1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യു.എസ്​ ബഹിരാകാശസേന യാഥാർഥ്യമാകുന്നു; അംഗീകാരം നൽകി ട്രംപ്​
യു.എസ്​ ബഹിരാകാശസേന യാഥാർഥ്യമാകുന്നു; അംഗീകാരം നൽകി ട്രംപ്​
സ്വന്തം ലേഖകൻ: യുഎസ് സേനയുടെ പുതിയ സായുധവിഭാഗമായ ബഹിരാകാശ സേന യാഥാര്‍ഥ്യമാവുന്നു. സേനയുടെ രൂപീകരണത്തിനു നിര്‍ദേശം നല്‍കുന്ന 2020 ലെ ദേശീയ പ്രതിരോധ അംഗീകാര നിയമത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടു. ഇപ്പോള്‍ സ്‌പേസ് കമാന്‍ഡിനു നേതൃത്വം നല്‍കുന്ന ജനറല്‍ ജോണ്‍ റെയ്മണ്ട് പുതിയ സൈനിക വിഭാഗത്തിനു നേതൃത്വം നല്‍കും. യൂണിഫോം, പരിശീലനം, സൈനിക റാങ്കുകള്‍ …
സമൂഹ മാധ്യമങ്ങളിൽ ദൈവനിന്ദ; പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാക് കോടതി
സമൂഹ മാധ്യമങ്ങളിൽ ദൈവനിന്ദ; പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാക് കോടതി
സ്വന്തം ലേഖകൻ: സാമൂഹിക മാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തിയതിന് അറസ്റ്റിലായ പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് 2013-ലാണ് ഹഫ്‌സ് അറസ്റ്റിലാകുന്നത്. മുള്‍ട്ടാനിലെ സെന്‍ട്രല്‍ ജെയിലില്‍ വെച്ചാണ്‌ ഹഫീസിന് വധശിക്ഷ വിധിച്ചത്. വിചാരണ നടന്നിരുന്ന മുള്‍ട്ടാണ്‍ ജയിലിന് അതീവ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. …
സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം പ്രഖ്യാപിച്ച് റഷ്യൻ എം‌പി ഒക്സാന
സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടം പ്രഖ്യാപിച്ച് റഷ്യൻ എം‌പി ഒക്സാന
സ്വന്തം ലേഖകൻ: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾക്കെതിരെയാണ് റഷ്യയിലെ വനിതാ എംപി ഒക്സാന പുഷ്കിനയുടെ ഒറ്റയാൾ പോരാട്ടം. സ്വന്തം കക്ഷിയിൽ ഉൾപ്പെട്ടവരും പ്രതിപക്ഷവും പ്രബല സമുദായവും ഒന്നിച്ചെതിർക്കുമ്പോഴും പരാജയപ്പെടുമെന്ന ഭീതിയില്ലാതെ മുന്നോട്ട് പോവുകയാണ് ഒക്സാന. റഷ്യയിൽ ഗാർഹിക അതിക്രമം കുറ്റകരമല്ല എന്നതാണ് ഏറെ ചർച്ചയാകുന്നത്. വീടുകളിൽ നടക്കുന്ന അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്താൽ പോലും പൊലീസോ മറ്റധികൃതരോ ഇടപെടാറുമില്ല. …
43 വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച് ക്യൂബ
43 വർഷങ്ങൾക്കു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച് ക്യൂബ
43 വര്‍ഷത്തിന് ശേഷം ക്യൂബയില്‍ പ്രധാനമന്ത്രിയെ നിയമിച്ചു. ടൂറിസം മന്ത്രി മാനുവല്‍ മരേരോ ക്രൂസിനെയാണ് പ്രസിഡന്റ് മിഖായേല്‍ ഡയാസ് കാനല്‍ പ്രധാനമന്ത്രിയായി നിയമിച്ചത്. 1976-ന് ശേഷം ആദ്യമായാണ് ക്യൂബയില്‍ പ്രധാനമന്ത്രി നിയമനം നടക്കുന്നത്. പുതിയ പ്രധാനമന്ത്രിയെ നാഷണല്‍ അസംബ്ലി ഐക്യകണ്‌ഠേനയാണ് തിരഞ്ഞെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രവര്‍ത്തനമികവും വിശ്വാസതയും കമ്യൂണിസ്റ്റ് പാര്‍ട്ടിയോടുള്ള ആത്മാര്‍ത്ഥതയുമാണ് മരേരോയുടെ …
“ഈ വികാരപ്രകടനം നോട്ട് നിരോധന കാലത്ത് കണ്ടതിന് സമാനം,” പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
“ഈ വികാരപ്രകടനം നോട്ട് നിരോധന കാലത്ത് കണ്ടതിന് സമാനം,” പ്രധാനമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: പൗരത്വബില്ലില്‍ രാജ്യത്തെ മുസ്‍ലീം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും തനിക്കെതിരെ പ്രതിപക്ഷം വ്യാജപ്രചാരണം നടത്തുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വിശദീകരണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ മറുപടി. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്‍റെ മാനദണ്ഡമെന്നു പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങൾക്കെതിരെയാണ് …
എന്‍ആര്‍സി രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടില്ല; തള്ളാൻ കഴിയില്ലെന്നും പ്രധാനമന്ത്രി
