സ്വന്തം ലേഖകൻ: വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രം വലിയ പെരുന്നാൾ തിയേറ്ററുകളിൽ എത്തുകയാണ്. അതിനിടെ പുതിയൊരു വാർത്തകൂടിയുണ്ട് ഷെയ്നിന് പറയാൻ. അഭിനയ രംഗത്തു നിന്ന് മറ്റൊരു മേഖലയിലേക്ക് കൂടി ഷെയ്ൻ ചുവടുവയ്ക്കുകയാണ്. താൻ സിനിമ നിർമിക്കുന്നു എന്നാണ് ഷെയ്നിന്റെ പുതിയ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ വളരെയധികം അനുഭവ പരിചയമുള്ള രണ്ടു …
സ്വന്തം ലേഖകൻ: ബ്രിട്ടന്റെയും ബ്രെക്‌സിറ്റിന്റെയും ഭാവിനിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വിജയത്തിലേക്ക്. ബോറിസ് ജോണ്‍സണെ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നതോടെ ബ്രിട്ടണ്‍ 2020 ജനുവരി 31-നുതന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് പുറത്ത് പോകാന്‍ വഴിയൊരുങ്ങി. 650 സീറ്റുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ 326 സീറ്റ് വേണ്ടിടത്താണ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 364 സീറ്റ് …
സ്വന്തം ലേഖകൻ: ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി ലിസിപ്രിയ കാംഗുജമാണ് സ്പാനിഷ് മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. കാലാവസ്ഥാ മാറ്റത്തിൽ നിന്നു ലോകത്തെ രക്ഷിക്കാൻ വീറോടെ പൊരുതുന്ന സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിന് ഒരു ഇന്ത്യൻ കൂട്ടുകാരിയെന്നാണ് റിപ്പോർട്ടുകൾ ഈ കൊച്ചു മിടുക്കിയെ വിശേഷിപ്പിക്കുന്നത്. “ഇതാ തെക്കു നിന്നൊരു ഗ്രേറ്റ… ഈ മിടുക്കിയുടെ പ്രസംഗം കേട്ടിട്ട് പ്രായം …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം കൊടുമ്പിരി കൊള്ളുന്നതിനിടെ ഇന്ത്യ സന്ദർശിക്കാനുള്ള നീക്കത്തിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. അസം തലസ്ഥാനമായ ഗുവാഹതിയിൽ നടക്കുന്ന വാർഷിക ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ ഡിസംബർ 15-ന് ആബെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായിരുന്നു പദ്ധതി. എന്നാൽ, അസമിലുടനീളം പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ ആബെ ഇന്ത്യാ …
സ്വന്തം ലേഖകൻ: അമേരിക്കയില്‍ ഏകദേശം 25,000 ചതുരശ്ര കിലോമീറ്ററിൽ അധികം വരുന്ന മരുഭൂമി പ്രദേശത്ത് സോളാര്‍ പാടം സ്ഥാപിച്ചാൽ അമേരിക്ക മുഴുവൻ ആവശ്യമായ ഊർജം നല്‍കാൻ ആവുമെന്ന് ഇലോണ്‍ മസ്‌ക്. സൗരോര്‍ജത്തിന്റെ കാര്യക്ഷമത ബില്‍ ഗേറ്റ്‌സ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട ട്രീ ഹഗ്ഗറിന്റെ ലേഖനത്തിന് ട്വിറ്ററില്‍ മറുപടി പറയുകയായിരുന്നു മസ്‌ക്. ബില്‍ഗേറ്റ്‌സിന് ഇക്കാര്യത്തില്‍ തെറ്റ് പറ്റിയിരിക്കുന്നു. …
സ്വന്തം ലേഖകൻ: ഒരു മനുഷ്യനെ തെറ്റ് ചെയ്‍തതിന്‍റെ പേരിൽ കുറ്റവാളിയായി മുദ്രകുത്തി ഒരുപാട് കാലം ജയിലിലടക്കുന്നതിന് പകരം സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുകയാണ് നെതർലൻഡ്സിന്റെ നയം. നെതർലാൻഡിൽ ആവശ്യമുണ്ടെങ്കിൽ മാത്രം ആളുകളെ ജയിലിലടയ്ക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. കുറ്റവാളികളെ ജയിലിൽ അടച്ചതുകൊണ്ടുമാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നില്ല. മറിച്ച് കുറ്റകൃത്യത്തിനുള്ള പ്രവണതയെയാണ് തിരുത്തേണ്ടതെന്ന് അവിടത്തെ സർക്കാർ …
സ്വന്തം ലേഖകൻ: യുഎഇയിൽ ചില മേഖലകളിൽ 2020 മുതൽ ശമ്പള വർദ്ധനവ് ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രശസ്ത ജോബ്സ് ആൻഡ് റിക്രൂട്ട്മെന്‍റ് കൺസട്ടൻസിയായ കൂപ്പർ ഫിച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മാന്ദ്യത്തെ അതിജീവിക്കുന്ന സമ്പദ് വ്യവസ്ഥ കൂടുതൽ ജോലി സ്ഥിരത നൽകുന്നതാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ്, മാനുഫാക്ചറിങ്, ടെക്നോളജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിലാണ് ശമ്പള …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക്. ഭരണാഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് കേരളം സംയുക്ത പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. ഡിസംബര്‍ 16ന് മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെ ബഹുജന പ്രക്ഷോഭമായി തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ …
സ്വന്തം ലേഖകൻ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഘാലയ തലസ്ഥാനമായ ഷില്ലോങ്ങിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ 15 നാണ് അമിത് ഷാ ഷില്ലോങ് സന്ദര്‍ശിക്കാനിരുന്നത്. നോര്‍ത്ത്– ഈസ്റ്റ് പൊലീസ് അക്കാദമിയുടെ പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നതിനു വേണ്ടിയായിരുന്നു …
സ്വന്തം ലേഖകൻ: ലോകത്തെ കരുത്തരായ 100 വനിതകളുടെ പട്ടികയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും. പട്ടികയിൽ ആദ്യമായി ഇടംനേടിയ നിർമല സീതാരാമൻ 34-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ആദ്യ വനിതാ ധനമന്ത്രിയായ നിർമല സീതാരാമൻ കഴിഞ്ഞ കേന്ദ്രമന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു. ഈ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഴുവൻ സമയ മന്ത്രിയായ ആദ്യ വനിതയും നിർമല സീതാരാമനാണ്. കേന്ദ്രമന്ത്രിസഭയിലെ സുപ്രധാന …