1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യ ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിന് കീഴിൽ; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
ഇന്ത്യ ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിന് കീഴിൽ; രൂക്ഷ വിമർശനവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ സര്‍ക്കാറിന്‍റെ യഥാര്‍ഥ അജണ്ട വ്യക്തമാക്കുന്നതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ന്യൂനപക്ഷത്തിന് എതിരാണ് ഇന്ത്യന്‍ സര്‍ക്കാറെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം …
ഡൽഹിയിലെ താപനില രണ്ട് ഡിഗ്രിയില്‍ താഴെ; ഡ്രൈവർമാരുടെ കണ്ണുപൊത്തി കനത്ത മൂടൽമഞ്ഞ്
ഡൽഹിയിലെ താപനില രണ്ട് ഡിഗ്രിയില്‍ താഴെ; ഡ്രൈവർമാരുടെ കണ്ണുപൊത്തി കനത്ത മൂടൽമഞ്ഞ്
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്ത് താപനില രണ്ട് ഡ്രിഗ്രിയില്‍ താഴെ. നൂറ്റിപതിനെട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണിത്. മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഡല്‍ഹി–ജയ്പൂര്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. നൂറ്റാണ്ടിലെ രണ്ടാമത്തെ കടുത്ത ശൈത്യകാലമാണ് ഡല്‍ഹിയില്‍. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രേഖപ്പെടുത്തിയത്, 1.7 ഡിഗ്രി സെല്‍ഷ്യസ്. മൂടല്‍മഞ്ഞ് കനക്കുകയും കാഴ്ചപരിധി കുറയുകയും ചെയ്തതോടെ വാഹനാപകടങ്ങളുടെയെണ്ണം വര്‍ദ്ധിച്ചു. …
രാഹുല്‍ അസമില്‍, പ്രിയങ്ക ലഖ്‌നൗവില്‍; പൌരത്വ നിയമ പ്രതിഷേധം ആയുധമാക്കാൻ കോൺഗ്രസ്
രാഹുല്‍ അസമില്‍, പ്രിയങ്ക ലഖ്‌നൗവില്‍; പൌരത്വ നിയമ പ്രതിഷേധം ആയുധമാക്കാൻ കോൺഗ്രസ്
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യം മുഴുവന്‍ വ്യാപിക്കുന്നതിനിടെ കോൺഗ്രസ് ശക്തമായ മുന്നേറ്റത്തിന് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി 134-ാം സ്ഥാപകദിനമായ ഇന്ന് കോണ്‍ഗ്രസ് രാജ്യത്തുടനീളം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. ‘ഭരണഘടനയെ രക്ഷിക്കുക, ഇന്ത്യയെ രക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണു പ്രതിഷേധം. സ്ഥാപകദിനത്തിന്റെ ഭാഗമായി ദല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ഇടക്കാല അധ്യക്ഷ സോണിയാ …
പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ വർഷം; 2019 ലെ മികച്ച മലയാള സിനിമകൾ
പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ വർഷം; 2019 ലെ മികച്ച മലയാള സിനിമകൾ
സ്വന്തം ലേഖകൻ: പുതിയ സംവിധായകരും സുരാജും സൌബിനും സ്വന്തമാക്കിയ 2019-ല്‍ പുറത്തിറങ്ങിയത് 194 മലയാളം സിനിമകള്‍. ഇതില്‍ 113 സിനിമകളും സംവിധാനം ചെയ്തത് നവാഗത സംവിധായകരാണ്. 600 കോടിയായിരുന്നു ഈ വര്‍ഷത്തെ മലയാള സിനിമയുടെ നിക്ഷേപം. പുതുമയുളള വിഷയങ്ങളും മികച്ച അവതരണവും അഭിനയ മുഹൂര്‍ത്തങ്ങളും കൊണ്ട് ചിത്രങ്ങള്‍ മികവ് പുലര്‍ത്തി. സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ സാഹിറും …
കണ്ണൂര്‍ സര്‍വകാശാലയിൽ ഗവര്‍ണര്‍ക്ക് കരിങ്കൊടി; ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയെന്ന് ഗവർണർ
കണ്ണൂര്‍ സര്‍വകാശാലയിൽ ഗവര്‍ണര്‍ക്ക് കരിങ്കൊടി; ഇർഫാൻ ഹബീബ് പ്രസംഗം തടസപ്പെടുത്തിയെന്ന് ഗവർണർ
സ്വന്തം ലേഖകൻ: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ സര്‍വകലാശാലയിലെത്തിയ കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരാണ് ഗവര്‍ണറെ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് …
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു; സസ്പെൻസ് ത്രില്ലർ ചിത്രം ജനുവരിയിൽ തുടങ്ങും
