സ്വന്തം ലേഖകൻ: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ പ്രധാന എതിരാളിയാകുമെന്ന് കരുതുന്ന ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന്‍ ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുക്രൈന്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റത്തിന്മേലാണ് ട്രംപിനെ ഇംപീച്ച് ചെയ്തത്. പ്രമേയം പാസായ സാഹചര്യത്തില്‍ അടുത്തമാസം ട്രംപ് …
സ്വന്തം ലേഖകൻ: ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ തന്നെ അവയവമാറ്റം കഴിഞ്ഞ് ചൈനീസ് ആശുപത്രികളിൽ ആരോഗ്യം വീണ്ടെടുക്കാം എന്നത് അടുത്ത കാലത്തായി സമ്പന്നരായ രോഗികൾക്കൾക്കിടയിൽ ഏറെ പ്രചാരമുള്ള വാർത്തയാണ്. എന്നാൽ ഈ വാർത്തയുടെ മറവിൽ കോടികൾ കിലുങ്ങുന്ന അവയവ കച്ചവടം ചൈനയിൽ തഴച്ചു വളരുകയാണ്. അവയവങ്ങൾക്കായി ജീവൻ നഷ്ടപ്പെടുന്നതാകട്ടെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്കും. ചൈനയിൽ തടവുകാരിൽനിന്നു …
സ്വന്തം ലേഖകൻ: ടാക്സികളിൽ വൈഫൈ ലഭ്യമാക്കി ദുബൈ ആർ.ടി.എ അധികൃതർ. യാത്രക്കാർക്ക് 50 എം.ബി ഡാറ്റ സൗജന്യമായി ടാക്സികളിൽ ഉപയോഗിക്കാം. കൂടുതൽ ആവശ്യമെങ്കിൽ ആപ്പുവഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൊബൈൽ സേവന ദാതാക്കളായ ഡുവുമായി സഹകരിച്ചാണ് ദുബൈ റോഡ് ആന്‍റ് ട്രാൻസ്പോർട്ട് അതോറിറ്റി വൈഫൈ സൗകര്യം ഒരുക്കുന്നത്. ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്നതാണ് ഹൈടെക് …
സ്വന്തം ലേഖകൻ: വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്‌റഫ് മരണപ്പെടുകയാണെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം പാര്‍ലമെന്റിലേക്ക് വലിച്ചിഴക്കണമെന്നും മൂന്നുദിവസം കെട്ടിത്തൂക്കണമെന്നും പാകിസ്താനിലെ പ്രത്യേക കോടതി ഉത്തരവ്. ചൊവ്വാഴ്ചയാണ് 2007 ല്‍ ഭരണഘടന അട്ടിമറിച്ച് ഭരണം പിടിച്ചെടുത്തതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി മുഷ്‌റഫിന് വധശിക്ഷ വിധിച്ചത്. ശിക്ഷയില്‍ പിഴവുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കോടതിയുടെ പ്രഖ്യാപനം. ചികിത്സയില്‍ …
സ്വന്തം ലേഖകൻ: അച്ഛൻ ഇൽഹാം ടോഹ്തിയ്ക്ക് ലഭിച്ച വിശ്രുതമായ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി വേദിയിൽ മകൾ ജെവ്ഹർ ടോഹ്തി നടത്തിയ പ്രസംഗം ഉയ്ഗുർ മുസ്ലീം ജീവിതം ഒരിക്കൽക്കൂടി ലോക ശ്രദ്ധയിലേക്ക് കൊണ്ടു വരികയാണ്. യൂറോപ്യൻ പാർലമെന്റിന്റെ സഖറോവ് ചിന്താസ്വാതന്ത്ര്യ പുരസ്കാരത്തിനാണ് ടോഹ്തി അര്ഹനായിരിക്കുന്നത്. “അച്ഛനു വേണ്ടി ഈ യൂറോപ്യൻ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിൽ അതിയായ …
സ്വന്തം ലേഖകൻ: പൗരത്വഭദേഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുമ്പോള്‍ നിയന്ത്രിക്കാനാതെ പൊലീസ്. ദല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പ്രതിഷേധമാണ് നടക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് ആളുകളെയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ഭരണഘടനയുടെ ആമുഖം ഉറക്കെ ചൊല്ലിയും ഇന്ത്യന്‍ പതാക ഉയര്‍ത്തിയുമാണ് പ്രതിഷേധക്കാര്‍ …
സ്വന്തം ലേഖകൻ: പൗരത്വ നിയമവും ദേശീയ പൗരത്വ രജിസ്റ്ററും തമ്മില്‍ ബന്ധിപ്പിച്ച് രാജ്യത്ത് പ്രതിഷേധം കത്തിപ്പടരുന്നതിനിടെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ നിയമവുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രചാരണം തുടങ്ങി. എന്‍ആര്‍സി ദേശവ്യാപകമായി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധം ശക്തമാകാന്‍ കാരണം. എന്നാല്‍ എന്‍ആര്‍സി നടപ്പിലാക്കുന്നത് പ്രഖ്യാപിച്ചിട്ടില്ലെന്ന് കാട്ടി ഉത്തരേന്ത്യയിലെ ഹിന്ദി ദിനപത്രങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ …
സ്വന്തം ലേഖകൻ: ലോകത്തെങ്ങും യാത്ര ചെയ്ത് ഫോട്ടോ എടുക്കാന്‍ 26 ലക്ഷം രൂപ മാസ ശമ്പളം! ഓസ്‌ട്രേലിയന്‍ കോടീശ്വരനായ മാത്യു ലെപ്രേ ആണ് സ്വപ്‌നതുല്യമായ ജോലി വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനമായ വാരിയര്‍ അക്കാദമായുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. എന്നാല്‍ ജോലിക്ക് കുറച്ച് നിബന്ധനകള്‍ ഉണ്ടെന്ന് മാത്രം. മാത്യു ലെപ്രേയുടെ പേഴ്‌സണല്‍ …
സ്വന്തം ലേഖകൻ: വ്യാഴത്തിന്റെ ദക്ഷിണ ധ്രുവത്തിലെ ചുഴലിക്കാറ്റിന്റെ ദൃശ്യം പകര്‍ത്തി നാസയുടെ ജൂണോ ബഹിരാകാശ പേടകം. വ്യാഴത്തിന്റെ ഉപരിതലത്തില്‍ നിന്നും 3500 കിലോമീറ്റര്‍ ദൂരത്തുകൂടിയുള്ള 22-ാമത് പറക്കല്‍ നവംബര്‍ മൂന്നിന് പേടകം പൂര്‍ത്തിയാക്കി. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ജൂണോയെ വ്യാഴത്തിന്റെ നിഴലില്‍നിന്നും സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ചുഴലിക്കാറ്റിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. വ്യാഴത്തിന്റെ നിഴലിലേക്ക് ജൂണോ നീങ്ങിയാല്‍ അതിന്റെ പ്രവര്‍ത്തനത്തിന് …
സ്വന്തം ലേഖകൻ: 2019 ലെ കായിക, വിനോദ മേഖലകളില്‍ നിന്നുള്ള 100 ഇന്ത്യന്‍ പ്രമുഖരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ്. മലയാളത്തില്‍നിന്ന് രണ്ട് പേരാണ് 100 പേരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 27-ാം സ്ഥാനത്താണ് മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി പട്ടികയില്‍ 62-ാം സ്ഥാനത്താണ്. താരമൂല്യവും വരുമാനവും കണക്കാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. 64.5 …