1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാജ്യദ്രോഹ കുറ്റം; പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ
രാജ്യദ്രോഹ കുറ്റം; പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ
സ്വന്തം ലേഖകൻ: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ്‌ മുഷ്‌റഫിന് വധശിക്ഷ. 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്. മുഷറഫ് കുറ്റക്കാരനാണെന്ന് 2014ല്‍ കോടതി വിധിച്ചിരുന്നു. വിചാരണ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. വിചാരണ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുഷറഫ് ഹര്‍ജി …
പ്രവാസി മലയാളികൾക്കായുള്ള നിയമസഹായ സെൽ സേവനം ഖത്തറിലേക്കും വ്യാപിപ്പിച്ചു
പ്രവാസി മലയാളികൾക്കായുള്ള നിയമസഹായ സെൽ സേവനം ഖത്തറിലേക്കും വ്യാപിപ്പിച്ചു
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ മലയാളികളായ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമസഹായ പദ്ധതി ഖത്തറിലേക്കും വ്യാപിപ്പിച്ചു. തങ്ങളുടേതല്ലാത്ത കുറ്റങ്ങൾക്കും ചെറിയ കുറ്റകൃത്യങ്ങൾക്കും വിദേശ ജയിലുകളിൽ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികൾക്ക് നിയമ സഹായം നൽകുന്നതാണ് ഈ പദ്ധതി. കുവൈറ്റ്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ സ്ഥലങ്ങളിലേക്കും …
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി കനത്ത മഴയും വെള്ളക്കെട്ടും; ജാഗ്രതാ മുന്നറിയിപ്പ്
സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി കനത്ത മഴയും വെള്ളക്കെട്ടും; ജാഗ്രതാ മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷിച്ച മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടുകള്‍ നിറഞ്ഞതോടെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് …
ദേശീയ ദിനാഘോഷങ്ങൾക്കായി ഒരുങ്ങി ഖത്തർ; ആഘോഷ നഗരി ജനങ്ങൾക്കായി തുറന്നു
ദേശീയ ദിനാഘോഷങ്ങൾക്കായി ഒരുങ്ങി ഖത്തർ; ആഘോഷ നഗരി ജനങ്ങൾക്കായി തുറന്നു
സ്വന്തം ലേഖകൻ: ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഖത്തര്‍ ഒരുങ്ങി. ദേശീയ ദിനമായ മറ്റന്നാള്‍ രാവിലെ 9.30 ന് പരേഡ് ആരംഭിക്കും. പ്രത്യേക ദേശീയദിനാഘോഷ നഗരിയായ ദര്‍ബുസ്സായി ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പ്രൌഡവും വര്‍ണാഭവുമായാണ് ആഘോഷ പരിപാടികള്‍ക്കാണ് ഖത്തര്‍ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ഡിസംബർ 18ന് നടക്കുന്ന സൈനിക വിഭാഗങ്ങളുടെ പരേഡും എയര്‍ഷോയുമാണ് ദേശീയ ദിനത്തിലെ പ്രധാന ചടങ്ങ്.ഇതിനായുള്ള തയ്യാറെടുപ്പുകളെല്ലാം …
“കൊല്ലാം, തോൽപ്പിക്കാനാകില്ല,” ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന് പെൺകരുത്ത്
“കൊല്ലാം, തോൽപ്പിക്കാനാകില്ല,” ഇറാഖിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിന്  പെൺകരുത്ത്
സ്വന്തം ലേഖകൻ: ബാഗ്‍ദാദും നിരവധി ഇറാഖി നഗരങ്ങളും സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണ്. സ്വജനപക്ഷപാതവും അഴിമതിയും നിറഞ്ഞ ഭരണവർഗത്തെ മടുത്ത അവിടത്തെ ജനങ്ങൾ ഇപ്പോൾ പുതിയ സർക്കാരിനായി മുറവിളികൂട്ടുകയാണ്. ഈ പ്രതിഷേധങ്ങളിൽ പുരുഷന്മാർ മാത്രമല്ല, മറിച്ച് അനവധി സ്ത്രീകളും പങ്കെടുക്കുന്നു എന്നത് ഈ പോരാട്ടത്തെ വ്യത്യസ്‍തമാക്കുന്നു. സബ അൽ മഹ്ദാവി എന്ന യുവതി, അവളന്നും …
അബുദാബിയിൽ സലൂൺ ആര്‍ട്ട് ഗാലറിയാക്കി മാറ്റി മലപ്പുറം പരപ്പനങ്ങാടിക്കാരൻ റഷീദ് അലി
അബുദാബിയിൽ സലൂൺ ആര്‍ട്ട് ഗാലറിയാക്കി മാറ്റി മലപ്പുറം പരപ്പനങ്ങാടിക്കാരൻ റഷീദ് അലി