എന്‍ആര്‍സി രാജ്യവ്യാപകമാക്കാന്‍ തീരുമാനിച്ചിട്ടില്ല; തള്ളാൻ കഴിയില്ലെന്നും പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിലൂടെ ജനവിധിയാണ് നടപ്പായതെന്നും ഇതിനെ രാജ്യത്തെ ജനങ്ങള്‍ ബഹുമാനിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പൗരത്വ രജിസ്റ്റര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മോദി പറഞ്ഞു. ഡല്‍ഹിയില്‍ രാംലീല മൈതാനിയില്‍ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 ലക്ഷത്തോളം വരുന്ന ഡല്‍ഹിയിലെ അനധികൃത കോളനി നിവാസികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയിലുള്ള ഉടമസ്ഥാവകാശം …
മുംബൈ പോലീസിൽ “700 കേസിന്റെ” റെക്കോർഡുമായി രാജേഷ് പാണ്ഡേ
മുംബൈ പോലീസിൽ “700 കേസിന്റെ”   റെക്കോർഡുമായി രാജേഷ് പാണ്ഡേ
സ്വന്തം ലേഖകൻ: മുംബൈ പൊലിസിൽ ഏറ്റവും വിശ്വാസ്യതയുളള ഉദ്യോഗസ്ഥനാണ് രാജേഷ് പാണ്ഡേ. പ്രായം 52. കാണാതായ കേസുകളിൽ മണം പിടിച്ച് കുറ്റം തെളിയിക്കുന്ന അപൂർവ കഴിവിനുടമ. അദ്ദേഹത്തിന്റെ അന്വേഷണാത്മക ശൈലി കണ്ട് പാണ്ഡേയുടെ ഔദ്യോഗിക ജീവിതം സിനിമയാക്കാനുള്ള അനുമതിയും തേടിക്കഴിഞ്ഞു ഒരു പ്രശസ്ത നിർമാതാവ്. രാജേഷ് പാണ്ഡേ തീർത്തും ഒരു അദ്ഭുതമാണ് മുംബൈ നഗരത്തിനും പൊലിസ് …
തെരുവുകളിൽ പ്രതിഷേധം കത്തുമ്പോൾ മിന്നും താരമായി ബ്രിഡ്ജ്‌ഫൈ, ഫയര്‍ചാറ്റ് ആപ്പുകള്‍
തെരുവുകളിൽ പ്രതിഷേധം കത്തുമ്പോൾ മിന്നും താരമായി ബ്രിഡ്ജ്‌ഫൈ, ഫയര്‍ചാറ്റ് ആപ്പുകള്‍
സ്വന്തം ലേഖകൻ: പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ അധികാരികള്‍ തുടര്‍ച്ചയായി ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമ്പോള്‍ ആളുകള്‍ ആശയവിനിമയത്തിനായി ഓഫ് ലൈന്‍ മെസേജിങ് ആപ്ലിക്കേഷനുകളെ ആശ്രയിക്കുകയാണ്. ബ്രിഡ്ജ്‌ഫൈ, ഫയര്‍ ചാറ്റ് പോലെ നിരവധി ആപ്ലിക്കേഷനുകള്‍ ഇതിനായി ലഭ്യമാണ്. പ്രതിഷേധങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഈ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോക്താക്കള്‍ വര്‍ധിക്കുന്നുണ്ടെന്നാണ് വിവരം. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ ആപ്പ് സ്റ്റോറിലും ബ്രിഡ്ജ്‌ഫൈ ആപ്പ് …
യുപിയില്‍ പ്രതിഷേധക്കാരെ വെടിവച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു; ദൃശ്യങ്ങള്‍ പുറത്ത്
യുപിയില്‍ പ്രതിഷേധക്കാരെ വെടിവച്ചിട്ടില്ലെന്ന പൊലീസ് വാദം പൊളിയുന്നു; ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ നേരിടാന്‍ വെടിവയ്പ്പ് നടത്തിയിട്ടില്ലെന്ന ഉത്തര്‍പ്രദേശ് പൊലീസിന്‍റെ വാദം പൊളിയുന്നു. കാണ്‍പൂര്‍ വെടിവയ്പിന്‍റെയടക്കമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഒരൊറ്റ ബുള്ളറ്റുപോലും ഉപയോഗിച്ചിട്ടില്ലെന്ന് യുപി പൊലീസ് ഡിജിപി ഒപി സിംഗ് ആവര്‍ത്തിക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. പ്രതിഷേധം ശക്തമായ കാണ്‍പൂരിലടക്കം പൊലീസുകാര്‍ വെടിവയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പ്രതിഷേധക്കാരാണ് നാടന്‍തോക്കുകളുമായി വെടിവയ്പ്പ് …
ബ്രെക്സിറ്റ് : പുതിയ കരാറിന് പ്രാഥമിക അനുമതി നൽകി ബ്രിട്ടീഷ് പാർലമെന്റ്
ബ്രെക്സിറ്റ് : പുതിയ കരാറിന് പ്രാഥമിക അനുമതി നൽകി ബ്രിട്ടീഷ് പാർലമെന്റ്
സ്വന്തം ലേഖകൻ: ബ്രെക്സിറ്റ് യാഥാർഥ്യമാക്കുന്നതിനുള്ള പുതിയ കരാറിന് ബ്രിട്ടിഷ് പാർലമെന്റിന്റെ പ്രാഥമിക അനുമതി. യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിന്മാറുന്നതിന് അനുമതി നൽകുന്ന ബില്ലിന് അനുകൂലമായി 358 വോട്ടും എതിർത്ത് 234 വോട്ടും ലഭിച്ചു. അടുത്ത ജനുവരി 31നു മുൻപ് ബ്രെക്സിറ്റ് യാഥാർഥ്യമാക്കുമെന്ന വാഗ്ദാനവുമായി ഈയിടെ നടന്ന തിരഞ്ഞെടുപ്പിൽ വൻഭൂരിപക്ഷത്തോടെ വിജയിച്ച പ്രധാനമന്ത്രി ബോറിസ് ജോൺസന് …