സ്വന്തം ലേഖകൻ: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നിരിക്കുകയാണ്. പ്രതിദിനം ഏകദേശം 5000 രോഗികള്‍ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ മൂന്നിലൊന്ന് കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്ത 134 കൊവിഡ് മരണങ്ങളില്‍ 51 എണ്ണവും മഹാരാഷ്ട്രയില്‍നിന്നാണ്. ഗുജറാത്തില്‍ 35 …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് . മലപ്പുറം – 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് …
സ്വന്തം ലേഖകൻ: കോവിഡ് കാലമാണ്, സാമൂഹിക അകലവും സുരക്ഷാ മുന്‍കരുതലുകളുമൊക്കെയാണ് ചർച്ചകളിൽ നിറയുന്നത്. വിദേശരാജ്യങ്ങളിൽ നിന്ന് ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികൾ പോലും പ്രിയപ്പെട്ടവരെ കാണാനും അടുത്തിരിക്കാനും ക്വാറന്റീൻ കഴിയും വരെ കാത്തിരിക്കുന്നു. എന്നാല്‍ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് എങ്ങനെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാം? ഈ ചോദ്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കാലിഫോര്‍ണിയയില്‍ നിന്നുള്ള പത്ത് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഓൺലൈൻ മദ്യ വില്‍പനയ്ക്കുള്ള മൊബൈൽ ആപ്ലിക്കേഷൻ നിര്‍മ്മാണം അന്തിമഘട്ടത്തിൽ. കൊച്ചിയിലുള്ള സ്റ്റാർട്ട് അപ് കമ്പനി വികസിപ്പിച്ച ആപ്പിന് ഗൂഗിള്‍ പ്ലേ സ്റ്റോറിന്റെ അനുമതി ലഭിച്ചാലുടൻ പരീക്ഷണ അടിസ്ഥാനത്തിൽ ആപ്ലിക്കേഷൻ പ്രവർത്തിപ്പിച്ച് തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആളുകൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ കേരളത്തിലെ മദ്യവിൽപ്പന ശാലകളിൽ നിന്നും ബാറുകളിൽ നിന്നും ബിയർ ആൻഡ് വൈൻ …
സ്വന്തം ലേഖകൻ: പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് നീറ്റ് പരീക്ഷ എഴുതാനാവുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 26 ന് നടക്കുന്ന പരീക്ഷ യാത്രാ വിലക്കുള്ളതിനാല്‍ ഇവിടെ നിന്ന് എഴുതാനാവില്ല. യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. “ഗള്‍ഫിലെ പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നീറ്റ് ഉള്‍പ്പെടെയുള്ള …
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് കേരളത്തിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് സ്വർണപ്പണയ വായ്പ നൽകാൻ കെഎസ്എഫ്ഇ. വിദേശത്തു നിന്നു മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഒരു ലക്ഷം രൂപയുടെ സ്വർണപ്പണയ വായ്പ നൽകാനാണ് പദ്ധതി. ആദ്യ നാലു മാസം മൂന്നു ശതമാനമാണ് പലിശ. അതിനു ശേഷം സാധാരണ പലിശ നിരക്ക് ഈടാക്കും. നോർക്ക ഐഡിയുള്ള, ജോലി നഷ്ടപ്പെട്ട് എത്തിയ പ്രവാസികൾക്കും …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് രോഗ ലക്ഷണങ്ങളുടെ പട്ടികയിൽ ഇനി രുചിയും ഗന്ധവും നഷ്ടപ്പെടുന്നതും ഉൾപ്പെടും. ഇതുവരെയും പനിയും ചുമയും മാത്രമാണ് രോഗലക്ഷണമായി പരിഗണിച്ച് ആളുകൾക്ക് സെൽഫ് ഐസൊലേഷനിൽ പോകാൻ നിർദേശം നൽകിയിരുന്നത്. കൂടുതൽ ലക്ഷണങ്ങൾ ഉൾപ്പെടുത്തണമെന്ന് ചെവി, മൂക്ക്, തൊണ്ട ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒരാൾക്ക് പുതിയ, തുടർച്ചയായ ചുമ, പനി അല്ലെങ്കിൽ മണം …
സ്വന്തം ലേഖകൻ: ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48 ലക്ഷമായി. കോവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 3,16,516 ആയി. 18 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തരായി. 26.26 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,817 പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 25.81 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. ഇന്നലെ മാത്രം …
സ്വന്തം ലേഖകൻ: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി രാജ്യം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും മറ്റു അനധികൃത മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയാണ് തിരിച്ചയക്കാനൊരുങ്ങുന്നത്. ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബ്, 12 പേര്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശില്‍ …
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ കുറിച്ചും അത് ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ചും സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ രംഗത്ത്. കോവിഡ് -19 മഹാമാരിക്കെതിരേയുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതികരണങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രമേയത്തെ ഇന്ത്യയടക്കം 62 രാജ്യങ്ങള്‍ പിന്തുണച്ചു. ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്. ഇന്ന് തുടങ്ങുന്ന 73ാമത് …