1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ഇന്ത്യയില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു,” പൗരത്വ നിയമ ത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി; പ്രതിഷേധമറിയിച്ച് കേന്ദ്രം
“ഇന്ത്യയില്‍ ജനങ്ങള്‍ മരിച്ചുവീഴുന്നു,” പൗരത്വ നിയമ ത്തിനെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി; പ്രതിഷേധമറിയിച്ച് കേന്ദ്രം
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. നിയമത്തിനെതിരായ പ്രതിഷേധത്തില്‍ ജനങ്ങള്‍ മരിച്ച് വീഴുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ എഴുപത് വര്‍ഷത്തോളം ഒരു പ്രശ്‌നവുമില്ലാതെ സൗഹാര്‍ദത്തോടെ ജീവിച്ച ജനതക്കിടയിലേക്ക് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമെന്തായിരുന്നുവെന്ന് മഹാതീര്‍ മുഹമ്മദ് ചോദിച്ചു. മതേതര രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യ മുസ്‍ലിംകളുടെ പൗരത്വത്തിനെതിരേയെടുക്കുന്ന നടപടി ഖേദകരമാണെന്നും …
ആറു വയസുകാരി മേരിയെവിടെ? അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നിഗൂഡമായ മിസ്സിംഗ് കേസ്
ആറു വയസുകാരി മേരിയെവിടെ? അയർലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവും നിഗൂഡമായ മിസ്സിംഗ് കേസ്
സ്വന്തം ലേഖകൻ: ആറ് വയസ്സുള്ള മേരി ബോയലെന്ന ഐറിഷ് പെൺകുട്ടിയുടെ തിരോധാനം റിപ്പബ്ലിക് ഓഫ് അയർലണ്ടിൽ കാണാതായവയുടെ കൂട്ടത്തിലുള്ള ഏറ്റവും വലിയ കേസാണ്. 40 വർഷം കഴിഞ്ഞിട്ടും പൊലീസിന് ഇന്നും ആ കേസ് തെളിയിക്കാനായില്ല. ആ മാതാപിതാക്കളുടെ മനസ്സിൽ അവളുടെ തിരോധാനം ഇന്നും ഒരു തീരാദുഖമായി തുടരുന്നു. ഒരു തുമ്പും അവശേഷിപ്പിക്കാതെ മേരി അപ്രത്യക്ഷമായി. 1977 …
ന്യൂനമർദ്ദം: ഒമാനില്‍ കനത്ത മഴക്ക് സാധ്യത; ഡ്രൈവർമാർ ജാഗ്രത പാലിക്കണം
ന്യൂനമർദ്ദം: ഒമാനില്‍ കനത്ത മഴക്ക് സാധ്യത; ഡ്രൈവർമാർ ജാഗ്രത പാലിക്കണം
സ്വന്തം ലേഖകൻ: ഒമാനിലെ പലയിടത്തും കനത്ത മഴ. ന്യൂനമർദ്ദം ശക്തിപ്പെട്ട സാഹചര്യത്തിൽ വരും ദിവസങ്ങളിലും മഴ കനക്കാൻ സാധ്യതയുണ്ടെന്ന് പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഒമാനിലെ മിക്കയിടത്തും നേരിയ മഴയാണെങ്കിൽ ബൗഷർ ഉൾപ്പെടെ പ്രദേശങ്ങളിൽ കനത്ത മഴ തന്നെ വർഷിച്ചു. ബൗഷറിൽ 46 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഒമാൻ കടലിൻെറ തീരങ്ങളിലും മുസന്ദം, …
എട്ട് വർഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ പ്രതിയെ കുരുക്കി ദുബായ് പൊലീസ്; തുണയായത് ഡി‌എൻ‌എ
എട്ട് വർഷം പഴക്കമുള്ള ബലാത്സംഗക്കേസിലെ പ്രതിയെ കുരുക്കി ദുബായ് പൊലീസ്; തുണയായത് ഡി‌എൻ‌എ
സ്വന്തം ലേഖകൻ: എട്ട് വർഷങ്ങൾ‌ക്ക് മുമ്പ് നടന്ന ബലാത്സം​ഗക്കേസിലെ പ്രതിയെ കണ്ടെത്തി ദുബായ് പൊലീസ്. അതിനൂതന ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. 2011ലായിരുന്നു അജ്ഞാതൻ ബലാത്സംഗം ചെയ്തെന്ന പരാതിയുമായി അറബ് വനിത അൽറഫാ പൊലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയാരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. എന്നാല്‍, തെളിവുകള്‍ ലഭിച്ചില്ലെന്ന് കാണിച്ച് …
മലയാള സിനിമയുടെ “ക്ലാസിക്ക്” ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
മലയാള സിനിമയുടെ “ക്ലാസിക്ക്” ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഒരു സിനിമയുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രമുഖ …
പൗരത്വ നിയമം: ജാമിയ മിലിയയില്‍ വീണ്ടും പ്രതിഷേധം; ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു
