സ്വന്തം ലേഖകൻ: കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് മുന്നേറ്റം. വിമതരുടെ കരുത്തിൽ 12 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന്റെ ജയം രണ്ടിലൊതുങ്ങി. 13 മണ്ഡലങ്ങളിൽ മത്സരിച്ച ജെ.ഡി.എസ് എവിടെയും ജയിച്ചില്ല. പോസ്റ്റൽ ബാലറ്റുകൾ എണ്ണിയപ്പോൾ മുതൽ തന്നെ ബി.ജെ.പിയുടെ മുന്നേറ്റം പ്രകടമായിരുന്നു. പത്ത് റൗണ്ടുകൾ പിന്നിട്ടപ്പോഴേക്കും പത്ത് സീറ്റുകളിൽ സ്ഥിരതയാർന്ന ലീഡിലെത്തി. …
സ്വന്തം ലേഖകൻ: രാജ്യത്ത് വിദേശികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും 2018ൽ ഒമാനിൽ നിന്നും വിദേശികൾ നാട്ടിലേക്കയച്ചത് 10 ബില്യൺ അമേരിക്കൻ ഡോളർ. ഇന്ത്യൻ രൂപയുടെയും മറ്റു വികസിത രാജ്യങ്ങളുടെ കറൻസികളുടെയും മൂല്യത്തകർച്ചയാണ് കൂടുതൽ പണം അയയ്ക്കുവാൻ പ്രവാസികളെ പ്രേരിപ്പിച്ച ഘടകമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ഒമാനിൽ നിന്ന് വിദേശികൾ തങ്ങളുടെ നാടുകളിലേക്ക് 2018ൽ …
സ്വന്തം ലേഖകൻ: ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച പ്രതി പാക് വംശജനാണെന്ന് ഉറപ്പായി. ഭീകരപ്രവർത്തകനായ ഉസ്മാൻ ഖാന്‍റെ മൃതദേഹം പാക് അധീന കശ്മീരിലെ ഗ്രാമത്തിലാണ് സംസ്ക്കരിച്ചത്. ഇക്കഴിഞ്ഞ നവംബർ 29നാണ് ലണ്ടൻ ബ്രിഡ്ജിൽവെച്ച് ഉസ്മാൻ ഖാൻ നിരവധി പേരെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തിയത്. ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആൾക്കൂട്ടം …
സ്വന്തം ലേഖകൻ: സൗദിയിലെ റെസ്റ്റോറന്റുകളില്‍ ഇനി മുതല്‍ കുടുംബങ്ങള്‍ക്കും ബാച്ചിലേഴ്‌സിനും ഒരൊറ്റ പ്രവേശന കവാടം. റെസ്റ്റോറന്റുകളിലെ പരിഷ്‌കരണം ഉള്‍പ്പെടെയുള്ള പന്ത്രണ്ട് സുപ്രധാന വിഷയങ്ങളില്‍ ഇന്ന് ചേര്‍ന്ന മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം അനുമതി നല്‍കി. മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയ മേധാവി ഡോ. മാജിദ് അല്‍ ഖസബിയാണ് പരിഷ്‌കരിച്ച പന്ത്രണ്ട് ഉത്തരവുകള്‍ പ്രഖ്യാപിച്ചത്. റെസ്റ്റോറന്റുകളില്‍ ബാച്ചിലേഴ്‌സിനും കുടുംബങ്ങള്‍ക്കും ഏകീകൃത …
സ്വന്തം ലേഖകൻ: ഉത്തരകൊറിയ ഏറെ പ്രധാനപ്പെട്ട പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. കൊറിയന്‍ വാര്‍ത്താ ഏജന്‍സിയായ കെ.സി.എന്‍.എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്ത് പരീക്ഷണമാണ് നടത്തിയതെന്ന് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. സോഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ ഏറെ പ്രാധാന്യമുള്ള പരീക്ഷണമാണ് നടന്നതെന്നും പരീക്ഷണം വിജയകരമായിരുന്നുവെന്നും വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഈ പരീക്ഷണം ഉത്തരകൊറിയയുടെ തന്ത്രപ്രധാനമേഖലകളില്‍ മാറ്റങ്ങളുണ്ടാക്കുമെന്നും …