സ്വന്തം ലേഖകൻ: സലാം സ്ട്രീറ്റിലെ ജൗദ എന്ന സലൂണിൽ മുടിവെട്ടാൻ പോയാൽ രണ്ടുണ്ട് കാര്യം, താടിയും മുടിയും വെട്ടി സുന്ദരനാകുന്നതോടൊപ്പം മികച്ച കലാസൃഷ്ടികള്‍ സ്വന്തമാക്കുകയും ചെയ്യാം. അതിമനോഹര ചിത്രങ്ങളാണ് ഈ ആര്‍ട്ട് ഗാലറി.സലൂണിൽ മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങല്‍ സ്വദേശി റഷീദ് അലി ഒരുക്കിയിരിക്കുന്നത്. കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ ചിത്രം വരച്ച ശീലം റഷീദലിക്കുണ്ടായിരുന്നില്ല. പ്രവാസജീവിതത്തിന്റെ വിരസതകള്‍ക്കിടയില്‍ പത്തു …
എന്ത് വന്നാലും പൗരത്വ ഭേദഗതി നടപ്പാക്കും: അമിത് ഷാ; സോണിയയും യെച്ചൂരിയും രാഷ്ട്രപതിയെ കണ്ടു
എന്ത് വന്നാലും പൗരത്വ ഭേദഗതി  നടപ്പാക്കും: അമിത് ഷാ; സോണിയയും യെച്ചൂരിയും രാഷ്ട്രപതിയെ കണ്ടു
സ്വന്തം ലേഖകൻ: പൗരത്വ നിയമഭേദഗതി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തൊട്ടടുത്തുള്ള രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനാണ് പൗരത്വ നിയമഭേദഗതി കൊണ്ടുവന്നതെന്നും ദില്ലിയിലെ റാലിയിൽ ഷാ. “എന്തൊക്കെ വന്നാലും അയൽരാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കിട്ടുന്നത് സർക്കാർ ഉറപ്പാക്കും. ഇവർ ഇന്ത്യക്കാരായി മാനത്തോടെ ജീവിക്കുമെന്ന് ഉറപ്പാക്കും,” ദില്ലിയിലെ ദ്വാരകയിൽ നടത്തിയ റാലിയിൽ …
ബ്രസീലിൽ പ്രചാരം നേടി ഡോഗ് ഫൈറ്റിംഗെന്ന ചോരക്കളി; തോൽക്കുന്ന നായ്ക്കളെ ബാർബിക്യൂവാക്കും!
ബ്രസീലിൽ പ്രചാരം നേടി ഡോഗ് ഫൈറ്റിംഗെന്ന ചോരക്കളി; തോൽക്കുന്ന നായ്ക്കളെ ബാർബിക്യൂവാക്കും!
സ്വന്തം ലേഖകൻ: കോഴിപ്പോര് പോലെ നായ്ക്കളുടെ പോര്, തോറ്റാല്‍ ആ നായയെ വെട്ടിനുറുക്കി ബാര്‍ബിക്യൂവാക്കി കാണികള്‍ക്ക് വിളമ്പും. ദിവസവും പങ്കെടുക്കാനെത്തുന്നത് ഉന്നതര്‍ മുതല്‍ സാധാരണക്കാര്‍ വരെ. ബ്രസീലിലെ ഒരു ഡോഗ് ഫൈറ്റിങ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ് നടത്തിയപ്പോള്‍ പുറത്തുവന്ന വിവരങ്ങളാണിതെല്ലാം. സാവോ പോളോയിലെ ഒരു രഹസ്യ കേന്ദ്രത്തിലാണ് അതിക്രൂര വിനോദമായ ഡോഗ് ഫൈറ്റിങ് അരങ്ങേറിയിരുന്നത്. കഴിഞ്ഞദിവസം …
പിന്നിൽ കാട്ടുതീ! നായയുമായി ഓസ്ട്രേലിയൻ ബാലൻ രക്ഷപ്പെട്ടത് ട്രക്ക് ഓടിച്ച്
പിന്നിൽ കാട്ടുതീ! നായയുമായി ഓസ്ട്രേലിയൻ ബാലൻ രക്ഷപ്പെട്ടത്  ട്രക്ക് ഓടിച്ച്
സ്വന്തം ലേഖകൻ: ആളിപ്പടരുന്ന കാട്ടുതീയില്‍നിന്ന് സ്വന്തംജീവനും വളര്‍ത്തുനായയെയും രക്ഷിച്ച് പന്ത്രണ്ടുവയസ്സുകാരന്‍. തന്റെ ഫാംഹൗസിലേക്ക്‌ കാട്ടുതീ വ്യാപിക്കുന്നതു കണ്ടതോടെ മൂത്തസഹോദരന്റെ പിക്ക് അപ്പ് ട്രക്കെടുത്താണ്‌ ഓസ്‌ട്രേലിയക്കാരന്‍ ലൂക്കാസ് സ്റ്ററോക്ക് രക്ഷപ്പെട്ടത്. വളര്‍ത്തുനായയെ ഒപ്പം കൂട്ടാനും ലൂക്കാസ് മറന്നില്ല. ഞായറാഴ്ചയാണ് സംഭവം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ മൊഗുംബറിലാണ് ലൂക്കാസും കുടുംബവും താമസിക്കുന്നത്. മൊഗുംബര്‍ മേഖലയില്‍ പടര്‍ന്ന കാട്ടു തീയണയ്ക്കാന്‍ …
പൌരത്വ നിയമം; ഡൽഹിയിൽ വീണ്ടും സംഘർഷം; ബസിന് തീയിട്ടു; മെട്രോ സർവീസ് തടസപ്പെട്ടു
പൌരത്വ നിയമം; ഡൽഹിയിൽ വീണ്ടും സംഘർഷം; ബസിന് തീയിട്ടു; മെട്രോ സർവീസ് തടസപ്പെട്ടു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറാബാദിലും പ്രതിഷേധം അക്രമാസക്തമായി. സീലംപൂരില്‍ ബസിന് തീയിട്ട പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലേറ് നടത്തി. സ്‌കൂള്‍ ബസ് ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. നഗരത്തിലെ പോലീസ് ബൂത്തിനും തീയിട്ടു. സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാര്‍ജ് …