1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വരിഞ്ഞു മുറുക്കിയിട്ടും കിണറ്റിൽ വീണ പെരുമ്പാമ്പിനെ രക്ഷിച്ച് ഫോറസ്റ്റ് വാച്ചർ (വീഡിയോ)
വരിഞ്ഞു മുറുക്കിയിട്ടും കിണറ്റിൽ വീണ പെരുമ്പാമ്പിനെ രക്ഷിച്ച് ഫോറസ്റ്റ് വാച്ചർ (വീഡിയോ)
സ്വന്തം ലേഖകൻ: തൃശ്ശൂരിൽ കിണറ്റിൽ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി വനംവകുപ്പ് ജീവനക്കാരൻ. പട്ടിക്കാട്ട് കിണറ്റിൽ വീണ പാമ്പിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പാമ്പ് ദേഹത്ത് ചുറ്റിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ഫോറസ്റ്റ് വാച്ചറായ ഷഖിലിന്‍റെ ശ്രമം ധൈര്യപൂര്‍വം തുടര്‍ന്നു. ഇതിനിടെ പാമ്പുമായി കിണറ്റിൽ വീണെങ്കിലും കരയിലെത്തിച്ച ശേഷമേ ഷഖിൽ പിന്‍വാങ്ങിയൂള്ളൂ. പെരുമ്പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോ ഇതിനോടകം സമൂഹ …
ലോലിതന്റെ കൈപിടിച്ച് മണ്ഡോദരി; ശ്രീകുമാർ, സ്നേഹ വിവാഹ ചിത്രങ്ങൾ കാണാം
ലോലിതന്റെ കൈപിടിച്ച് മണ്ഡോദരി; ശ്രീകുമാർ, സ്നേഹ വിവാഹ ചിത്രങ്ങൾ കാണാം
സ്വന്തം ലേഖകൻ: സിനിമാ സീരിയല്‍ താരങ്ങളായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും വിവാഹിതരായി. ഇന്ന് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന മറിമായം സീരിയലിൽ ലോലിതനായി വേഷമിട്ട എസ് പി ശ്രീകുമാറും മണ്ഡോദരിയായി വേഷമിട്ട സ്‌നേഹയും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കഥകളിയും …
ജിസിസി ഉച്ചകോടി: ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്‍മള വരവേല്‍പ്പ്; സൽമാൻ രാജാവുമായി സംഭാഷണം
ജിസിസി ഉച്ചകോടി: ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്‍മള വരവേല്‍പ്പ്; സൽമാൻ രാജാവുമായി സംഭാഷണം
സ്വന്തം ലേഖകൻ: നാല്‍പ്പതാം ജിസിസി ഉച്ചകോടിക്ക് റിയാദില്‍ തുടക്കമായതിന് പിന്നാലെ ഖത്തര്‍ പ്രധാനമന്ത്രിക്ക് സൗദിയില്‍ ഊഷ്മള വരവേല്‍പ്പ്. സൗദി അറേബ്യ-ഖത്തര്‍ പ്രതിസന്ധികള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ഖലീഫ അല്‍ഥാനിക്ക് രാജ്യത്ത് മികച്ച സ്വീകരണം ലഭിച്ചത്. അമീറിന് പകരക്കാരനായി എത്തിയ ഖത്തർ പ്രധാനമന്ത്രിയെ നിറഞ്ഞ ചിരിയോടെ സ്വീകരിച്ച സല്‍മാന്‍ രാജാവ് വിവിധ കുശലാന്വേഷണങ്ങളും …
റിയാദ് ജിസിസി ഉച്ചകോടി: വിയോജിപ്പുകൾ മറന്ന് ഇറാനെതിരെ കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ
റിയാദ് ജിസിസി ഉച്ചകോടി: വിയോജിപ്പുകൾ മറന്ന് ഇറാനെതിരെ കൈകോർത്ത് ഗൾഫ് രാജ്യങ്ങൾ
