1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 21, 2019

സ്വന്തം ലേഖകൻ: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഒരു സിനിമയുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. യവനിക, കന്മദം, പടയോട്ടം, പാളങ്ങൾ, രതിനിർവേദം, ഒരു വടക്കൻ വീരഗാഥ, ചാമരം, ഗസൽ, വെങ്കലം, സല്ലാപം തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. നാലു സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് ചാമചന്ദ്ര ബാബു ഛായാഗ്രഹണം പഠിച്ചത്. അവിടെ തന്റെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ ‘വിദ്യാർഥികളെ ഇതിലെ’ സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് ഇങ്ങോട്ട് നൂറിലധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.