1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2019

സ്വന്തം ലേഖകൻ: ഒരു മനുഷ്യനെ തെറ്റ് ചെയ്‍തതിന്‍റെ പേരിൽ കുറ്റവാളിയായി മുദ്രകുത്തി ഒരുപാട് കാലം ജയിലിലടക്കുന്നതിന് പകരം സമൂഹത്തിൽ മാന്യമായ ഒരു സ്ഥാനം ഉണ്ടാക്കി കൊടുക്കുകയാണ് നെതർലൻഡ്സിന്റെ നയം. നെതർലാൻഡിൽ ആവശ്യമുണ്ടെങ്കിൽ മാത്രം ആളുകളെ ജയിലിലടയ്ക്കുന്ന പ്രവണത വർദ്ധിച്ചുവരികയാണ്. കുറ്റവാളികളെ ജയിലിൽ അടച്ചതുകൊണ്ടുമാത്രം സമൂഹത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്നില്ല.

മറിച്ച് കുറ്റകൃത്യത്തിനുള്ള പ്രവണതയെയാണ് തിരുത്തേണ്ടതെന്ന് അവിടത്തെ സർക്കാർ തിരിച്ചറിഞ്ഞു. അങ്ങനെ മാനസിക പ്രശ്‌നങ്ങളുള്ള കുറ്റവാളികൾക്കായി പരിചരണം നൽകുന്ന ഒരു മികച്ച പദ്ധതിയും അവർ ആരംഭിച്ചു. അത് ഒരു വലിയ വിജയമായി മാറി. നോർവേക്കും ബെൽജിയത്തിനും സ്ഥലങ്ങൾ വാടകയ്‌ക്കെടുത്തിട്ടും നെതർലാൻഡിലെ ജയിലുകളിൽ മതിയായ തടവുകാർ ഇല്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

യൂറോപ്പിലെ മൂന്നാമത്തെ ഏറ്റവും കുറവ് തടവുനിരക്കുള്ള രാജ്യമാണ് നെതർലാൻഡ്. 2014 മുതൽ 23 ജയിലുകളാണ് അടച്ചുപൂട്ടിയത്. അതിൽ മിക്കതും ഇപ്പോൾ താൽക്കാലിക അഭയ കേന്ദ്രങ്ങളായും, പാർപ്പിടമായും, ഹോട്ടലുകളായും പ്രവർത്തിക്കുന്നു. നീതിന്യായ മന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം, 2008 -ൽ 42,000 ആയിരുന്ന തടവ് ശിക്ഷകരുടെ എണ്ണം 2018 ആയപ്പോഴേക്കും അത് 31,000 ആയി കുറഞ്ഞു. ഇതേ കാലയളവിൽ രജിസ്റ്റർ ചെയ്‍ത കുറ്റകൃത്യങ്ങൾ 40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

പിഴ ചുമത്തിയും ഒത്തുതീർപ്പ് വഴിയും ഇവിടെ കുറ്റവാളികളെ ജയിൽ ശിക്ഷയിൽനിന്ന് ഒഴിവാക്കുമെങ്കിലും, ഡച്ച് ജയിലുകളിൽ കുറ്റവാളികൾ കുറയുന്നതിന്‍റെ പ്രധാന കാരണം ടിബിഎസ് എന്നറിയപ്പെടുന്ന പ്രത്യേക മാനസിക പുനരധിവാസ പദ്ധതിയാണ്. മാനസിക അസ്വാസ്ഥ്യമുള്ള ആളുകൾക്ക് പോകാനായി ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ ഭാഗമായി ഒരു മാനസികരോഗ സ്ഥാപനമുണ്ട്. അതാണ് ടി ബി എസ്.

കുറഞ്ഞത് നാല് വർഷം വരെ തടവുശിക്ഷ ലഭിക്കേണ്ട കുറ്റവാളികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. അതുമാത്രമല്ല കുറ്റം ആവർത്തിക്കാനുള്ള ഉയർന്ന സാധ്യത ഉള്ളവരുമായിരിക്കണം. സമൂഹവുമായി കുറ്റവാളികളെ ഇണക്കാനുള്ള കാര്യങ്ങളാണ് അവർ പ്രധാനവും ഇവിടെ ചെയ്യുന്നത്. ഇത് സാധ്യമാകാതിരികയോ, അവർ സഹകരിക്കാൻ വിസമ്മതിക്കുകയോ ആണെങ്കിൽ, അവർക്ക് ഒരു സാധാരണ ആശുപത്രിയിലേക്ക് മാറാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.