സ്വന്തം ലേഖകൻ: ജോർദാനിൽ നിന്നും കൊച്ചിയിൽ തിരിച്ചെത്തിയ പൃഥ്വിരാജും സംഘവും ക്വാറന്റിൻ കേന്ദ്രത്തിലേയ്ക്ക് മാറി. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു വാഹനം ഡ്രൈവ് ചെയ്താണ് താരം കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പോയത്. ഫോർട്ട് കൊച്ചിയിൽ പണം നൽകി ഉപയോഗിക്കുന്ന ക്വാറന്റീൻ സെന്ററിലേക്കാണ് പൃഥ്വിയും ആടുജീവിതം സംഘവും മാറുന്നത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം 14 ദിവസം നിരീക്ഷണത്തിൽ …
സ്വന്തം ലേഖകൻ: കോവിഡ് -19 ബാധിച്ച് 363 ആശുപത്രി മരണങ്ങൾ കൂടി കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ യുകെയിൽ രേഖപ്പെടുത്തി. ഇതുവരെ ബ്രിട്ടനിലെ മരണസംഖ്യ 35,704 ആയി. എൻഎച്ച്‌എസ് ഇംഗ്ലണ്ട് അതിന്റെ ആശുപത്രികളിൽ 166 പേർ മരിച്ചതായി രേഖപ്പെടുത്തി. മറ്റു മൂന്നിടങ്ങളിലുമായി 197 പേർ മരിച്ചു. കെയർ ഹോമുകളിലും കമ്മ്യൂണിറ്റിയിലെ മറ്റെവിടെയെങ്കിലും വീടുകളിലും നടന്നിട്ടുള്ള മരണങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. …
സ്വന്തം ലേഖകൻ: ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം വരെ ഇളവ് അനുവദിക്കുന്ന മൂന്ന് പദ്ധതികള്‍ പ്രഖ്യാപിച്ച് അബുദാബി പൊലീസ്. പിഴകള്‍ ജൂണ്‍ 22ന് മുമ്പ് അടച്ചുതീര്‍ത്താല്‍ 50 ശതമാനം ഇളവ് അനുവദിക്കുന്നതാണ് ഒന്നാമത്തെ പദ്ധതി. 35 ശതമാനം ഇളവ് അനുവദിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. നിയമലംഘനം നടന്ന് 60 ദിവസത്തിനകം പിഴ അടച്ചാല്‍ 35 ശതമാനം ഇളവ് …
സ്വന്തം ലേഖകൻ: ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ചൈനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക. ‘ശല്യപ്പെടുത്തുന്ന പെരുമാറ്റ’മാണ് ചൈനയുടേതെന്നും ദക്ഷിണ ചൈനാ കടലിലാണെങ്കിലും ഇന്ത്യന്‍ അതിര്‍ത്തിയിലാണെങ്കിലും കരുത്തു പ്രകടിപ്പിക്കാനുള്ള നീക്കം ചൈന ലോകത്തുയര്‍ത്തുന്ന ഭീഷണിയുടെ ഓര്‍മപ്പെടുത്തലാണെന്നും ദക്ഷിണ– മധ്യേഷ്യയിലെ മുതിര്‍ന്ന യുഎസ് നയതന്ത്രപ്രതിനിധി ആലിസ് വെല്‍സ് പറഞ്ഞു. കോവിഡ് കൈകാര്യം ചെയ്ത രീതിയെ ചൊല്ലി യുഎസ്-ചൈന പോര് മുറുകുന്നതിനിടെയാണ് അതിര്‍ത്തിവിഷയത്തില്‍ …
സ്വന്തം ലേഖകൻ: ലോകത്ത് 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലേറെ കോവിഡ് രോഗികള്‍. ഇത് ആദ്യമായാണ് ഒരു ദിവസം തന്നെ ഇത്രയധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യൂറോപ്പില്‍ കോവിഡിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് യൂറോപ്യന്‍ യൂണിയന്റെ ആരോഗ്യ സമിതി റിപ്പോര്‍ട്ട് ചെയ്തു. ഒരു ലക്ഷത്തി ആറായിരത്തോളം കോവിഡ് കേസുകളാണ് ഒറ്റ ദിവസംകൊണ്ട് ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലാറ്റിനമേരിക്കയില്‍ …
സ്വന്തം ലേഖകൻ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ഉംപുന്‍ വീശിയടിച്ചതിനെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ 72 പേര്‍ മരിച്ചു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. കൊല്‍ക്കത്തയില്‍ 15, നോര്‍ത്ത് 24 പര്‍ഗനാസില്‍ 18, സൗത്ത് 24 പര്‍ഗനാസില്‍ 17, ഹൗറയില്‍ ഏഴ്, ഈസ്റ്റ് മിദിനപുറില്‍ ആറ്, ഹൂഗ്ലിയില്‍ രണ്ട് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൊവിഡ്. എട്ട് പേര്‍ക്ക് രോഗം ഭേദമായി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ …
സ്വന്തം ലേഖകൻ: പിറന്നാള്‍ സദ്യയും കേക്കു മുറിക്കലുമായി മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് അവിസ്മരണീയമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ഭാര്യ സുചിത്ര, മകന്‍ പ്രണവ്, സംവിധായകനും സുഹൃത്തുമായ പ്രിയദര്‍ശന്‍, സുചിത്രയുടെ കസിന്‍ അനിത, ഭര്‍ത്താവ് മോഹന്‍ ഒന്നിവര്‍ക്കൊപ്പമായിരുന്നു. മോഹന്‍ ലാലിന്റെ ലളിതമെങ്കിലും പ്രൗഢഗംഭീരമായ ഷഷ്ഠിപൂര്‍ത്തി ആഘോഷം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ചെന്നൈയില്‍ വീട്ടില്‍ കഴിയുന്ന മോഹന്‍ലാലിനെ കാണാന്‍ പ്രിയദര്‍ശന്‍ എത്തി. …
സ്വന്തം ലേഖകൻ: രാജ്യത്ത് ആഭ്യന്തര വിമാനസര്‍വീസ് തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ ആഭ്യന്തര വിമാന യാത്രകള്‍ സര്‍ക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. യാത്ര ചെയ്യുന്നവര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കണം. വിമാനത്താവളത്തിലെ സുരക്ഷാ ജീവനക്കാര്‍ ഇക്കാര്യം …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് വ്യാപനത്തോടെ രണ്ട് മാസമായി നിർത്തിവെച്ച വിമാന സർവീസ് പുനരാരംഭിക്കുമ്പോൾ ടിക്കറ്റ് ബുക്കിംഗിൽ നിർദേശവുമായി വ്യോമയാന മന്ത്രാലയം. ഓരോ റൂട്ടിലെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ നിരക്ക് സർക്കാർ നിർദേശിക്കുമെന്നാണ് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദേശത്തിൽ പറയുന്നത്. കൊറോണ പ്രതിസന്ധിക്കിടെ സർക്കാർ നിർദേശിക്കുന്ന നിരക്ക് അംഗീകരിച്ച് സർവീസ് നടത്താൻ വിമാനകമ്പനികൾ തയ്യാറാകണമെന്നും വ്യോമയാന …