1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
മടങ്ങി വരുന്ന പ്രവാസികളെല്ലാം രോഗവാഹകരല്ല; തെറ്റായ പ്രചരണങ്ങളിൽ വീഴരുതെന്ന് മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ എത്തുന്ന പ്രവാസികളെല്ലാം രോഗവാഹകരാണെന്നോ അകറ്റി നിർത്തേണ്ടവരാണെന്നോ അർഥമില്ലെന്നും അങ്ങനെ ആക്കിത്തീർക്കാർ ചിലർ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. “പുറത്തുനിന്നു വരുന്നവരിൽ ഭൂരിഭാഗവും രോഗബാധയില്ലാത്തവരാണ്. ചിലർ രോഗവാഹകരാണ്. ആരാണ് രോഗവാഹകരെന്ന് തിരിച്ചറിയാൻ സാധിക്കില്ല. കൂട്ടത്തിൽ രോഗവാഹകരുണ്ടാകാം. അത്തരം ഘട്ടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ ശക്തമാക്കാനേ സാധിക്കൂ. അത് അവരുടെ രക്ഷയ്ക്കും ഇവിടെയുള്ളവരുടെ രക്ഷയ്ക്കും ഒഴിച്ചുകൂടാനാകാത്തതാണ്, കുപ്രചരണങ്ങൾ …
അപ്രതീക്ഷിതമായി ഒരു ഭക്ഷണപ്പൊതി; ഒപ്പം 20 വർഷം മുൻപ് കാണാതായ സ്വർണവും; അന്തംവിട്ട് പ്രവാസി മലയാളി
അപ്രതീക്ഷിതമായി ഒരു ഭക്ഷണപ്പൊതി; ഒപ്പം 20 വർഷം മുൻപ് കാണാതായ സ്വർണവും; അന്തംവിട്ട് പ്രവാസി മലയാളി
സ്വന്തം ലേഖകൻ: 20 വർഷം മുൻപ് നഷ്ടപ്പെട്ട സ്വർണം ഭക്ഷണപ്പൊതിയുടെ രൂപത്തിൽ തിരിച്ചെത്തിയതിന്റെ ഞെട്ടലിലാണ് പ്രവാസിയായ കാസർകോട് നെല്ലിക്കുന്നിലെ ഇബ്രാഹിം തൈവളപ്പിൽ. കഴിഞ്ഞ ദിവസം വൈകിട്ട് നോമ്പ് തുറക്കാൻ ഒരുക്കം നടക്കുമ്പോഴാണ് ഇബ്രാഹിമിന്റെ വീട്ടിൽ ഹെൽമറ്റ് ധരിച്ച യുവാവ് എത്തി ഭക്ഷണപ്പൊതി കൈമാറിയത്. ഇബ്രാഹിമിന്റെ ഭാര്യ ബസരിയയാണ് പൊതി വാങ്ങിയത്. നോമ്പ് തുറക്കാനുള്ള ഭക്ഷണമാണെന്നേ യുവാവ് …
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
കേരളത്തിൽ നിന്നുള്ളവർക്ക് മാഹിയിൽ ഇനി മദ്യമില്ല; ഉത്തരവിറക്കി പോണ്ടിച്ചേരി സർക്കാർ
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഇനി മാഹിയിലെത്തി മദ്യം വാങ്ങിക്കാനാവില്ല. മാഹി വിലാസത്തിലുള്ള ആധാര്‍ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് മാത്രമേ മദ്യം നല്‍കാന്‍ പാടുള്ളൂവെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. അതേ സമയം കേരളത്തില്‍ മദ്യവില്‍പ്പന ശനിയാഴ്ച തുടങ്ങും. നാളെയും മറ്റന്നാളും ആപ്പിന്റെ ട്രയല്‍ റണ്‍ നടക്കും. ബെവ്ക്യൂ എന്നാണ് വെര്‍ച്വല്‍ ക്യൂ ആപ്പിന്റെ പേര്. മാഹി സ്വദേശികൾക്ക് മാത്രമേ …
യുഎഇയിലെ കോവിഡ് പോരാട്ടത്തിന് മലയാളികളുടെ മെഡിക്കൽ സംഘമെത്തി
യുഎഇയിലെ കോവിഡ് പോരാട്ടത്തിന് മലയാളികളുടെ മെഡിക്കൽ  സംഘമെത്തി
സ്വന്തം ലേഖകൻ: യുഎഇയിലെ കോവിഡ്-19 പ്രതിരോധത്തിനായി കേരളത്തില്‍ നിന്നും 105 അംഗ മെഡിക്കല്‍ സംഘം യുഎഇയില്‍ എത്തി. ഇന്ന് പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും പുറപ്പെട്ട സംഘം രാവിലെയാണ് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. എത്തിഹാദ് എയര്‍വേയ്‌സിന്റെ ചാർട്ടേഡ് വിമാനത്തിലാണ് സംഘമെത്തിയത്. അത്യാഹിത പരിചരണത്തില്‍ പ്രാവീണ്യമുള്ള നഴ്‌സുമാരും ഡോക്ടറും പാരാമെഡിക്കല്‍ വിദഗ്ധരും അടക്കമുള്ള സംഘമാണ് എത്തിയത്. ഇവരില്‍ …
ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ കർശനം
ആഭ്യന്തര വിമാന സർവീസ് തിങ്കളാഴ്ച മുതൽ; സുരക്ഷാ ക്രമീകരണങ്ങൾ കർശനം
സ്വന്തം ലേഖകൻ: ആഭ്യന്തര വിമാനസർവീസ് മേയ് 25 മുതൽ ആരംഭിക്കുമെന്ന് വ്യോമഗതാഗത മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഉറപ്പാക്കിയശേഷമായിരിക്കും പ്രവർത്തനം. എല്ലാ വിമാനത്താവളങ്ങളെയും വിമാന കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. യാത്രക്കാരെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യർ വ്യോമഗതാഗത മന്ത്രാലയം ഉടൻ പുറത്തിറക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് …
