സ്വന്തം ലേഖകൻ: ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങള്‍ക്കായുള്ള പഠനങ്ങള്‍ക്കായി ആളുകളെ തിരഞ്ഞെടുക്കാനൊരുങ്ങി നാസ. എട്ടുമാസം ഏകാന്തതയിൽ താമസിപ്പിച്ചാണ് ഇവരില്‍ നാസ പഠനം നടത്തുക. റഷ്യയില്‍ തയ്യാറാക്കിയ ഐസൊലേഷന്‍ കേന്ദ്രത്തില്‍ എട്ടുമാസം പാര്‍പ്പിച്ചാണ് പഠനം നടത്തുക. മോസ്‌കോയില്‍ തയ്യാറാക്കുന്ന ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചൊവ്വയിലേതിന് സമാനമായ സാഹചര്യങ്ങളാകും ഒരുക്കുക. മാത്രമല്ല വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരേയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. …
സ്വന്തം ലേഖകൻ: യു.എ.ഇയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. പയ്യന്നൂര്‍ പത്തനം തിട്ട, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. പത്തനംതിട്ട സ്വദേശിയായ വള്ളംകുളം പാറപ്പുഴ വീട്ടില്‍ ജയചന്ദ്രന്‍ പിള്ള അജ്മാനില്‍ വെച്ചാണ് മരിച്ചത്. ഏപ്രില്‍ 26 മുതല്‍ അജ്മാന്‍ ശൈഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. ഷാര്‍ജയില്‍ വെച്ചാണ് തൃശൂര്‍ പുത്തന്‍ചിറ പിണ്ടാണിക്കുന്ന് ഉണ്ണികൃഷ്ണന്‍ കൊവിഡ് …
സ്വന്തം ലേഖകൻ: കൊലപാതകികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ പ്രതിശ്രുത വധു. പിതാവിനെ കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് ഖഷോഗിയുടെ മകന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് തുര്‍ക്കിക്കാരിയായ പ്രതിശ്രുത വധുവിന്റെ പ്രതികരണം. “അദ്ദേഹത്തിന്റെ ഹീനമായ കൊലപാതകത്തിന് പരിധികളില്ല. കൊലയാളികള്‍ക്ക് മാപ്പ് നല്‍കാന്‍ ആര്‍ക്കും അവകാശമില്ല. അദ്ദേഹത്തിന് നീതി ലഭിക്കുന്നത് വരെ ഞാനും മറ്റുള്ളവരും …
സ്വന്തം ലേഖകൻ: പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A 320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം തകര്‍ന്നു വീണു. വിമാനത്തില്‍ 99 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോയ പി.കെ-8303 വിമാനമാണ് ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് കറാച്ചി വിമാനത്താവളത്തിന് സമീപത്തെ ജനവാസ കേന്ദ്രമായ മാലിറിലെ ജിന്ന ഗാര്‍ഡന്‍ ഏരിയയിലെ …
സ്വന്തം ലേഖകൻ: കൊവിഡ് 19 മഹാമാരി സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയതിനാല്‍, 2021 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കുറച്ചു. 2020-21 ലെ ജിഡിപി വളര്‍ച്ച, രണ്ടാം പകുതിയില്‍ നേരിയ പുരോഗതിയോടെ നെഗറ്റീവ് മേഖലയില്‍ തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കൊവിഡ്. രണ്ട് പേര്‍ക്ക് മാത്രമാണ് രോഗം ഭേദമായത്. ഏറ്റവും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ദിവസമാണിന്നെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം തുടങ്ങിയത്. ഇന്നലെ ഒരു മരണവുമുണ്ടായി. മുംബൈയിൽ നിന്നെത്തിയ ചാവക്കാട് സ്വദേശി, 73 വയസുകാരിയായ ഖദീജ. നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ …
സ്വന്തം ലേഖകൻ: ഉംപൂൺ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് ഉയർത്തിയ പ്രത്യേക സാഹചര്യത്തിൽ 83 ദിവസത്തിന് ശേഷമാണ് നരേന്ദ്രമോദി രാജ്യതലസ്ഥാനം വിട്ട് സഞ്ചരിക്കുന്നത്. കൊൽക്കത്ത എയർപോർട്ടിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ ജഗ്ദീപ് ദങ്കാറും ചേർന്ന് മോദിയെ സ്വീകരിച്ചു. ചുഴലിക്കാറ്റ് കനത്ത നാശം …
സ്വന്തം ലേഖകൻ: ചെറിയ പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രാത്രി നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെരുന്നാൾ ദിനത്തിൽ വിഭവങ്ങൾ ഒരുക്കാൻ മാസപ്പിറവി കണ്ടശേഷം രാത്രി കടയിൽപ്പോയി സാധനങ്ങൾ വാങ്ങുന്ന പതിവുണ്ട്. രാത്രി നിയന്ത്രണം അതിന് തടസ്സമാവും. ഇത് കണക്കിലെടുത്ത് ഇന്ന് മാസപ്പിറവി കണ്ടാൽ ഇന്ന് രാത്രിയും നാളെയാണ് മാസപ്പിറവിയെങ്കിൽ …
സ്വന്തം ലേഖകൻ: മഹാമാരിയായ കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഇലക്‌ട്രോണിക് ഗെയിമുമായി ദുബായ് പൊലീസ്. ‘സ്‌റ്റേ സേഫ്’ എന്ന പേരി ദുബായ് പൊലീസിന്റെ നിര്‍മിത ബുദ്ധി വിഭാഗമാണു ഗെയിം പുറത്തിറക്കിയത്. തമാശയുടെ മേമ്പൊടിയോടെ അഞ്ചു ഭാഷകളിലാണു ഗെയിം നിര്‍മിച്ചത്. സമൂഹത്തില്‍ അവബോധം വളര്‍ത്താനും നിലവിലെ സാഹചര്യത്തില്‍ പാലിക്കേണ്ട ആരോഗ്യശീലങ്ങളെക്കുറിച്ച് പഠിപ്പിക്കാനും ലക്ഷ്യമിട്ടാണു ‘സ്റ്റേ സേഫ്’ ഗെയിം …
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങൾ ചർച്ചചെയ്യുന്ന പേരുകളിലൊന്ന് ജ്യോതി കുമാരി എന്ന പതിനഞ്ചുകാരിയുടേതാണ്. ബിഹാർ സ്വദേശിയായ ജ്യോതി കുമാരി തന്റെ പിന്നിലിരുത്തി ദിനരാത്രങ്ങൾ കൊണ്ട് പിന്നിട്ടത് 1200 കിലോമീറ്ററാണ്. ഗുരുഗ്രാമത്തിൽ നിന്നും ബിഹാറിലേക്കായിരുന്നു ജ്യോതികുമാരിയുടെ സാഹസിക യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട സൈക്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാഗ്ധാനവുമെത്തി. ഡൽഹിയിലെത്തി ട്രയൽസിൽ പങ്കെടുക്കാമെന്ന് ഫെഡറേഷൻ …