സ്വന്തം ലേഖകൻ: കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് നിര്‍ത്തിയിട്ട ട്രെയിന്‍ സര്‍വീസുകള്‍ ജൂണ്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 200ഓളം സ്‌പെഷ്യല്‍ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. ഈ ട്രെയിനുകളിലേക്കുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ചു. നേരത്തെ റെയില്‍വെ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ തുടരുമ്പോഴും രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് യുഎഇയില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്. വ്യവസായ മേഖലയിലും, ലേബർക്യാമ്പ് പരിസരങ്ങളിലും ഇന്ന് മുതല്‍ 12 മണിക്കൂർ നിയന്ത്രണം നിലവിൽ വരും. വൈകീട് ആറ് മുതൽ രാവിലെ ആറ് വരെ ഈ മേഖലയിലുള്ളവർ പുറത്തിറങ്ങാന്‍ പാടില്ല. അതേസമയം നിലവിലെ പ്രതിസന്ധി രാജ്യം …
സ്വന്തം ലേഖകൻ: ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിൽ വീശിയ കാറ്റ് ഇപ്പോൾ 100 കിലോമീറ്റർ വേഗത്തിലാണ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് ബംഗാളിൽ രണ്ടുപേർ മരിച്ചു. കൊൽക്കത്തയിൽ …
സ്വന്തം ലേഖകൻ: ലോക്ക്ഡൌൺ കാലം അവസാനിച്ചാലും ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉടനടി സാധാരണ നിലയിലേക്ക് തിരികെയെത്താൻ കഴിയില്ലെന്ന് ചാൻസലർ റിഷി സുനക് മുന്നറിയിപ്പ് നൽകി. വേഗത്തിൽ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് തന്റെ പ്രതീക്ഷയെങ്കിലും സാധാരണ നിലയിലേക്ക് തിരികെ എത്താൻ ഏറെ സമയമെടുക്കുമെന്നും റിഷി സുനക് പറഞ്ഞു. “ജനങ്ങൾക്ക് അവരുടെ ശീലങ്ങളിലേക്ക് മടങ്ങിവരാൻ സമയമെടുക്കുന്നു, ഇപ്പോഴും നിയന്ത്രണങ്ങൾ നിലവിലുണ്ട്,” അദ്ദേഹം …
സ്വന്തം ലേഖകൻ: ഗാർഹിക തൊഴിലാളികളുടെ സ്‌പോൺസർഷിപ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്കു മാറ്റുന്നത് നിർത്തിവച്ച് സൗദി. യോഗ്യതയ്ക്കനുസരിച്ച് താൽപര്യമുള്ള മേഖലകളിലേക്ക് ജോലി മാറാനുള്ള ആനുകൂല്യം നിർത്തുന്നത് മലയാളികൾ ഉൾപ്പെടെ ഒട്ടേറെപ്പേരെ ബാധിക്കും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇളവ് നിലവിൽ വന്നത്. പലരും ജോലി മാറാൻ അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുകയാണ്. സൌദിയിലെ റിയാദില്‍ നിന്നും ഈ മാസം 31ന് തിരുവനന്തപുരത്തേക്ക് …
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം അമ്പത് ലക്ഷം കടന്നു. 5,017,897 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കൊവിഡ് മരണം 325,624 ആയി. മൂന്നിലൊന്ന് രോഗികളും അമേരിക്കയിലാണ്. യൂറോപ്പും ആശങ്കപ്പെടുത്തുന്ന രോഗപ്പകർച്ചയിൽ വിറങ്ങലിച്ച് നിൽകുമ്പോൾ വാക്‌സിൻ യാഥാർഥ്യമാകും വരെ മുൻകരുതൽ അല്ലാതെ മറ്റു വഴിയില്ലെന്ന തിരിച്ചറിവിലാണ് ലോകം. 1,980,118 പേർക്കാണ് ഇതുവരെ രോഗമുക്തി. ഏപ്രിൽ …
സ്വന്തം ലേഖകൻ: കോവിഡ്–19നെ തുടർന്ന് ഗൾഫിലുണ്ടായ പ്രതിസന്ധി താൽക്കാലികമാണെന്നും അവ തരണം ചെയ്ത് കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലി. ലുലു അടക്കമുള്ള റിട്ടെയിൽ വ്യാപാരികൾ പ്രയാസങ്ങൾ നേരിടുന്നു. എല്ലാ മേഖലകളിലും പ്രതിസന്ധിയുണ്ട്. കുവൈത്ത് യുദ്ധാനന്തരം ഗൾഫിൽ എണ്ണവില കുത്തനെ താഴ്ന്നപ്പോഴും പിന്നീട് ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ആളുകൾ …
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് പടര്‍ത്തിയത് ഇന്ത്യയാണെന്ന് ആരോപിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഓലി. ഇന്ത്യയിലെ വൈറസ് ഇപ്പോള്‍ ചൈന, ഇറ്റലി എന്നിവിടങ്ങളിലേക്കാള്‍ മാരകമാണെന്നും അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധമായ മാര്‍ഗത്തിലൂടെ ഇന്ത്യയില്‍ നിന്ന് വരുന്നവരാണ് രാജ്യത്ത് കൊവിഡ് പടര്‍ത്തുന്നത്. കൃത്യമായ പരിശോധനകളില്ലതെ ഇന്ത്യയില്‍ നിന്ന് ആളുകള്‍ നുഴഞ്ഞ് കയറുന്നതില്‍ ചില പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് …
സ്വന്തം ലേഖകൻ: കാണാതായ പഞ്ചന്‍ ലാമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന അമേരിക്കയുടെ ആവശ്യത്തോട് പ്രതികരിച്ച് ചൈന. പഞ്ചന്‍ ലാമ ഇപ്പോള്‍ ബിരുദധാരിയാണെ് ചൈന പറഞ്ഞു. അദ്ദേഹം സാധാരണ ജീവിതം നയിക്കുകയാണെന്നും പഞ്ചന്‍ ലാമയ്ക്ക് സ്ഥിര ജോലിയുണ്ടെന്നും ചൈന പറഞ്ഞു. 25 വര്‍ഷമായി പഞ്ചന്‍ ലാമയെ കാണാനില്ലെന്നും എവിടെയാണെന്ന് വെളിപ്പെടുത്തണം എന്നുമായിരുന്നു അമേരിക്കയുടെ ആവശ്യം. 1995ല്‍ ആറുവയസ്സുള്ള ഗെദുന്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ് . അഞ്ച് പേരുടെ വൈറസ് ബാധ ഭേദമായി. പാലക്കാട് ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം – 4, കണ്ണൂർ -3, പത്തനംതിട്ട, തൃശ്ശൂർ, തിരുവനന്തപുരം – രണ്ട് വീതം, കാസർകോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ – ഒന്നു വീതം. ഇങ്ങനെയാണ് പൊസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള …