1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനിൽ കൊവിഡ് മരണത്തിലും വ്യാപനത്തിലും കുറവ്; ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യത
ബ്രിട്ടനിൽ കൊവിഡ് മരണത്തിലും വ്യാപനത്തിലും കുറവ്; ലോക്ക്ഡൗൺ ഇളവുകൾക്ക് സാധ്യത
സ്വന്തം ലേഖകൻ: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ലോക്ക്ഡൗണിലായ ബ്രിട്ടൻ സാധാരണ നിലയിലേക്ക് വരുന്നതിന്റെ ഭാഗമായുള്ള റോഡ് മാപ്പിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടാം ഘട്ടത്തിന്റെ ഭാഗമായി ഈയാഴ്ച്ച ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തുമെന്നും അദ്ദേഹം സൂചന നൽകി. കൂടുതൽ കടകൾ തുറന്ന് പ്രവർത്തിക്കും, അനിവാര്യമല്ലാത്ത ഷോപ്പുകൾ ഉടൻ വീണ്ടും തുറക്കാനും …
സൌദിയിൽ 5 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു; കുവൈത്തിൽ ഒറ്റ ദിവസം 665 രോഗികൾ
സൌദിയിൽ 5 മലയാളികൾ കോവിഡ് ബാധിച്ചു മരിച്ചു; കുവൈത്തിൽ ഒറ്റ ദിവസം 665 രോഗികൾ
സ്വന്തം ലേഖകൻ: സൌദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന അഞ്ച് പേര്‍ കൂടി മരിച്ചു. ആദ്യമായാണ് ഒരേ ദിവസം ഇത്രയധികം മലയാളികള്‍ സൌദിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. മലപ്പുറം രാമപുരം സ്വദേശി അഞ്ചരക്കണ്ടി അബ്ദുല്‍ സലാം (58), മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ സ്വദേശി പറശ്ശീരി ഉമ്മർ (53), മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി അഞ്ചു കണ്ടൻ മുഹമ്മദ് ഇല്ല്യാസ് …
ലോകത്ത് 55 ലക്ഷവും കടന്ന് കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷത്തിലേക്ക്
ലോകത്ത് 55 ലക്ഷവും കടന്ന് കൊവിഡ് രോഗികൾ; യുഎസിൽ മരണം ഒരു ലക്ഷത്തിലേക്ക്
സ്വന്തം ലേഖകൻ: ലോകത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ട് പ്രകാരം 5,532,121 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 347,249 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയിലാണ്. 1,689,581 കോവിഡ് 19 പോസിറ്റീവ് കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 99,381 പേര്‍ …
രാജ്യത്ത് കോവിഡ് മരണം 4000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം
രാജ്യത്ത് കോവിഡ് മരണം 4000 കടന്നു; മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ. 5 ദിവസം തുടർച്ചയായി 6000 ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി. …
വന്ദേ ഭാരത്: ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക്‌ കോണ്‍സുലേറ്റ് ക്ഷേമനിധി സഹായം
വന്ദേ ഭാരത്: ടിക്കറ്റ് എടുക്കാന്‍ കഴിയാത്ത പ്രവാസികള്‍ക്ക്‌ കോണ്‍സുലേറ്റ് ക്ഷേമനിധി സഹായം
സ്വന്തം ലേഖകൻ: വന്ദേ ഭാരതിന്റെ ഭാഗമായി നാട്ടില്‍ വരുന്നതിന് സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികമായി കഴിവില്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസ്സി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം മതിയായ രേഖകളോടെ സമീപിച്ചാല്‍, ലഭിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനുവേണ്ടി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ തിങ്കളാഴ്ച കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് അനു ശിവരാമന് ഉറപ്പ് നല്‍കി. ടിക്കറ്റിനുള്ള അപേക്ഷയോടൊപ്പം പാസ്പോര്‍ട്ടും വിസയും …
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ വിമാന സര്‍വീസിനും പുനരധിവാസ പാക്കേജിനും ശ്രമം
സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്; കൂടുതല്‍ വിമാന സര്‍വീസിനും പുനരധിവാസ പാക്കേജിനും ശ്രമം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ …
യുഎഇ എക്സ്ചേഞ്ചില്‍ പണം തിരികെ നല്‍കി തുടങ്ങി; കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
യുഎഇ എക്സ്ചേഞ്ചില്‍ പണം തിരികെ നല്‍കി തുടങ്ങി; കാത്തിരിക്കുന്നത് മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് പ്രവര്‍ത്തനം നിലച്ച പണമിടപാട് സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ചില്‍ ഉപഭോക്താക്കളുടെ പണം തിരികെ നല്‍കി തുടങ്ങിയതായി റിപ്പോര്‍ട്ട്. രണ്ടുമാസം മുമ്പ് ഇടപാടുകള്‍ നടത്തുകയും എന്നാല്‍ കമ്പനിയിലെ പ്രതിസന്ധി മൂലം നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയും ചെയ്തവരില്‍ ചിലരുടെ പണമാണ് തിരികെ നല്‍കുന്നത്. എന്നാല്‍ പണമിടപാട് സംബന്ധിച്ച് യുഎഇ എക്‌സ്‌ചേഞ്ചില്‍ നിന്ന് ഇതുവരെ …
3 മാസത്തെ കാത്തിരിപ്പിന് ശേഷം 5 വയസ്സുകാരൻ വിഹാൻ ഒറ്റയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ
3 മാസത്തെ കാത്തിരിപ്പിന് ശേഷം 5 വയസ്സുകാരൻ വിഹാൻ ഒറ്റയ്ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ
സ്വന്തം ലേഖകൻ: രാജ്യത്ത് ലോക്ഡൗണില്‍ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുശേഷം ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചപ്പോൾ ‘പ്രത്യേക പരിഗണന’യുള്ള ടിക്കറ്റുമായാണ് ഒരു കൊച്ചു കുട്ടി ബെംഗളൂരു വിമാനത്താവളത്തിൽ വന്നിറങ്ങിയത്. അഞ്ചു വയസ്സുകാരനായ വിഹാൻ ശർമയാണ് ഡൽഹിയിൽനിന്ന് ഒറ്റയ്ക്ക് യാത്ര ചെയ്ത് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിഹാനെ സ്വീകരിക്കാൻ അമ്മ കാത്തു …
എസ്എസ്എൽസി പരീക്ഷ നാളെ; മാറ്റണമെന്ന ഹർജി തള്ളി; എല്ലാ സന്നാഹവുമായി സർക്കാർ
എസ്എസ്എൽസി പരീക്ഷ നാളെ; മാറ്റണമെന്ന ഹർജി തള്ളി; എല്ലാ സന്നാഹവുമായി സർക്കാർ
സ്വന്തം ലേഖകൻ: മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾക്ക് നാളെ തുടക്കം. കൊവിഡ് ഭീഷണി തുടരുന്നതിനാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടക്കുക. സ്കൂളുകള്‍ക്ക് മുമ്പിലെ തിരക്ക് ഒഴിവാക്കാനായി പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും. വനിതാ പൊലീസുകാരെയും ഡ്യൂട്ടിക്കായി വിന്യസിക്കും. കുട്ടികളെ സ്കൂളുകളില്‍ എത്തിക്കാനായി പൊലീസ് വാഹനങ്ങള്‍ ഉപയോഗിക്കും. മാസ്ക്കുകൾ ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹ്യ അകലം …
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പ് കരുതിയിരിക്കുക: ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ചാര്‍ട്ടേഡ് വിമാനത്തിന്റെ പേരിലുള്ള തട്ടിപ്പ് കരുതിയിരിക്കുക:  ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
സ്വന്തം ലേഖകൻ: ചാർട്ടേഡ് വിമാനങ്ങളുമായി ബന്ധപ്പെട്ട തട്ടിപ്പിനെതിരെ യുഎഇയിലെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. “യുഎഇയിലെ ചില ആളുകളും ട്രാവൽ ഏജൻസികളും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വരാനിരിക്കുന്ന ചാർട്ടേഡ് വിമാനങ്ങളുടെ പേരിൽ ഇന്ത്യൻ പൗരന്മാരുമായി ബന്ധപ്പെടുന്നതായും ചില സാഹചര്യങ്ങളിൽ വിമാനച്ചെലവിനും ഇന്ത്യയിലെ ക്വാറന്റൈൻ സംവിധാനങ്ങൾക്കുമായി ഇവരിൽ നിന്ന് മുൻകൂറായി പണം ആവശ്യപ്പെടുന്നതായും ഞങ്ങളുടെ …