പൗരത്വ നിയമം: ജാമിയ മിലിയയില്‍ വീണ്ടും പ്രതിഷേധം; ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലും ശനിയാഴ്ചയും പ്രതിഷേധങ്ങള്‍ തുടര്‍ന്നു. ഉത്തര്‍പ്രദേശിലെ രാംപൂരിലെ പ്രതിഷേധപ്രകടനം അക്രമത്തിലേക്ക് വഴിമാറിയതോടെ പോലീസും സമരക്കാരും ഏറ്റുമുട്ടി. ഇവിടെ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം രൂക്ഷമായതോടെ ലഖ്‌നൗ,രാംപുര്‍ തുടങ്ങിയ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കി. രാംപൂരില്‍ ശനിയാഴ്ച ഒരാള്‍ കൂടി കൊല്ലപ്പെട്ടതോടെ പൗരത്വ …
പൗരത്വം നിയമം: ജനനത്തീയതിയോ സ്ഥലം തെളിയിക്കുന്ന രേഖയോ മതിയെന്ന് കേന്ദ്രം
പൗരത്വം നിയമം:   ജനനത്തീയതിയോ സ്ഥലം തെളിയിക്കുന്ന രേഖയോ മതിയെന്ന് കേന്ദ്രം
സ്വന്തം ലേഖകൻ: പൗരത്വത്തിന്റെപേരിൽ ഒരിന്ത്യക്കാരനും ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പൗരത്വം തെളിയിക്കാൻ ജനനത്തീയതിയോ ജനനസ്ഥലമോ രണ്ടും ഒന്നിച്ചുകാണിക്കുന്നതോ ആയ ആധികാരികരേഖ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. പൗരത്വ നിയമം ഒരുവിധത്തിലും നിലവിലെ പൗരന്മാരെ ദോഷകരമായി ബാധിക്കില്ലെന്നും മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. പൊതുവായ ഒട്ടേറെ രേഖകൾ ഇതിനായിട്ടുണ്ട്. ദേശീയ പൗരത്വപ്പട്ടികയെച്ചൊല്ലി രാജ്യമൊട്ടുക്കും പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മന്ത്രാലയവക്താവ് വെള്ളിയാഴ്ച …
“ഓഹരി വിറ്റാൽ രാജ്യത്തിന്റെ അഭിമാനം?” എയർ ഇന്ത്യ ജീവനക്കാർ പ്രധാനമന്ത്രിയോട്
“ഓഹരി വിറ്റാൽ രാജ്യത്തിന്റെ അഭിമാനം?” എയർ ഇന്ത്യ ജീവനക്കാർ പ്രധാനമന്ത്രിയോട്
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജീവനക്കാര്‍ തന്നെ രംഗത്ത്. ഈ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ ഉള്‍പ്പെടെയുള്ള അരഡസനോളം യൂണിയനുകള്‍ കത്തെഴുതി. വിറ്റഴിക്കുന്നതിനു പകരം എല്‍ ആന്‍ഡ് ടി, ഐ.ടി.സി എന്നിവയുടെ മാതൃകയില്‍ എയര്‍ ഇന്ത്യയെ ബോര്‍ഡ് നിയന്ത്രിക്കുന്ന കമ്പനിയാക്കണമെന്ന് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. …
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് ഹൈക്കോടതി
ഹൈദരാബാദ് ഏറ്റുമുട്ടൽ കൊല: മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന്  ഹൈക്കോടതി
സ്വന്തം ലേഖകൻ: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ കുറ്റാരോപിതരെ പൊലീസ് വെടിവച്ചുകൊന്ന സംഭവത്തിൽ വീണ്ടും ഹൈക്കോടതി ഇടപെടൽ. നാലുപേരുടെയും മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെ ന്ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. 23ന് റീ പോസ്റ്റ്‌മോർട്ടം നടത്തണമെന്നാണ് ഉത്തരവ്. ഇതുസംബന്ധിച്ച നിർദേശം തെലങ്കാന ആരോഗ്യകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് ഹൈക്കോടതി നൽകിയത്. ഡൽഹി …
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ലണ്ടൻ ഹൈക്കമ്മീഷണനിൽ സ്വീകരണം നൽകി
ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരന് ലണ്ടൻ ഹൈക്കമ്മീഷണനിൽ സ്വീകരണം നൽകി
സുരേന്ദ്രൻ ആരക്കോട്ട് (ലണ്ടൻ): നിലവിലെ ഇന്ത്യൻ വിദേശകാര്യ വകുപ്പ് സഹമന്ത്രിയും, ഭാരതീയ ജനതാ പാർട്ടി കേരള ഘടകത്തിന്റെ മുൻ പ്രസിഡന്റും, മലയാളിയും ആയ ശ്രീ വി. മുരളീധരന് ഡിസംബർ 18 വ്യാഴാഴ്ച വൈകീട്ട് ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ വക ഗംഭീര സ്വീകരണമൊരുക്കി. സിഖ് മതാചാര്യനായ ശ്രീ ഗുരു നാനാക് ദേവ്ജിയുടെ 550-ആം ജന്മ വാർഷിക ആഘോഷങ്ങളിൽ …