സ്വന്തം ലേഖകൻ: അംഗരാജ്യങ്ങളുടെ ഐക്യത്തിനും ഇറാനെതിരായ ഒറ്റക്കെട്ടായ നിലപാടിനും ആഹ്വാനം ചെയ്ത് നാല്‍പതാമത് ജിസിസി ഉച്ചകോടി റിയാദിൽ. പ്രതിസന്ധികള്‍ തരണം ചെയ്തതാണ് ജിസിസിയുടെ ചരിത്രമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച സൌദി ഭരണാധികാരി സല്‍മാന്‍ രാജാവ് പറഞ്ഞു. ഐക്യത്തിന്റെ പുതിയ പ്രതീക്ഷകള്‍ക്കാണ് ഉച്ചകോടി തുടക്കം കുറിക്കുന്നതെന്ന് കുവൈത്ത് അമീര്‍ പറഞ്ഞു. ആറ് ജിസിസി അംഗ രാജ്യങ്ങളുടെയും സഹകരണം …
റോഹിങ്ക്യൻ മുസ്ലീം വംശഹത്യ: ഓങ്​ സാൻ സൂചിയെ വിചാരണ ചെയ്ത് അന്താരാഷ്​ട്ര നീതിന്യായ കോടതി
റോഹിങ്ക്യൻ മുസ്ലീം വംശഹത്യ: ഓങ്​ സാൻ സൂചിയെ വിചാരണ ചെയ്ത് അന്താരാഷ്​ട്ര നീതിന്യായ കോടതി
സ്വന്തം ലേഖകൻ: റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരെ നടത്തിയ വംശഹത്യ വിചാരണക്ക് ഹേഗിലെ അന്താരാഷ്​ട്ര നീതിന്യായ കോടതിയിൽ ഓങ്​ സാൻ സൂചി ഹാജരായി. കോടതി നടപടികൾ മൂന്നു ദിവസത്തിലധികം നീളും. ആഫ്രിക്കൻ രാജ്യമായ ഗാംബിയ ആണ്​ മ്യാൻമറിലെ വംശഹത്യക്കെതിരെ കോടതിയെ സമീപിച്ചത്​. റോഹിങ്ക്യൻ മുസ്​ലിംകൾക്കെതിരായ വംശഹത്യ ന്യായീകരിക്കാനാണ് ​ഒരുകാലത്ത്​ ജനാധിപത്യത്തിന്റെ മുഖമായിരുന്ന ഓങ്​ സാൻ സൂചിയുടെ തീരുമാനം. ഇത് …
38 പേരുമായി അന്റാർട്ടിക്കയിലേക്ക് പറന്ന ചിലിയൻ സൈനിക വിമാനം കാണാതായി
38 പേരുമായി അന്റാർട്ടിക്കയിലേക്ക് പറന്ന ചിലിയൻ സൈനിക വിമാനം കാണാതായി
സ്വന്തം ലേഖകൻ: 38 പേരുമായി യാത്രപുറപ്പെട്ട ചിലിയന്‍ സൈനിക വിമാനം അന്റാര്‍ട്ടിക്കയിലേക്കുളഅല വഴി മധ്യേ അപ്രത്യക്ഷമായി. ചിലിയില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത c-130 ഹെര്‍കുലിസ് എന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. 21 യാത്രക്കാരും 17 സൈനിക ഉദ്യോഗസ്ഥരുമാണ് വിമാനത്തില്‍ ഉള്ളത്. അന്റാര്‍ട്ടിക്കയിലെ സൈനിക കേന്ദ്രത്തിലേക്ക് സൈനിക സാമഗ്രികള്‍ എത്തിക്കാനായിരുന്നു വിമാനം പുറപ്പെട്ടത്. എന്നാല്‍ വഴിമധ്യേ വിമാനത്തിന്റെ …
അമിത് ഷായ്ക്കെതിരെ യുഎസ് ഫെഡറൽ കമ്മീഷൻ ഉപരോധം ഏർപ്പെടുത്തിയേക്കും
അമിത് ഷായ്ക്കെതിരെ യുഎസ് ഫെഡറൽ കമ്മീഷൻ ഉപരോധം ഏർപ്പെടുത്തിയേക്കും
സ്വന്തം ലേഖകൻ: പൗരത്വഭേദഗതി ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസായാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ ഉപരോധമേര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യുഎസ് ഫെഡല്‍ കമ്മീഷന്‍ (യു.എസ്.സി.ഐ.ആര്‍.എഫ്) അറിയിച്ചു. പൗരത്വഭേദഗതി ബില്‍ തെറ്റായ ദിശയിലേക്കുള്ള അപകടകരമായ പ്രവണതയാണെന്ന് യുഎസ് ഫെഡറല്‍ കമ്മീഷന്‍ പറഞ്ഞു. ഭരണഘടനയുടെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരാണെന്ന് ആരോപിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ …
പൗരത്വ ഭേദഗതി ബിൽ: പ്രതിഷേധം വ്യാപിക്കുന്നു; രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന
പൗരത്വ ഭേദഗതി ബിൽ: പ്രതിഷേധം വ്യാപിക്കുന്നു; രാജ്യസഭയിൽ പിന്തുണയ്ക്കില്ലെന്ന് ശിവസേന
സ്വന്തം ലേഖകൻ: ലോക്‌സഭയിൽ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ നിലപാട് മാറ്റി. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് രാജ്യസഭയിൽ കൃത്യമായ മറുപടി ലഭിക്കാതെ പിന്തുണയ്ക്കില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്‌ലിം ഇതര അഭയാർഥികൾക്ക് പൗരത്വം അനുവദിക്കുന്ന പൗരത്വ (ഭേദഗതി) ബിൽ ലോക്‌സഭ …
പ്രവാസികളുടെ ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കും: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
പ്രവാസികളുടെ ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കും: പ്രഖ്യാപനവുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: പ്രവാസികളുടെ വിവരങ്ങള്‍ സംബന്ധിച്ച് ആധികാരിക ഡേറ്റ ബാങ്ക് സജ്ജമാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റല്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന കേരളത്തില്‍നിന്നുള്ള രാജ്യാന്തര കുടിയേറ്റം സംബന്ധിച്ച ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തില്‍ പ്രവാസികളുടെ പങ്ക് വലുതാണ്. എന്നാല്‍ പ്രവാസികളുടെയും മറ്റു രാജ്യങ്ങളിലേക്കു കുടിയേറിയവരുടെയും ആധികാരിക …
2019 ല്‍ ഇന്ത്യയിൽ ഏറ്റവും വൈറലായ ഹാഷ്ടാഗുകൾ ഇവയാണ്: ട്വിറ്റർ പറയുന്നു
2019 ല്‍ ഇന്ത്യയിൽ ഏറ്റവും വൈറലായ ഹാഷ്ടാഗുകൾ ഇവയാണ്: ട്വിറ്റർ പറയുന്നു
സ്വന്തം ലേഖകൻ: 2019 വര്‍ഷത്തില്‍ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച 10 ഹാഷ്ടാഗുകള്‍ പുറത്ത് വിട്ട് ട്വിറ്റര്‍ ഇന്ത്യ. 2019 അവസാനിക്കുന്നതിന്‍റെ ഭാഗമായി ട്വിറ്റര്‍ നടത്തുന്ന #ThisHappened2019 എന്ന ക്യാംപെയിന്‍റെ ഭാഗമായാണ് ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ പുറത്തിറക്കിയത്. 2019 ലെ ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഭവമായ ലോക്സഭ തെരഞ്ഞെടുപ്പ് തന്നെയാണ് ഹാഷ്ടാഗുകളില്‍ ഒന്നാമത് …