി ഉത്തരവിട്ടു. കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിർദേശിച്ചു. വേദനിലയം സ്മാരകമാക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിച്ച …
ലോകത്തെ ഏറ്റവും കരുത്തനായ ഇലക്ട്രിക് എഞ്ചിനുമായി റയിൽ‌വേയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിപ്ലവം
ലോകത്തെ ഏറ്റവും കരുത്തനായ ഇലക്ട്രിക് എഞ്ചിനുമായി റയിൽ‌വേയുടെ മെയ്ക്ക് ഇൻ ഇന്ത്യ വിപ്ലവം
സ്വന്തം ലേഖകൻ: കേന്ദ്രസർക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പൂർണമായും ഇന്ത്യയിൽ നിർമിച്ച ഡബ്ല്യുഎജി 12 ബി എന്ന ഇലക്ട്രിക് ട്രെയിൻ ഓട്ടം തുടങ്ങുന്നു. ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യൻ റെയിൽവേയ്ക്ക് അഭിമാനനേട്ടമാണ് ഈ കരുത്തൻ സമ്മാനിച്ചത്. ഇതോടെ ഏറ്റവും കരുത്തുകൂടിയ എൻജിനുകൾ ഉപയോഗിക്കുന്ന ലോകത്തെ ആറാമത്തെ രാജ്യമായി മാറി ഇന്ത്യ. ഡബ്ല്യുഎജി 12 സീരിസിലെ രണ്ടാമത്തെ …
ബ്രിട്ടനിൽ തുടർച്ചയായി ആശ്വാസത്തിന്റെ ദിനം; മരണം 134 ആയി കുറഞ്ഞു
ബ്രിട്ടനിൽ തുടർച്ചയായി ആശ്വാസത്തിന്റെ ദിനം; മരണം 134 ആയി കുറഞ്ഞു
സ്വന്തം ലേഖകൻ: വാരാന്ത്യത്തിനു ശേഷവും മരണനിരക്ക് നൂറിനടുത്ത് പിടിച്ചു നിർത്താനായതിന്റെ ആശ്വാസത്തിലാണ് ബ്രിട്ടൻ. രാജ്യത്ത് ഇന്നലെ 134 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത് . വടക്കൻ അയർലൻഡിൽ നിന്ന് ഇന്ന് ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. രണ്ടു മാസത്തിനിടെ ആദ്യമായാണ് സംഖ്യകൾ ഇത്രയും കുറയുന്നത്. രാജ്യത്തെ ആകെ മരണസംഖ്യ 37,048 ആയി. എന്നാൽ ഇതിനേക്കാൾ പതിനായിരം …
മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് ദുബായ്; സന്ദർശക വീസകൾ 3 മാസത്തേയ്ക്ക് സൗജന്യമായി നീട്ടുമെന്ന് സൌദി
മാളുകളും സിനിമാ തിയറ്ററുകളും തുറന്ന് ദുബായ്; സന്ദർശക വീസകൾ 3 മാസത്തേയ്ക്ക് സൗജന്യമായി നീട്ടുമെന്ന് സൌദി
സ്വന്തം ലേഖകൻ: കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ടിരുന്ന മിക്ക സ്ഥാപനങ്ങളും തുറന്നുകൊണ്ട് ദുബായ് പതുക്കെ സാധാരണ ജീവിതത്തിലേക്ക്. മാളുകള്‍, സിനിമാ തിയറ്ററുകള്‍, കായിക അക്കാദമികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ളവ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. സാമൂഹിക അകലം പോലെയുള്ള ശുചിത്വ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. പന്ത്രണ്ട് വയസിനു താഴെയുള്ള കുട്ടികള്‍, 60 …
ലോകത്ത് 5,718,989 കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷം കവിഞ്ഞു; കൊമ്പുകോർത്ത് ട്രം‌പും ട്വിറ്ററും
ലോകത്ത് 5,718,989 കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷം കവിഞ്ഞു; കൊമ്പുകോർത്ത് ട്രം‌പും ട്വിറ്ററും
സ്വന്തം ലേഖകൻ: ലോകത്തെ പ്രതിദിന കോവിഡ് മരണങ്ങളില്‍ തുടര്‍ച്ചയായി അഞ്ചാം ദിവസവും ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീല്‍ ഒന്നാമതെത്തി. ചൊവ്വാഴ്ച്ച മാത്രം 1,039 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 24,512 പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രസിഡന്റ് ബൊല്‍സനാരോയുടെ ഔദ്യോഗിക വസതി ബഹിഷ്‌കരിക്കാന്‍ …
അടിയന്തിരാവസ്ഥ പിൻ‌വലിച്ച് ജപ്പാൻ; ഇത് ജാപ്പനീസ് മോഡലിന്റെ വിജയമെന്ന് ആബെ
അടിയന്തിരാവസ്ഥ പിൻ‌വലിച്ച് ജപ്പാൻ; ഇത് ജാപ്പനീസ് മോഡലിന്റെ വിജയമെന്ന് ആബെ
സ്വന്തം ലേഖകൻ: കൊറോണ ഭീതിയില്‍ നിന്ന് രക്ഷ നേടുകയാണ് ജപ്പാന്‍. ഇത് ജപ്പാന്‍ മോഡലിന്റെ വിജയമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ. രാജ്യത്ത് ഏഴ് ആഴ്ചയായി തുടരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമുള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിര്‍ബന്ധിത ലോക്ക്ഡൌൺ ജപ്പാന്‍ പരീക്ഷിച്ചിരുന്നില്ല. എന്നിട്ടും ജപ്പാന്‍ കൊറോണയെ മറികടക്കുകയാണ്. വരും ദിവസങ്ങളില്‍ ജപ്പാന്‍ വിപണി വീണ്ടും …
വന്ദേഭാരത് മൂന്നാം ഘട്ടം: കുവൈത്തില്‍ നിന്ന് 13 വിമാനങ്ങള്‍, 6 സർവീസുകൾ കേരളത്തിലേക്ക്
വന്ദേഭാരത് മൂന്നാം ഘട്ടം: കുവൈത്തില്‍ നിന്ന് 13 വിമാനങ്ങള്‍, 6 സർവീസുകൾ കേരളത്തിലേക്ക്
സ്വന്തം ലേഖകൻ: വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ മടക്കി കൊണ്ടുവരുന്ന വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ കുവൈത്തില്‍നിന്നും 13 വിമാനങ്ങള്‍ ഇന്ത്യയിലേക്ക്. ഇതില്‍ ആറ് എണ്ണം കേരളത്തിലേക്കും ഏഴ് വിമാനങ്ങള്‍ ഉത്തരേന്ത്യയിലേക്കുമാണ്. ആദ്യ വിമാനം വ്യാഴാഴ്ച്ച രാവിലെ 11.30ന് കുവൈത്തില്‍ നിന്നും തിരുവന്തപുരത്തേക്ക് പുറപ്പെടും. ഇന്ത്യന്‍ സമയം ഏഴ് മണിക്ക് തിരുവനതപുരത്തേക്കെത്തും. മേയ് 29ന് കോഴിക്കോട്ടേക്കുള്ള …