1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ മരണം: ഞെട്ടലോടെ ലോകം; കണ്ണീരോടെ ആരാധകർ
സ്വന്തം ലേഖകൻ: അമേരിക്കന്‍ ബാസ്‌കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോകമെങ്ങും താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങളുടെ പ്രവാഹമാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, റോജര്‍ ഫെഡറര്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം താരത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ …
പൊരിവേനലിലും കുളിർമഴ പെയ്യിക്കാൻ യുഎഇ; പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
പൊരിവേനലിലും കുളിർമഴ പെയ്യിക്കാൻ യുഎഇ; പരീക്ഷണങ്ങൾ അന്തിമഘട്ടത്തിലെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: വേനല്‍ക്കാലത്തും മഴപെയ്യിക്കാനുള്ള ശാസ്ത്രീയ രീതിയുടെ പരീക്ഷണം യുഎഇയില്‍ അന്തിമഘട്ടത്തില്‍ എന്ന് റിപ്പോര്‍ട്ട്. മഴമേഘങ്ങൾ കൃത്രിമമായി സൃഷ്ടിക്കാനുള്ള ഗവേഷണം പുരോഗമിക്കുന്നതിനിടെ, കൂടുതൽ രാസസംയുക്തങ്ങൾ മഴമേഘങ്ങളിൽ വിതറി മഴ ലഭ്യത കൂട്ടാനും സാധാരണ മേഘത്തെ മഴമേഘമാക്കി മഴപെയ്യിക്കാനും കഴിയുമെന്നാണു പ്രതീക്ഷ. പരമ്പരാഗത രാസമിശ്രിതങ്ങളിൽ അൽപം മാറ്റം വരുത്തിയാൽ മഴ ലഭ്യത കൂട്ടാമെന്നാണ് പുതിയ കണ്ടെത്തൽ. പൊട്ടാസ്യം …
വിവാദങ്ങൾക്കിടെ ഇറാൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രസിഡന്റ് റൂഹാനിയ്ക്ക് അഗ്നിപരീക്ഷ
വിവാദങ്ങൾക്കിടെ ഇറാൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പ്രസിഡന്റ് റൂഹാനിയ്ക്ക് അഗ്നിപരീക്ഷ
സ്വന്തം ലേഖകൻ: ഖാസിം സുലൈമാനി വധത്തിലടക്കം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുന്ന സമയത്ത് ഇറാന്‍ തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഫെബ്രുവരി ഒമ്പതിനാണ് തിരഞ്ഞെടുപ്പ്. 290 അംഗ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പാണിത്. പ്രസിഡന്റ ഹസന്‍ റൂഹാനിക്ക് ഏറ്റവും നിര്‍ണായക സമയത്ത് വരുന്ന തിരഞ്ഞെടുപ്പാണിത്. ഇതിലെ ഫലങ്ങള്‍ അദ്ദേഹത്തിന് പിടിച്ച് നില്‍ക്കാന്‍ അത്യാവശ്യമാണ്. പക്ഷേ പോളിംഗ് നിരക്ക് കുറയാനുള്ള സാധ്യതയാണ് കാണുന്നത്. …
ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിൽ തലയിടാൻ ‌ട്രം‌പ്; ഒസ്ലോ കരാറിൽ നിന്നും പിന്‍മാറുമെന്ന് ഫലസ്തീന്‍
ഇസ്രയേൽ-ഫലസ്തീൻ പ്രശ്നത്തിൽ തലയിടാൻ ‌ട്രം‌പ്; ഒസ്ലോ കരാറിൽ നിന്നും പിന്‍മാറുമെന്ന് ഫലസ്തീന്‍
സ്വന്തം ലേഖകൻ: ഇസ്രഈല്‍- ഫലസ്തീന്‍ തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാനൊരുങ്ങി ട്രംപ്. ഡീല്‍ ഓഫ് ദ സെഞ്ച്വറി എന്ന് ഇസ്രഈല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ട്രംപിന്റെ നയത്തെ ആകാംക്ഷയോടെയാണ് ഇസ്രഈല്‍ ഉറ്റു നോക്കുന്നത്. വാഷിംഗ്ടണില്‍ വെച്ച് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പമാണ് ട്രംപ് നയപ്രഖ്യാപനം നടത്തുന്നത്. എന്നാല്‍ ഇസ്രഈല്‍-ഫല്‌സ്തീന്‍ തര്‍ക്കത്തിലെ പ്രധാന നയരൂപീകരണത്തിന് ഫല്‌സ്തീന്‍ നേതാക്കളെ ക്ഷണിച്ചിട്ടില്ല. ട്രംപിന്റെ …
കൊറോണ വൈറസ്; ചൈനയില്‍ മരണം 80 ആയി; 2744 പേർ രോഗബാധിതർ; വൈറസ് ശക്തിപ്പെടുന്നു?
കൊറോണ വൈറസ്; ചൈനയില്‍ മരണം 80 ആയി; 2744 പേർ രോഗബാധിതർ; വൈറസ് ശക്തിപ്പെടുന്നു?
സ്വന്തം ലേഖകൻ: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടവരുടെ എണ്ണം 80 ആയി. 2,744 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 300 പേരുടെ നില ഗുരുതരമാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. വൈറസ് ബാധയില്‍ മരിച്ച 80 പേരില്‍ 76 പേരും കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവിശ്യയില്‍ …
“പൗരത്വ ഭേദഗതി ആഭ്യന്തരവിഷയം,” യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്രമേയത്തിനെതിരെ ഇന്ത്യ
“പൗരത്വ ഭേദഗതി ആഭ്യന്തരവിഷയം,” യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ പ്രമേയത്തിനെതിരെ ഇന്ത്യ
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തയ്യാറാക്കിയ ആറ് പ്രമേയങ്ങളോട് ശക്തമായി പ്രതികരിച്ച് ഇന്ത്യ. 751 അംഗങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ 625 പേരും പൗരത്വഭേദഗതി നിയമത്തിലും കശ്മീര്‍ വിഷയത്തിലും ഇന്ത്യക്കെതിരെ രംഗത്തെത്തി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സഭയുടെ അധികാരത്തെയും അവകാശത്തേയും ചോദ്യം ചെയ്യാന്‍ യൂറ്യോപ്യന്‍ യൂണിയന് കഴിയില്ലെന്നായിരുന്നു പ്രമേയത്തില്‍ ഇന്ത്യയുടെ …
83 യാത്രക്കാരുമായി അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്നുവീണു; വാർത്ത നിഷേധിച്ച് വിമാന കമ്പനി
83 യാത്രക്കാരുമായി അഫ്ഗാന്‍ യാത്രാവിമാനം തകര്‍ന്നുവീണു; വാർത്ത നിഷേധിച്ച് വിമാന കമ്പനി
സ്വന്തം ലേഖകൻ: 83 യാത്രക്കാരുമായി യാത്ര തിരിച്ച അഫ്ഗാന്‍ വിമാനം തകര്‍ന്നുവീണെന്ന് റിപ്പോര്‍ട്ട്. കാബൂളിന് തെക്ക്-പടിഞ്ഞാറ് ഗസ്‌നി പ്രവിശ്യയിലെ ഡെഹ് യാക്ക് ജില്ലയിലാണ് വിമാനം തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്. ഏരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അപകടം നടന്നതായി വിമാനക്കമ്പനി ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. ബോയിങ് 737-400 അഫ്ഗാനിലെ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച …
മാരക പ്രഹരശേഷിയുള്ള പുത്തൻ ആയുധത്തിന്റെ പണിപ്പുരയിൽ ഇന്ത്യ; പരിധിയിൽ യൂറോപ്പും
മാരക പ്രഹരശേഷിയുള്ള പുത്തൻ ആയുധത്തിന്റെ പണിപ്പുരയിൽ ഇന്ത്യ; പരിധിയിൽ യൂറോപ്പും
സ്വന്തം ലേഖകൻ: 5000 കിലോമീറ്റര്‍ പരിധിയിലുള്ള ശത്രു കേന്ദ്രങ്ങള്‍വരെ തകര്‍ക്കാന്‍ ശേഷിയുള്ള കടലില്‍ നിന്നും വിക്ഷേപിക്കാവുന്ന മിസൈല്‍ വികസിപ്പിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. രാജ്യത്തിന്‍റെ പ്രതിരോധ ഗവേഷണ വിഭാഗമാണ് ഈ മിസൈല്‍ നിര്‍മ്മാണത്തിന് പിന്നില്‍. അടുത്തിടെ വിക്ഷേപിച്ച് വിജയിച്ച കെ-4 ന്‍റെ ശേഷികൂടി പതിപ്പായിരിക്കും ഇന്ത്യ ഇനി നിര്‍മ്മിക്കുക. അന്തര്‍വാഹിനികളില്‍ വച്ച് സമുദ്രാന്തര്‍ഭാഗത്ത് നിന്നും കുതിച്ചുയരാന്‍ ശേഷിയുള്ള …
ചൈനയില്‍ കുടുങ്ങിയവരെ ഉടൻ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
ചൈനയില്‍ കുടുങ്ങിയവരെ ഉടൻ നാട്ടിലെത്തിക്കണമെന്ന് പ്രധാനമന്ത്രിയ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്
സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാന്‍ പ്രവിശ്യയിലും മറ്റും കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആകാശമാര്‍ഗം നാട്ടിലെത്തിക്കുന്നതിന് നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വുഹാനിലെ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് വുഹാനിലെ സ്ഥിതി കൂടുതല്‍ മോശമായിരിക്കുകയാണ്. മാത്രമല്ല, യിച്ചാങ് നഗരത്തിലും …
പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍
പൗരത്വ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് പശ്ചിമ ബംഗാളും. പ്രമേയം കൊണ്ടുവരുന്ന നാലാമത്തെ സംസ്ഥാനമാണ് ബംഗാള്‍. പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത്. പാര്‍ലമെന്ററി കാര്യാലയ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയാണ് നിയമസഭയുടെ മേശപ്പുറത്ത് പ്രമേയം വച്ചത്. ദേശീയ പൗരത്വ റജിസ്റ്ററും …