സ്വന്തം ലേഖകൻ: ഒമാനിൽ ചൊവ്വാഴ്ചവരെ കനത്ത മഴയും കാറ്റും തുടരുമെന്ന് സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ ഞായറാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. കനത്ത മഴയും കാറ്റും മൂലം വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുണ്ടെന്നും ഏവിയേഷന്‍ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടുദിവസമായി രാജ്യത്ത് കനത്ത മഴ തുടരുകയാണ്. നിസ്വ, ബഹ്‌ല, അൽ അവാബി, ഇബ്രി, ദങ്ക്, യങ്കൽ, …
സ്വന്തം ലേഖകൻ: ഇസ്രയേലുമായി ഏറ്റവുംഅടുത്ത സുഹൃദ് ബന്ധമുള്ളയാളാണ് താനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ വെച്ച് ഇസ്രയേല്‍-അമേരിക്കന്‍ കൗണ്‍സിലിലെ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പരാമര്‍ശം. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അമേരിക്കന്‍ ജൂതരുടെ മുമ്പാകെ സംസാരിക്കുകയായിരുന്നു ട്രംപ്. അമേരിക്കന്‍ ജൂതര്‍ പലരും ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നെന്നും എന്നാല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഇസ്രഈലിനെ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് ട്രംപ് പറയുന്നത്. ജൂതരാഷ്ട്രത്തിന് …
സ്വന്തം ലേഖകൻ: ചിത്രപ്രദർശനത്തിനിടെ ചുമരിൽ ഒട്ടിച്ചുവച്ച വാഴപ്പഴം 1,20,000 ഡോളറിന് വിറ്റുപോയെന്ന വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. മിയാമി ബീച്ചിലെ ആര്‍ട്ട് ബേസിൽ ശനിയാഴ്ച നടന്ന പ്രദർശനത്തിലാണ് ടേപ്പ് കൊണ്ട് ചുമരിൽ ഒട്ടിച്ചിരിക്കുന്ന വാഴപ്പഴം ഇൻസ്റ്റലേഷൻ ഏകദേശം 85 ലക്ഷത്തിലധികം രൂപയ്ക്ക് വിറ്റുപോയത്. മൂന്ന് പേർ ചേർന്നാണ് വാഴപ്പഴം ഇൻസ്റ്റലേഷൻ വാങ്ങിച്ചത്. പ്രദർശനത്തിന് വേണ്ടി മാത്രം …
സ്വന്തം ലേഖകൻ: ഞായറാഴ്ച പുലർച്ചെ ഡൽഹിയിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആളിക്കത്തുന്ന തീ വകവയ്ക്കാതെ ഫയർമാൻ രാജേഷ് ശുക്ല കൈപിടിച്ചു കയറ്റിയത് 11 ജീവനുകളെ. അനജ് മന്ദിയിലുണ്ടായ തീപിടിത്തത്തിൽ രക്ഷാ പ്രവർത്തനത്തിനിടെ കാലുകൾക്കു പരുക്കേറ്റ് ഡൽഹി ഫയർ സർവീസിലെ ഉദ്യോഗസ്ഥനായ ശുക്ലയെ എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകി. ഡൽഹി ആഭ്യന്തര മന്ത്രി സത്യേന്ദ്ര ജെയ്ൻ …
സ്വന്തം ലേഖകൻ: കിഴക്കൻ ചൈനാ കടലിന്റെ അരികിൽ മൂന്ന് ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള ‘അഗ്നിപർവത പാറ’. ഭാവിയിൽ ഏതെങ്കിലുമൊരു ഏഷ്യൻ രാജ്യവുമായി യുദ്ധമുണ്ടായാൽ യുഎസിന്റെ യുദ്ധവിമാനങ്ങൾ ഒരുപക്ഷേ പറന്നിറങ്ങുന്നത് ഇവിടെയായിരിക്കും. ജപ്പാനിലെ പ്രധാന ദ്വീപായ ക്യുഷുവിന് 34 കിലോമീറ്റർ തെക്കുമാറി സ്ഥിതി ചെയ്യുന്ന മഗേഷിമ ട്വീപാണ് ഈ ‘അഗ്നിപർവ്വത പാറ’. ഇപ്പോൾ ടോക്കിയോ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന …