1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ശ്രീലങ്കയില്‍ പേമാരി; 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു; 65,000 പേർ ദുരിതത്തിൽ
ശ്രീലങ്കയില്‍ പേമാരി; 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു; 65,000 പേർ ദുരിതത്തിൽ
സ്വന്തം ലേഖകൻ: കനത്ത മഴ നാശം വിതച്ച ശ്രീലങ്കയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ മഴയിലും കാറ്റിലും 65,000 പേരാണ് ദുരിതത്തിലായിരിക്കുന്നത്. 17000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. 13 ജില്ലകളിലായി 1500 വീടുകള്‍ നശിച്ചു. ഏറ്റവുമധികം വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായ പൊളന്നറുവ, അനുരാധപുര എന്നിവിടങ്ങളില്‍ രാഷ്ട്രപതി ഗോതബയ രാജപക്‌സെ തിങ്കളാഴ്ച സന്ദര്‍ശിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ രാഷ്ട്രപതിഅവര്‍ക്കാവശ്യമായ …
“മടങ്ങിയെത്തിയത് എല്ലും തോലുമായി,” അമേരിക്കന്‍ സ്നിഫര്‍ നായ്ക്കളെ ഇനി ഈജിപ്തിലേക്ക് അയക്കില്ല!
“മടങ്ങിയെത്തിയത് എല്ലും തോലുമായി,”  അമേരിക്കന്‍ സ്നിഫര്‍ നായ്ക്കളെ ഇനി ഈജിപ്തിലേക്ക് അയക്കില്ല!
സ്വന്തം ലേഖകൻ: ഈജിപ്തിലേക്കും ജോര്‍ദാനിലേക്കും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇനി പരിശീലനം നല്‍കിയ നായകളെ വിടില്ലെന്ന് വ്യക്തമാക്കി അമേരിക്ക. വേണ്ടത്ര ശ്രദ്ധ കിട്ടാതെ നായകള്‍ തുടര്‍ച്ചയായി ചത്ത സാഹചര്യത്തിലാണ് തീരുമാനം. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലുള്ളവരാണ് അമേരിക്കയില്‍ നിന്ന് കൊണ്ടുവരുന്ന പരിശീലനം ലഭിച്ച സ്നിഫര്‍ നായകള്‍. കഴിഞ്ഞ സെപ്തംബറിലാണ് നായകള്‍ക്ക് വേണ്ട പരിചരണമോ ആവശ്യമായ …
സൗദി ഈ വർഷം അനുവദിച്ചത് 12 ലക്ഷത്തോളം തൊഴില്‍ വിസകൾ; കണക്കുകളുമായി തൊഴില്‍ മന്ത്രാലയം
സൗദി ഈ വർഷം അനുവദിച്ചത് 12 ലക്ഷത്തോളം തൊഴില്‍ വിസകൾ; കണക്കുകളുമായി തൊഴില്‍ മന്ത്രാലയം
സ്വന്തം ലേഖകൻ: സൗദിയിൽ ഈ വർഷം 12 ലക്ഷത്തോളം തൊഴില്‍ വിസകള്‍ അനുവദിച്ചെന്ന് തൊഴില്‍ മന്ത്രാലയം. സ്വകാര്യമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് നിരവധി കരാറുകളിലും ഒപ്പുവെച്ചെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷം അനുവദിച്ചത് ആറു ലക്ഷം തൊഴിൽ വിസകളായിരുന്നു. ഈ വര്‍ഷം ഇത് വരെ 12 ലക്ഷം തൊഴില്‍ വിസകളാണ് സൗദി തൊഴില്‍ സാമുഹിക …
ക്രിസ്മസ് അടിച്ചുപൊളിച്ച് ന്യൂസിലാന്‍റിലെ ഒറാന വൈൽഡ്‌ലൈഫ് പാർക്കിലെ താമസക്കാർ; ചിത്രങ്ങൾ
ക്രിസ്മസ് അടിച്ചുപൊളിച്ച് ന്യൂസിലാന്‍റിലെ ഒറാന വൈൽഡ്‌ലൈഫ് പാർക്കിലെ താമസക്കാർ; ചിത്രങ്ങൾ
സ്വന്തം ലേഖകൻ: ന്യൂസിലാന്‍റിലെ ഏക ഓപ്പൺ റേഞ്ച് മൃഗശാലയാണ് ഒറാന വൈൽഡ്‌ലൈഫ് പാർക്ക്. 1976 ൽ ആരംഭിച്ച ഈ മൃഹശാല ചാരിറ്റിയായ ഒറാന വൈൽഡ്‌ലൈഫ് ട്രസ്റ്റിന്‍റെ ഉടമസ്ഥതയിലാണുള്ളത്. ക്രൈസ്റ്റ്ചർച്ചിന്‍റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന 80 ഹെക്ടർ സ്ഥലത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക ജനങ്ങൾക്കും ക്രൈസ്റ്റ്ചർച്ചിലെ സന്ദർശകർക്കും ഗുണനിലവാരമുള്ള വിനോദ അവസരങ്ങൾ നൽകുക എന്നതാണ് ട്രസ്റ്റിന്‍റെ ലക്ഷ്യങ്ങൾ. …
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയക്കളി; അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്
സ്വന്തം ലേഖകൻ: മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എന്‍സിപി നേതാവ് അജിത് പവാര്‍ എത്തും. ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ രണ്ടാമനായി അജിത് പവാര്‍ ഡിസംബര്‍ 30 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍സിപിക്ക് നല്‍കാന്‍ മഹാസഖ്യത്തില്‍ ധാരണയായി. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാന്‍ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ സ്ഥാനം പിടിക്കും. ഡിസംബര്‍ …
ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 8500 കോടി രൂപ നീക്കിവെക്കും
ദേശീയ ജനസംഖ്യാ പട്ടിക പുതുക്കാന്‍ കേന്ദ്രസര്‍ക്കാര്‍; 8500 കോടി രൂപ നീക്കിവെക്കും
സ്വന്തം ലേഖകൻ: ദേശീയ ജനസംഖ്യാ പട്ടിക (എന്‍.പി.ആര്‍) പുതുക്കുന്നതിന് 8,500 കോടി രൂപ നീക്കിവെക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. രാജ്യത്തെ ഓരോ ”സാധാരണ താമസക്കാരന്റേയും’ സമഗ്രമായ വിവരങ്ങള്‍ സൃഷ്ടിക്കുകയാണ് എന്‍.പി.ആറിന്റെ ലക്ഷ്യമെന്ന് സെന്‍സസ് കമ്മീഷന്‍ അറിയിച്ചു. 2020 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ അസമൊഴികെ എല്ലാ …
“ഇക്കാര്യം ഇപ്പോൾ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല,” പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി അമിത് ഷാ
“ഇക്കാര്യം ഇപ്പോൾ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല,” പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി അമിത് ഷാ
സ്വന്തം ലേഖകൻ: ദേശീയ പൗരത്വ പട്ടികയില്‍ നിലപാട് മാറ്റി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്‍.ആര്‍.സിയും ദേശീയ ജനസംഖ്യാ പട്ടികയും (എന്‍.പി.ആര്‍)തമ്മില്‍ ബന്ധമില്ലെന്ന് അമിത് ഷാ. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത്ഷായുടെ വിശദീകരണം. ‘രാജ്യം മുഴുവന്‍ എന്‍.ആര്‍.സി നടപ്പാക്കുന്നതില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. ഇക്കാര്യത്തില്‍ പ്രധാന മന്ത്രി പറഞ്ഞതാണ് ശരി. …
“ഇനിയെന്തിന് ജോലി?” ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറിയിച്ച മാധ്യമ പ്രവർത്തകയുടെ പ്രതികരണം
“ഇനിയെന്തിന് ജോലി?” ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറിയിച്ച മാധ്യമ പ്രവർത്തകയുടെ പ്രതികരണം
സ്വന്തം ലേഖകൻ: സ്പാനിഷ് ലോട്ടറി നറുക്കെടുപ്പിലെ വിജയി ആരെന്നു ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ എന്ന മാധ്യമപ്രവര്‍ത്തക. വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിന്റെ വിജയി ആരെന്ന് കാത്തിരിക്കുന്നവരിലേക്കാണ് അത്ഭുതകരമായി ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്. റയല്‍ മാഡ്രിഡില്‍ വച്ചു നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് നടാലിയ തന്റെ വിജയാഘോഷവും റിപ്പോര്‍ട്ട് ചെയ്തത്. …
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
“ഉയരെ” അല്ല “ഛപ്പാക്ക്”: പാർവതിയുമായി താരതമ്യം ചെയ്യുന്നവർക്ക് മറുപടിയുമായി ദീപിക
സ്വന്തം ലേഖകൻ: കരിയറിലെ വളരെ വ്യത്യസ്തമായ വേഷമാണ് ‘ഛപാക്’ സിനിമയിൽ ദീപിക പദുക്കോണിന്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഛപാക്’. ചിത്രത്തിൽ ലക്ഷ്മിയുടെ റോളിലാണ് ദീപിക എത്തുന്നത്. ‘മാൽതി’ എന്നാണ് ദീപികയുടെ കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ട്രെയിലർ അടുത്തിടെ റിലീസ് ചെയ്തിരുന്നു. ട്രെയിലർ പുറത്തിറങ്ങിയതു …
അഫ്ഗാനിൽ ഗനി പ്രസിഡന്റായി തുടരും; തടഞ്ഞു വെച്ച തെരഞ്ഞെടുപ്പ് ഫലം പുറത്ത്
അഫ്ഗാനിൽ ഗനി പ്രസിഡന്റായി തുടരും; തടഞ്ഞു വെച്ച തെരഞ്ഞെടുപ്പ് ഫലം പുറത്ത്
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ അഷ്റഫ് ഗനി രണ്ടാം തവണയും പ്രസിഡന്റ് പദത്തിലേക്ക്. സെപ്റ്റംബർ 28നു നടന്ന തിരഞ്ഞെടുപ്പിൽ ഗനി 50.64% വോട്ടുകൾ നേടിയതായി ആദ്യഘട്ട ഫലം. അട്ടിമറി ആരോപണങ്ങളെ തുടർന്നു തടഞ്ഞുവച്ചിരുന്ന ഫലമാണ് അഫ്ഗാൻ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടത്. 39.52% വോട്ടുകൾ ലഭിച്ച മുഖ്യ എതിരാളി ഡോ. അബ്ദുല്ല അബ്ദുല്ല ഫലം തള്ളി. അപ്പീൽ …