സ്വന്തം ലേഖകൻ: ചില പ്രത്യേക തൊഴിൽ തസ്തികകളിൽ വിദേശികൾക്ക് വിലക്കേർപ്പെടുത്തണമെന്ന പ്രമേയത്തിന് കഴിഞ്ഞ ദിവസം ബഹ്റെന്‍ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. എന്നാൽ ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം ശൂറാ കൌണ്‍സിലിന്റെയും രാജാവിന്റെയും അംഗീകാരത്തിന് വിധേയമായിരിക്കും. തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ സർക്കാർ മേഖലയിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന ആവശ്യത്തിൻ്റെ തുടർച്ചയായാണ് പുതിയ നിർദേശം പാർലമെൻ്റിൽ ഉന്നയിക്കപ്പെട്ടത്. ചില പ്രത്യേക …
സ്വന്തം ലേഖകൻ: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് ശിക്ഷയായി ചാട്ടവാറടി. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്തോനേഷ്യയിലെ അചെഹ് പ്രവിശ്യയിലാണ് സംഭവം. പൊതുജന മധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കല്‍. വ്യാഴാഴ്ചയാണ് 22കാരനായ യുവാവിനെ 100 ചാട്ടവാറടി ശിക്ഷയായി നല്‍കിയത്. കറുത്ത മുഖം മൂടി ധരിച്ചെത്തിയ ഓഫിസറാണ് ശിക്ഷ നടപ്പാക്കിയത്. യുവാവ് ബോധരഹിതനാകുന്നതുവരെ അടി …
സ്വന്തം ലേഖകൻ: ഒമാനും ബ്രിട്ടനുമായുള്ള സൗഹൃദ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും മേഖലയിലെ കാര്യങ്ങൾ ചർച്ച നടത്തുന്നതിനുമായി മൂന്ന് ദിവസത്തെ സന്ദർശനത്തിന് വില്യം രാജകുമാരൻ ഒമാനിൽ എത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി കുവൈറ്റിൽ സന്ദർശനം നടത്തിയ ശേഷമാണ് ഒമാനിൽ എത്തിയത്. ഒമാനിലെ മുസന്തം നേവൽ ബേസിൽ എത്തിയ രാജകുമാരനെ റോയൽ നേവി ഒമാൻ കമാൻഡർ റിയർ അഡ്മിറൽ …
സ്വന്തം ലേഖകൻ: ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കി ഗൗതം മേനോൻ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീൻ’ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. ജയലളിതയായി രമ്യ കൃഷ്ണൻ എത്തുമ്പോൾ എം.ജി.ആറിന്റെ വേഷത്തിൽ നടൻ ഇന്ദ്രജിത്താണ് എത്തുന്നത്. നടി അനിഘ, ജയലളിതയുടെ ബാല്യകാലം ചെയ്യുന്നു. അഞ്ജന ജയപ്രകാശാണ് കൗമാരകാലം അവതരിപ്പിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് …
സ്വന്തം ലേഖകൻ: ആദ്യമായി സൗദിയില്‍ നിയമിതരായ നോര്‍ക്ക റൂട്ട്‌സ് കണ്‍സള്‍ട്ടന്റുമാര്‍ ചുമതലയേറ്റു. പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനായാണ് നോര്‍ക്ക മലയാളികളായ കണ്‍സള്‍ട്ടന്റ്മാരെ നിയമിച്ചത്. സൗദിയിലെ ലീഗല്‍ സ്ഥാപനങ്ങളുമായി സഹകരിച്ചു കൊണ്ട് പരമാവധി നിയമ സഹായങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് ചുമതലയേറ്റ ഇരുവരും മീഡിയാവണ്ണി-നോട് പറഞ്ഞു. സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു …
സ്വന്തം ലേഖകൻ: ‘“ഞാൻ ഇംഗ്ലീഷിലാണ് സംസാരിക്കാൻ പോകുന്നത്. പ്രസംഗം പരിഭാഷപ്പെടുത്താൻ ആരെങ്കിലും മുന്നോട്ടുവന്നെങ്കിൽ നന്നായിരുന്നു. ഞാൻ പറയുന്നത് പരിഭാഷപ്പെടുത്താൻ വിദ്യാര്‍ഥികളിൽ ആരെങ്കിലുമുണ്ടോ?” – മലപ്പുറം കരുവാരക്കുണ്ട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സയൻസ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ ചോദ്യമിതായിരുന്നു. സ്കൂള്‍ മൈതാനത്ത് തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആ വെല്ലുവിളി ഏറ്റെടുത്തത് സഫ ഫെബിൻ …
സ്വന്തം ലേഖകൻ: മദ്രാസ് ഐ.ഐ.ടിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പിതാവ്. ഫാത്തിമയുടെ മരണത്തില്‍ തമിഴ്‌നാട് പൊലീസ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും ലത്തീഫ് ആരോപിച്ചു. ‘ആദ്യ ദിവസം ഫാത്തിമയുടെ മൃതദേഹം കാണാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പൊലീസിന്റെ കയ്യിലുള്ളത് മാറ്റം വരുത്തിയ സി.സി.ടി.വി ദൃശ്യങ്ങളാണെന്നും’ ലത്തീഫ് പറഞ്ഞു. കോട്ടൂര്‍പൂര്‍ …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിക്കു രണ്ടാം യു.പി.എ സര്‍ക്കാരിനെ പഴിചാരി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് എല്ലാവര്‍ക്കും വാണിജ്യ ബാങ്കുകള്‍ വായ്പ നല്‍കിയെന്നായിരുന്നു നിര്‍മല രാജ്യസഭയില്‍ നടത്തിയ ആരോപണം. എല്ലാ ടോമിനും ഡിക്കിനും ഹാരിക്കും അളിയനും അനന്തരവനും വാണിജ്യ ബാങ്കുകള്‍ വായ്പ നല്‍കിയെന്നും അതാണ് അടുത്ത സര്‍ക്കാരിനു മേല്‍ ബാധ്യത …
സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ തൊഴിൽ രംഗത്തെ സ്വദേശിവത്കരണ പദ്ധതിയായ ’നിതാഖാത്തി’ൽ ഇനി മഞ്ഞ കാറ്റഗറിയില്ല. ആ വിഭാഗത്തെ കൂടി നിലവിലെ ചുവപ്പ് കാറ്റഗറിയിലേക്ക് മാറ്റും. സ്വകാര്യമേഖലയിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സൗദിവത്കരണ നടപടികളിലെ സുപ്രധാന ഘടകമാണ് ’നിതാഖാത്’. ജീവനക്കാരിലെ സൗദി പൗരന്മാരുടെ എണ്ണം കണക്കാക്കി സ്ഥാപനങ്ങളെ തരംതിരിക്കുന്ന മാനദണ്ഡമാണിത്. സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍റെ തോതിന്‍റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളെ …
സ്വന്തം ലേഖകൻ: സുഡാനിലെ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ 18 ഇന്ത്യക്കാരും. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തോമിലുള്ള സീലാ സെറാമിക് ഫാക്ടറിയിലാണ് എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍പ്പേര്‍ അപകടത്തില്‍പ്പെട്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഫാക്ടറിയിലേക്കുള്ള …