സ്വന്തം ലേഖകൻ: വ്യോമയാന വ്യവസായത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തിയത്. വാണിജ്യാടിസ്ഥാനത്തിലുള്ള സര്‍വീസിനായാണ് ഈ ചെറുവിമാനം ഉപയോഗിക്കുന്നത്. ആറു പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഡേ ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ഈ വിമാനം. കാനഡയിലെ ഫ്രേസര്‍ …
സ്വന്തം ലേഖകൻ: ബോറീസ് ജോണ്‍സന്‍ തന്റെ ഔദ്യോഗിക ജീവിതം തുടങ്ങിയത് മാധ്യമപ്രവര്‍ത്തകനായിട്ടാണ്. അന്നും യൂറോപ്യന്‍ വിരുദ്ധനായിരുന്നു. ഡെയ്‌ലി ടെലഗ്രാഫിന്റെ ബ്രസല്‍സ് (യൂറോപ്യന്‍ യൂണിയന്റെ ആസ്ഥാനം) കറസ്‌പോണ്ടന്റ് ആയിരിക്കേ അദ്ദേഹം എഴുതിയ ലേഖനങ്ങളില്‍ ഇതു നിഴലിച്ചുകാണാം. ബ്രിട്ടീഷ് ജനതയെ യൂറോപ്യന്‍ യൂണിയന്‍ ചൂഷണം ചെയ്യുന്നുവെന്നാണ് ജോണ്‍സന്‍ ആരോപിക്കുന്നത്. ജോണ്‍സന് പ്രധാനമന്ത്രിപദത്തിലേക്ക് വഴിയൊരുക്കിയതും ഈ നിലപാടു തന്നെ. സമ്പന്നരായ …
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തെ അനുകൂലിച്ച് ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റിയുടെ ഭൂരിപക്ഷ വോട്ട്. പ്രമേയം ഇനി മുഴുവൻ അംഗ ജനപ്രതിനിധി സഭയിൽ അവതരിപ്പിക്കും. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭ പ്രമേയം പാസാക്കിയാലും സെനറ്റിന്റെ കൂടി അംഗീകാരമുണ്ടെങ്കിലെ ട്രംപിനെ പുറത്താക്കാൻ സാധിക്കു. 41 അംഗ ജുഡീഷ്യറി കമ്മിറ്റിയിൽ 23 ഡെമോക്രാറ്റുകൾ ട്രംപിനെതിരെ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി ബോറിസ് ജോൺസൻ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ വിട്ടുപോകൽ – ബ്രെക്സിറ്റ് – സുഗമമമാക്കും. ജനുവരി 31 ന് ബ്രെക്സിറ്റ് യാഥാർഥ്യമാക്കാനാണ് ജോൺസൺ ഉദ്ദേശിക്കുന്നത്. ബ്രെക്സിറ്റ് കരാറിന് നിശ്ചിത സമയപരിധിയായ കഴിഞ്ഞ ഒക്ടോബർ 31നുള്ളിൽ പാർലമെന്റിന്റെ അനുമതി നേടാൻ കഴിയാതെ വന്നതുകൊണ്ടാണ് ബോറിസ് ജോൺസൻ ഇടക്കാല …
സ്വന്തം ലേഖകൻ: സൗദിയില്‍ ഡ്രൈവറില്ലാതെ ഓടുന്ന ബസുകളുടെ പരീക്ഷണ ഓട്ടം നടത്തി. ജിദ്ദയിലെ കിംങ് അബ്ദുല്ല സയൻസ് ആൻറ് ടെക്നോളജി യൂണിവേഴ്സിറ്റി കാമ്പസിലായിരുന്നു പരീക്ഷണ ഓട്ടം. അടുത്ത വർഷം മുതൽ ഈ ബസുകളുപയോഗിച്ച് ഷട്ടിൽ സർവീസ് നടത്താനാണ് പദ്ധതി. കമ്പ്യൂട്ടർ ബന്ധിത ബസ് സർവീസ്, ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ഒല്ലി, ഇസെഡ് 10 എന്നീ പേരുകളിലുള്ള ഒട്ടോമാറ്റഡ് …