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു; സസ്പെൻസ് ത്രില്ലർ ചിത്രം ജനുവരിയിൽ തുടങ്ങും
സ്വന്തം ലേഖകൻ: മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചഭിനയിക്കുമ്പോള്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്. ഒരു ത്രില്ലര്‍ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ മമ്മൂട്ടിയുടെയും മഞ്ജുവിന്റെയും കഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. നവാഗതനായ ജോഫിന്‍ ടി.ചാക്കോയാണ് സിനിമ സംവിധാനം …
“മിണ്ടാതിരുന്നാലേ സിനിമ കിട്ടൂവെങ്കിൽ എനിക്കാ സിനിമ വേണ്ട,” തുറന്നടിച്ച് സിദ്ധാർഥ്
“മിണ്ടാതിരുന്നാലേ സിനിമ കിട്ടൂവെങ്കിൽ എനിക്കാ സിനിമ വേണ്ട,” തുറന്നടിച്ച് സിദ്ധാർഥ്
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം ഉൾപ്പെടെ നിരവധി തവണ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയിട്ടുള്ള ആളാണ് നടൻ സിദ്ധാർഥ്. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ മൂലം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടില്ലേ എന്ന് ചോദിച്ചാൽ സിദ്ധാർഥിന് വ്യക്തമായ മറുപടിയുണ്ട്. നിശബ്ദനായിരുന്നാൽ മാത്രമേ അവസരങ്ങൾ​ ലഭിക്കുകയുള്ളൂ എങ്കിൽ തനിക്ക് അത്തരം അവസരങ്ങൾ വേണ്ടെന്ന് പറയാൻ ഈ കലാകാരന് യാതൊരു പേടിയുമില്ല. …
ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28 ന്
ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 28 ന്
ജിയോ ജേക്കബ് (ഗോള്‍വേ): ഗോള്‍വേ സെന്റ് തോമസ്‌ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 28 ന് നടക്കും. ശനിയാഴ്ച വൈകിട്ട് 3.30 ന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് റവ.ഫാ.ജോസ്‌ ഭരണികുളങ്ങര അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനക്കു ശേഷം ദേവാലയത്തിന്റെ സമീപത്തുള്ള മെർവ്യൂ കമ്യുണിറ്റി സെന്ററിൽ …
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല; മാറ്റം ജനുവരി 1 മുതൽ
സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക്  ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല; മാറ്റം ജനുവരി 1 മുതൽ
സ്വന്തം ലേഖകൻ: സൗദിയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഇനി ഇന്‍ഷുറന്‍സ് കാര്‍ഡ് നിര്‍ബന്ധമില്ല. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുള്ളവര്‍ക്ക് ആശുപത്രികളിലും ക്ലിനിക്കുകളിലും സേവനം ലഭിക്കുന്നതിന് സ്വദേശി തിരിച്ചറിയല്‍ കാര്‍ഡും, വിദേശികളുടെ താമസ രേഖയും സമര്‍പ്പിച്ചാല്‍ മതി. ജനുവരി ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിലാകുക. രാജ്യത്തെ ഇന്‍ഷുറന്‍സ് മേഖല ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇന്‍ഷുറന്‍സ് പോളിസി എടുത്ത …
കസാഖ്സ്താനില്‍ 100 പേരുമായി വിമാനം തകര്‍ന്നുവീണു; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
കസാഖ്സ്താനില്‍ 100 പേരുമായി വിമാനം തകര്‍ന്നുവീണു; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: 100 പേരുമായി പറന്ന വിമാനം കസാഖ്‌സ്താനിലെ അല്‍മാട്ടി വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണു. ബെക്ക് എയര്‍ വിമാനമാണ് അല്‍മാട്ടി വിമാനത്താവളത്തിനു സമീപം വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശികസമയം 7.22ന് തകര്‍ന്നുവീണത്. അപകടത്തില്‍ 14 പേരുടെ മരണം സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വിമാനം പറന്നുയര്‍ന്നതിനു തൊട്ടു പിന്നാലെയാണ് അപകടമുണ്ടായത്. അല്‍മാട്ടിയില്‍നിന്ന് രാജ്യതലസ്ഥാനമായ നൂര്‍സുല്‍ത്താനിലേയ്ക്ക് പുറപ്പെട്ടതായിരുന്നു …