ബിബിസി ലൈവില്‍ അതിഥിയായി ശൈലജ ടീച്ചർ; കേരള മോഡലിന് കൈയ്യടിച്ച് ലോകം
ബിബിസി ലൈവില്‍ അതിഥിയായി ശൈലജ ടീച്ചർ; കേരള മോഡലിന് കൈയ്യടിച്ച് ലോകം
സ്വന്തം ലേഖകൻ: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന് ഒരു പരിധി വരെ കൊറോണ വൈറസ് രോഗത്തിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് ബ്രിട്ടനും അമേരിക്കയും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ വരെ സമ്മതിക്കുന്നു. കേരളത്തിന്റെ പ്രതിരോധം രാജ്യത്തര മാധ്യമമായ ബിബിസിയില്‍ തത്സമയം വിശദീകരിക്കുകയാണ് കെകെ ശൈലജ. കൊറോണ വൈറസ് രോഗത്തിനെ ചെറുക്കാന്‍ കേരളം സ്വീകരിച്ച നടപടികളും പ്രതിരോധ …
അവധിയിൽ പോയ താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം; പെരുന്നാൾ നമസ്കാരം വീടുകളിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഖത്തർ
അവധിയിൽ പോയ താമസ വീസക്കാർക്ക് യുഎഇയിലേക്ക് മടങ്ങാം; പെരുന്നാൾ നമസ്കാരം വീടുകളിൽ; നിയന്ത്രണങ്ങൾ കടുപ്പിച്ച് ഖത്തർ
സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ യു.എ.ഇ താമസ വിസയുള്ളവർക്ക് ജൂൺ ഒന്ന് മുതൽ മടങ്ങാൻ അനുമതി. കുടുംബാംഗങ്ങൾ യു.എ.ഇയിലുള്ളവർക്കാണ് ആദ്യഘട്ടത്തിൽ ഇതിന് സൗകര്യം ലഭിക്കുക. അതേസമയം വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാതെ ഇന്ത്യയിൽ നിന്നുള്ളവർക്ക് മടക്കയാത്ര സുഗമമാകില്ല. യുഎഇയിൽ ബന്ധുക്കളുള്ള റസിഡൻസ് വിസക്കാർക്ക് ജൂൺ ഒന്നുമുതൽ മടങ്ങി തുടങ്ങാം. വിദേശകാര്യ, അന്താരാഷ്ട്ര …
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; വാക്സിൻ ആദ്യ ഘട്ടം വിജയം
ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷത്തിലേക്ക്; വാക്സിൻ ആദ്യ ഘട്ടം വിജയം
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 4,924,372 ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 320,816 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 1,928,325 പേർ രോഗമുക്തി നേടി. സാധാരണ ജീവിതത്തിലേക്കു മടങ്ങാനുള്ള തീവ്രശ്രമത്തിലാണ് അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങൾ. കോവിഡ് ശക്തമായി പിടിമുറുക്കിയ ഇറ്റലിയിൽ പള്ളികളും കടകളും ഹോട്ടലുകളും തുറന്നു. അകലം പാലിച്ചു കൊണ്ട് …
അതിതീവ്ര ചുഴലിക്കാറ്റായി ഉംപുന്‍ ഇന്ത്യൻ തീരത്തേക്ക്; ഒഡീഷയിലും ബംഗാളിലും അതീവ ജാഗ്രത
അതിതീവ്ര ചുഴലിക്കാറ്റായി ഉംപുന്‍ ഇന്ത്യൻ തീരത്തേക്ക്; ഒഡീഷയിലും ബംഗാളിലും അതീവ ജാഗ്രത
സ്വന്തം ലേഖകൻ: ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാൾ തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോൾ മണിക്കൂറിൽ 165 മുതൽ 185 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 220 കിലോ മീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് പതിക്കുമ്പോൾ വേഗത …
കൊവിഡ് വിവരം മറച്ച് അബുദാബിയില്‍നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത് പ്രവാസികൾ; ആശങ്ക
കൊവിഡ് വിവരം മറച്ച് അബുദാബിയില്‍നിന്നും കൊല്ലത്തേക്ക് യാത്ര ചെയ്ത് പ്രവാസികൾ; ആശങ്ക
സ്വന്തം ലേഖകൻ: കോവിഡ് ബാധ ഉണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവച്ച് അബുദാബിയിൽ നിന്നു തിരുവനന്തപുരത്തെത്തുകയും രോഗവിവരം അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത 3 പേർക്കെതിരെ പൊലീസ് കേസെടുത്തു. അവർക്കു വിമാനത്തിനകത്തു കയറാൻ കഴി‌ഞ്ഞതു തന്നെ ഗൗരവമേറിയ വിഷയമാണെന്നും ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറ‍ഞ്ഞു. പ്രവാസികൾ അവരുടെ മണ്ണിലേക്കാണു വരുന്നത്. അതിനാൽ തടയാൻ കഴിയില്ല. …