സ്വന്തം ലേഖകൻ: യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നൊരു സ്നേഹ സമ്മാനമെത്തി. ഹസ്സയ്ക്കൊപ്പം ബഹിരാകാശ യാത്ര നടത്തിയ ജെസീക്ക മീര്‍ അബുദാബിയുടെ മനോഹരമായ രാത്രി ദൃശ്യം പകര്‍ത്തി അദ്ദേഹത്തിന് അയച്ചുകൊടുക്കുകയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയം കഴിഞ്ഞ ദിവസം പുലര്‍ച്ചെ യുഎഇയിക്ക് മുകളിലൂടെ കടന്നുപോയപ്പോഴാണ് ഭൂമിയില്‍ …
സ്വന്തം ലേഖകൻ: ഇറാനിലെ ഒ.ടി.പി പ്ലാറ്റ് ഫോമുകള്‍ക്ക് പൂട്ടിടാൻ ഒരുങ്ങി സര്‍ക്കാര്‍. ഇത്തരം ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളില്‍ അമേരിക്കന്‍ വെബ്‌സീരീസുകള്‍ക്ക് വന്‍ ജനപ്രീതി ലഭിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മിഡില്‍ ഈസ്റ്റ് ഐയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാനിലെ ദേശീയ മാധ്യമ സമിതി ഐ.ആര്‍.ഐ.ബി [ഇസ്‌ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ്] ഇറാനിലെ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി പശ്ചിമ ബംഗാളില്‍ നടക്കുന്ന പ്രതിഷേധത്തിനിടെ പ്രക്ഷോഭകര്‍ കാലിയായ അഞ്ച് ട്രെയിനുകള്‍ക്ക് തീവെച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ലാല്‍ഗോള റെയില്‍വേ സ്‌റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധങ്ങളില്‍ മൂന്ന് ട്രാന്‍സ്‌പോര്‍ട്ട് ബസുകള്‍ അടക്കം 15 ബസുകള്‍ക്ക് തീയിട്ടു. യാത്രക്കാരെ ബസുകളില്‍നിന്ന് ഇറക്കിയ ശേഷമായിരുന്നു ബസുകള്‍ അഗ്നിക്കിരയാക്കിയത്. ദക്ഷിണ …
സ്വന്തം ലേഖകൻ: പ്രവാസിയായ ബസ് ഡ്രൈവറുടെ ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും അഭിനന്ദനവുമായി ദുബായ് പൊലീസ്. ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റി ബസ് ഡ്രൈവറായ അഭിഷേക് നാഥ് ഗോപിനാഥനാണ് പൊലീസ് പ്രശംസാപത്രം നല്‍കി ആദരിച്ചത്. ബസില്‍ യാത്രക്കാരിലൊരാള്‍ മറന്നുവെച്ച 20,000 ദിര്‍ഹം (3.8 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അഭിഷേകിനാണ് ലഭിച്ചത്. തുടർന്ന് അഭിഷേക് നാഇഫ് പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. …
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ ചൈനീസ് ഭാഷയിലേക്കും. ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലാണ് ചൈനയിൽ ചിത്രം പ്രദർശനത്തിനെത്തുന്നത്. കൊലപാതകത്തിനു ശേഷം മൊബൈൽ ലോറിയിലേക്ക് എറിഞ്ഞ് ജോർജ്കുട്ടി പൊലീസിനെ വഴി തെറ്റിക്കുന്നതുൾപ്പെടെയുള്ള രംഗങ്ങൾ അതേപടി ചൈനീസ് വേർഷനിലുമുണ്ട്. മലയാളത്തിലെ അതേ രംഗങ്ങൾ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌കരിച്ചിരിക്കുന്നു. …