സ്വന്തം ലേഖകൻ: കാട്ടുതീ പടർന്നതോടെ ഓസ്ട്രേലിയയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസിൽ വീണ്ടും അടിയന്തരാവസ്ഥ. ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. 2 മാസത്തിനിടെ രണ്ടാം തവണയാണ് ഇവിടെ കാട്ടുതീ ഭീഷണിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. സിഡ്നി നഗരപ്രാന്തത്തിലെ കനാൻഗ്ര ബോയ്ഡ് നാഷനൽ പാർക്ക് കത്തിയെരിയുകയാണ്. നൂറിലേറെ സ്ഥലങ്ങളിൽ കത്തിപ്പടരുന്ന തീ …
സ്വന്തം ലേഖകൻ: ഗള്‍ഫടക്കം വിദേശങ്ങളില്‍ നിന്നും ഇന്ത്യയിലേക്കയക്കുന്ന എല്ലാ കാര്‍ഗോകള്‍ക്കും പാര്‍സലിനും ഇനി ചിലവേറും. ഇന്ത്യ വിദേശ വ്യാപാരനയത്തില്‍ വീണ്ടും മാറ്റം വരുത്തിയതാണ് പ്രവാസികള്‍ക്ക് തിരിച്ചടിയാവുക. അയ്യായിരം രുപ വരെയുള്ള പാഴ്‌സലുകള്‍ക്ക് അനുവദിച്ചിരുന്ന കസ്‌ററംസ് തീരുവാ ഇളവ് കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ തീരുമാനത്തോടെ ഇല്ലാതായി. ഈ മാസം പന്ത്രണ്ട് മുതലാണ് നിയമം നടപ്പിലായത്. രാജ്യം സ്വീകരിച്ച …
സ്വന്തം ലേഖകൻ: 1964 ഏപ്രിലില്‍ ഷിക്കാഗോയിലെ മൈക്കല്‍ റീസ് ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടുപോയത് മാധ്യമങ്ങളുടെ മുന്‍പേജിലെ പ്രധാനവാര്‍ത്തയായിരുന്നു. ജനിച്ച് ഒരു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീ പരിശോധനയ്‌ക്കെന്ന വ്യാജേന മാതാപിതാക്കളുടെ സമീപത്ത് നിന്ന് എടുത്തുകൊണ്ടുപോവുകയായിരുന്നു. ഷിക്കാഗോ സ്വദേശികളായ ചെസ്റ്ററിനും ഡോറ ഫ്രോങ്ക്‌സാകിനും ജനിച്ച രണ്ടാമത്തെ കുഞ്ഞിനെയാണ് 1964 ഏപ്രില്‍ 27 …
സ്വന്തം ലേഖകൻ: ലോകമൊട്ടാകെ പുകവലിക്കുന്നവരുടേയും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടേയും എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏതാണ്ട് 20 വർഷത്തോളം ഉയർന്ന് തന്നെ നിന്ന സൂചികയാണ് ഇപ്പോൾ താഴുന്നതായി ലോകാരോഗ്യസംഘടന കണ്ടെത്തിയിരിക്കുന്നത്. സർക്കാരുകളും പൊതുജനസഹായാർത്ഥം പ്രവർത്തിക്കുന്ന മറ്റ് സംഘടനകളും വർഷങ്ങളായി ശ്രമിക്കുകയാണ് പുകവലിക്കുന്നവരുടേയും അനുബന്ധ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരുടേയും എണ്ണം കുറയ്ക്കാൻ. നിരന്തരമായ …
സ്വന്തം ലേഖകൻ: ഡല്‍ഹി ഗേറ്റില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാരെ ഒഴിപ്പിക്കാനും ശ്രമം നടത്തി. ഡല്‍ഹി ജുമാമസ്ജിദില്‍നിന്നാണ് പ്രതിഷേധം തുടങ്ങിയത്. സമാധാനപരമായിനടന്ന സമരം പെട്ടെന്നാണ് അക്രമാസക്തമായത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഉത്തര്‍പ്രദേശിലും വ്യാപക പ്രതിഷേധം. ഏഴിടങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. 15 ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് യുപിയില്‍ …
സ്വന്തം ലേഖകൻ: കുട്ടനാട് എംഎല്‍എയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി അന്തരിച്ചു. 72 വയസ്സായിരുന്നു. എന്‍സിപി സംസ്ഥാന അധ്യക്ഷനാണ്. പിണറായി മന്ത്രിസഭയില്‍ അംഗമായിരുന്നു. കായല്‍ കയ്യേറ്റ വിവാദത്തെ തുടര്‍ന്നാണ് പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചത്. കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച ചേന്നംകരി സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ. കായല്‍ …
സ്വന്തം ലേഖകൻ: തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്ന് നടൻ ഷെയ്ൻ നിഗം. റേഡിയോ ചാനലായ റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ഷെയ്ൻ ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ എന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ ഉറപ്പായിട്ടും ഞാൻ മാപ്പ് പറയും. പരസ്യമായിട്ട് പറയും. മാപ്പ് …
സ്വന്തം ലേഖകൻ: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ തൃശ്ശൂരില്‍ പ്രഖ്യാപിച്ചു. കെവി മോഹന്‍ കുമാറിന്റെ ‘ഉഷ്ണരാശി – കരപ്പുറത്തിന്റെ ഇതിഹാസം’ മികച്ച നോവലായി തിരഞ്ഞെടുക്കപ്പെട്ടു. വി.എം. ഗിരിജയുടെ ബുദ്ധപുര്‍ണിമ മികച്ച കവിതയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം കെ രേഖയുടെ ‘മാനാഞ്ചിറ’യ്ക്കാണ്. പുന്നപ്ര-വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവലാണ് ‘ഉഷ്ണരാശി’ കരപ്പുറത്തിന്റെ ഇതിഹാസം.സ്‌കറിയ സക്കറിയ, നളിനി …
സ്വന്തം ലേഖകൻ: മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സാധാരണക്കാരനായ ഒരാള്‍ അസാധാരണമായ ഭൂതകാലം എന്ന വിശേഷണത്തോടെയാണ് ട്രെയ്‌ലര്‍ എത്തിയിരിക്കുന്നത്. സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ജിത്തു ദാമോദര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. മോഹന്‍ലാലിന് പുറമെ ബോളിവുഡ് സൂപ്പര്‍ താരം …
സ്വന്തം ലേഖകൻ: ഉന്നാവോ പീഡന കേസില്‍ കുല്‍ദീപ് സെന്‍ഗറിന് ജീവപര്യന്തം. ദല്‍ഹി പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ വിധിയുമായി ബന്ധപ്പെട്ട വാദമായിരുന്നു ഇന്ന് കോടതിയില്‍ നടന്നത്. തനിക്ക് മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തിയായിരുന്നു ശിക്ഷയില്‍ ഇളവ് വേണമെന്ന് സെന്‍ഗര്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടെങ്കിലും സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം കണക്കിലെടുക്കണമെന്നായിരുന്നു സെന്‍ഗര്‍ കോടതിയില്‍ പറഞ്ഞത്. സെന്‍ഗറിന് …