സ്വന്തം ലേഖകൻ: എഴുപതാമത് നാറ്റോ ഉച്ചകോടിയില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമര്‍ശനം. നാറ്റോ സംഘത്തിനെതിരെ മക്രോണ്‍ നടത്തിയ പരാമര്‍ശം വളരെ വളരെ അരോചവും ധിക്കാരപൂര്‍വ്വവുമാണെന്നാണ് ട്രംപ് പറഞ്ഞത്. ഉച്ചകോടിയില്‍ നാറ്റോ ജനറല്‍ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടണ്‍ബെര്‍ഗുമായി സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. നവംബറില്‍ ദി എകണോമിസ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് …
സ്വന്തം ലേഖകൻ: നാറ്റോ അംഗരാജ്യങ്ങളുടെ എഴുപതാം ഉച്ചകോടിക്ക് ലണ്ടനില്‍ തുടക്കമായിരിക്കുകയാണ്. 28 അംഗ രാജ്യങ്ങളുടെ സഖ്യ സാധ്യതയെ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യം പ്രധാന വിഷയമാകുന്ന കൂടിക്കാഴ്ചയില്‍ എല്ലാ കണ്ണുകളും പോകുന്നത് തുര്‍ക്കിയുടെ മേലായിരിക്കും. നാറ്റോയുടെ പൊതു അജണ്ടകള്‍ക്ക് വിരുദ്ധമായി തുര്‍ക്കി ഈയിടെ സിറിയയില്‍ നടത്തിയ ആക്രമണങ്ങള്‍ തന്നെയാണ് ഇതിന് പ്രധാന കാരണം. വടക്കന്‍ സിറിയയിലെ …
സ്വന്തം ലേഖകൻ: റഷ്യയെ ടോക്കിയോ ഒളിമ്പിക്‌സ് ഉള്‍പ്പെടെയുള്ള രാജ്യാന്തര കായികവേദികളില്‍നിന്ന് നാലു വര്‍ഷത്തേക്കു വിലക്കാന്‍ ലോക ഉത്തേജകമരുന്ന് വിരുദ്ധ ഏജന്‍സി (വാഡ) പാനല്‍ ശിപാര്‍ശ ചെയ്തിയിരിക്കുകയാണ്. കായികതാരങ്ങള്‍ക്കു വ്യാപകമായി ഉത്തേജകമരുന്ന് നല്‍കുന്ന പദ്ധതി നടക്കുന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണു ശിപാര്‍ശ. എന്താണ് റഷ്യയുടെ ഉത്തേജകമരുന്ന് പദ്ധതി? എന്ത് പുതിയ വെളിപ്പെടുത്തലാണു വിലക്ക് ശിപാര്‍ശയിലേക്കു നയിച്ചത്? കഴിഞ്ഞ അഞ്ച് …
സ്വന്തം ലേഖകൻ: വിമാനത്തില്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടാത്തതിന്റെ പേരില്‍ രോഗം അഭിനയിച്ച യാത്രക്കാരി, വിമാന ജീവനക്കാരെ വലച്ചു. ഒടുവില്‍ വിമാനം അടിയന്തരമായി നിലത്തിറക്കി. യാത്രക്കാരിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള പെന്‍സകോലയില്‍ നിന്ന് മിയാമിയിലേക്ക് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം രാവിലെ 6.26ഓടെയാണ് വിമാനം തിരികെ ഇറക്കിയതെന്ന് …
സ്വന്തം ലേഖകൻ: പുകവലിക്കുന്നത് ശീലമില്ലാത്ത ജീവനക്കാര്‍ക്ക് ജപ്പാന്‍ കമ്പനി അനുവദിച്ചിരിക്കുന്നത് ശമ്പളത്തോടുകൂടിയ അധിക അവധിയാണ്. ടോക്കിയോ ആസ്ഥാനമായ ബഹുരാഷ്ട്ര മാര്‍ക്കറ്റിങ് കമ്പനിയായ പിയാല ഇന്‍കോര്‍പറേറ്റ് ആണ് ആറ് ദിവസത്തെ അധിക അവധി അനുവദിച്ച് ജീവനക്കാരെ സന്തുഷ്ടരാക്കിയത്. കമ്പനിയിലെ പുകവലിക്കാരായ ജീവനക്കാരാണ് പുകവലി ശീലമില്ലാത്ത സഹപ്രവര്‍ത്തകര്‍ക്കായി ഈ സ്‌പെഷ്യല്‍ അവധിയ്ക്ക് വഴിയൊരുക്കിയത്. കമ്പനിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത് ബഹുനിലക്കെട്ടിടത്തിന്റെ …
സ്വന്തം ലേഖകൻ: പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അന്യായമായി തടങ്കലില്‍ വച്ച കേസില്‍ പ്രതിയായ ആള്‍ദൈവം നിത്യാനന്ദ ഇക്വഡോറില്‍ സ്വകാര്യ ദ്വീപ് വാങ്ങി സ്വന്തം ‘രാജ്യം’ സ്ഥാപിച്ചു. കൈലാസ എന്നാണ് പുതിയ രാജ്യത്തിന് നിത്യാനന്ദ നല്‍കിയിരിക്കുന്ന പേര്. റിപ്പബ്ലിക്ക് ടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ട്രിനിഡാഡ് ആന്‍റ് ടുബാക്കോയ്ക്ക് സമീപമാണ് നിത്യനന്ദയുടെ കൈലാസ …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും മികച്ച കാല്‍പന്തു കളിക്കാരനുള്ള പുരസ്‌കാരം ആറാം തവണയും സ്വന്തമാക്കി ലയണല്‍ മെസ്സി. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ആറു തവണ നേടുന്ന ആദ്യ താരമായിരിക്കുകയാണ് ഇതോടെ മെസ്സി. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡൈക്കാണ് രണ്ടാം സ്ഥാനത്ത്. അമേരിക്കയുടെ മിന്നും താരം മേഗന്‍ റാപിനോ ആണ് വനിതാഫുഡ്‌ബോളറില്‍ ബാലണ്‍ ഡിഓര്‍ …
സ്വന്തം ലേഖകൻ: രാജ്യത്തെ ഞെട്ടിച്ച പീഡനക്കേസ് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ തേടി തീഹാര്‍ ജയില്‍ അധികൃതര്‍. ഒരുമാസത്തിനുള്ളില്‍ പ്രതികള്‍ക്കുള്ള ശിക്ഷ നടപ്പാക്കുമെന്നാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. കോടതി ബ്ലാക്ക് വാറന്‍റ് അനുവദിച്ച് കഴിഞ്ഞാല്‍ ഏതുദിവസവും ശിക്ഷ നടപ്പാക്കണമെന്നിരിക്കെയാണ് ആരാച്ചാറില്ലാത്ത അവസ്ഥയില്‍ തീഹാര്‍ ജയില്‍ അധികൃതര്‍ കുഴങ്ങിയിരിക്കുന്നത്. രാഷ്ട്രപതിക്ക് നല്‍കിയിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമാകുന്ന മുറക്ക് കോടതി …
സ്വന്തം ലേഖകൻ: തെലങ്കാനയിലെ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കണണെന്നും ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നുമാണ് ഏവരുടെയും ആവശ്യം. ഇതിനിടെ പ്രിയപ്പെട്ട മകളെ നഷ്ടമായതിന്റെ വേദനയിലും അവളെ ഇല്ലാതാക്കിയ കാപാലികര്‍ക്കെതിരെ പൊട്ടിത്തെറിക്കുകയാണ് ആ യുവഡോക്ടറുടെ അമ്മ. ആജ് തക് ടി.വി.യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ …
സ്വന്തം ലേഖകൻ: ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാന്‍ 2 ന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ ചന്ദ്രോപരിതലത്തില്‍ നാസ കണ്ടെത്തി. സോഫ്റ്റ്‌ലാന്‍ഡിങ്ങിനിടെ ആശയവിനിമം നഷ്ടപ്പെട്ട ലാന്‍ഡറിനെ കുറിച്ച് യാതൊരു വിവരവും ഇതുവരെ ലഭിച്ചിരുന്നില്ല. സെപ്റ്റംബര്‍ 7നാണ് ലാന്‍ഡിങ്ങിനിടെ ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെയും ലാന്‍ഡര്‍ പതിക്കുമ്പോള്‍ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ …