സ്വന്തം ലേഖകൻ: വുഹാനില്‍ നിന്നുള്ള കൊറോണ വൈറസിനെ ലാബോറട്ടറിയില്‍ വളര്‍ത്തിയെടുത്ത് ഓസ്ട്രേലിയ. രോഗിയില്‍ നിന്നുള്ള സാംപിള്‍ ഉപയോഗിച്ചാണ് നടപടി. കൊറോണ വൈറസിനെ എങ്ങനെ ശക്തമായി നേരിടാമെന്ന് കണ്ടെത്തുന്നതിനായാണ് നീക്കം. വിക്ടോറിയന്‍ പകര്‍ച്ചവ്യാധി ഗവേഷണ ലാബിലാണ് വുഹാനില്‍ നിന്നുള്ള കൊറോണ വൈറസിനെ വളര്‍ത്തിയെടുത്തിയിരിക്കുന്നത്. ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ കൊറോണ വൈറസിനെ ലാബില്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ലാബോറട്ടറി …
സ്വന്തം ലേഖകൻ: ചൈനയ്ക്ക് അകത്തും പുറത്തും കൊറോണ വൈറസ് പടർന്നതോടെ ഇന്ത്യ അതീവ ജാഗ്രതയിൽ. ചൈനയിലെ ഹുബെയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടി വേഗത്തിലാക്കി വിദേശകാര്യ മന്ത്രാലയം. മടങ്ങിയെത്തുന്നവരെ രണ്ടാഴ്ച പ്രത്യേകം മാറ്റിപ്പാർപ്പിച്ച് നിരീക്ഷിക്കും. കൊല്‍ക്കത്തയില്‍ തായ്‍ലന്‍ഡുകാരി മരിച്ചത് കൊറോണ മൂലമാണെന്ന സംശയത്തെ തുടർന്ന് മുൻകരുതൽ നടപടി ശക്തമാക്കി. ചൈനയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം …
സ്വന്തം ലേഖകൻ: അഫ്ഗാനിസ്താനില്‍ വിമാനം തകര്‍ന്നുവീണ സംഭവത്തില്‍ ദുരൂഹത. യാത്രാ വിമാനമല്ല അമേരിക്കയുടെ സൈനിക വിമാനമാണ് തകര്‍ത്തതെന്ന അവകാശവാദവുമായി താലിബാന്‍ രംഗത്തെത്തി. താലിബാന്റെ നിയന്ത്രണത്തിലുള്ള ഘസ്നി പ്രവിശ്യയിലാണ് വിമാനം തകര്‍ന്നു വീണത്. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെട്ടതായും താലിബാന്‍ അവകാശപ്പെട്ടു. താഴെവീണ വിമാനം കത്തിയമരുന്നതിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇറാന്‍ ന്യൂസ് …
സ്വന്തം ലേഖകൻ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്ളസീസ് അല്‍ താനി അധികാരമേറ്റു. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നീ പദവികളിൽ ഷെയ്ഖ് ഖാലിദിനെ പ്രഖ്യാപിച്ചുകൊണ്ട് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ …
സ്വന്തം ലേഖകൻ: ഗതാഗത നിയമങ്ങള്‍ ലംഘിച്ചാല്‍ വാഹനം പിടിച്ചെടുക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ മുന്നറിയിപ്പ്. സാധുതയുള്ള ഇന്‍ഷുറന്‍സില്ലാതെ വാഹനം ഓടിക്കുക, എക്സ്‍പോര്‍ട്ട്, ഇംപോര്‍ട്ട് നമ്പര്‍ പ്ലേറ്റുകളുമായി നിശ്ചിത സമയപരിധിക്കപ്പുറവും വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും. ഡ്രൈവിങിനിടെ മൊബൈല്‍ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടവര്‍ മൂന്ന് മാസത്തിനിടെ കുറ്റം ആവര്‍ത്തിച്ചാല്‍ …
സ്വന്തം ലേഖകൻ: സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്‍കി ഇസ്രഈല്‍ ഗവണ്‍മെന്റ്. ഇസ്രഈലിലെ ജൂതര്‍ക്കും ഇസ്‌ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇസ്രഈല്‍ പൗരര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ …
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽ ട്രംപ് ഭരണകൂടം കൊണ്ടു വരുന്ന പുതിയ സമാധാന പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന ഫലസ്തീൻ നിലപാടിനൊപ്പം അറബ് ലോകവും. അടിസ്ഥാനമില്ലാത്ത ഇത്തരം പദ്ധതികളിലൂടെ ഫലസ്തീൻ സമൂഹത്തെ വിശ്വാസത്തിലെടുക്കാൻ കഴിയില്ലെന്ന് അറബ് ലോകം വ്യക്തമാക്കി. എന്നാൽ തങ്ങളുമായി ബന്ധമുള്ള അറബ് സൗഹൃദ രാജ്യങ്ങളെ അനുനയിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കമാരംഭിച്ചതായും റിപ്പോർട്ടുണ്ട്. ട്രംപ് മുന്നോട്ടു വെക്കുന്ന പുതിയ …
സ്വന്തം ലേഖകൻ: വിവാഹമണ്ഡപത്തില്‍ നിന്ന് ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റിയെന്ന് ആരോപണം. പാക്കിസ്ഥാനിലെ സിന്ദ് പ്രവിശ്യയിലെ ഹാലയിലാണ് സംഭവം. ഇസ്ലാമിലേക്ക് മതം മാറ്റിയ യുവതിയെ മുസ്ലിം യുവാവുമായി വിവാഹം കഴിപ്പിച്ചതായും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് 24കാരിയായ ഭാര്‍തി ബായ് എന്ന യുവതിയെ ഒരുസംഘമാളുകള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയത്. വിവാഹചടങ്ങുകള്‍ അവാനിക്കാനിരിക്കുമ്പോഴായിരുന്നു സംഭവം. …
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുകയാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. സംസ്ഥാനത്ത് 633 പേര്‍ നിരീക്ഷണത്തിലെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ ഏഴ് പേർ ഐസൊലേഷൻ വാർഡിലാണ്. 197 പേരാണ് ഇന്ന് മുതൽ നിരീക്ഷണത്തിലുള്ളത്. 10 പേരുടെ സാമ്പിളുകൾ അയച്ചതിൽ ആറ് പേരുടേത് നെഗറ്റീവ് ആണെന്ന് ഫലം വന്നു. …
സ്വന്തം ലേഖകൻ: നിരവധി ആളുകൾ കൃത്യസമയത്ത് പാസ്‌പോർട്ട് പുതുക്കാൻ മറക്കുന്നതിനാൽ, പാസ്‌പോർട്ട് സേവ കേന്ദ്രങ്ങൾ പാസ്‌പോർട്ടിന്റെ കാലാവധി തീരുന്നതിന് മുമ്പ് ആളുകളെ ഓർമ്മപ്പെടുത്തുന്നതിനായി എസ്എംഎസ് അയയ്ക്കാൻ തീരുമാനിച്ചു. പാസ്‌പോർട്ട് കാലാവധി കഴിയാറായി എന്ന മുന്നറിയിപ്പ് 2019 സെപ്റ്റംബർ മുതൽ പാസ്‌പോർട്ട് ഉടമകൾക്ക് എസ്എംഎസായി അയയ്ക്കാൻ തുടങ്ങിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട പാസ്‌പോർട്ട് ഉടമകൾക്ക് രണ്ട് …