1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ പാസായി. നിയമത്തില്‍ മതരാഷ്ട്ര സമീപനമാണ് ഉള്‍ച്ചേര്‍ന്നിരിക്കുന്നതെന്നും അതിനാല്‍ റദ്ദാക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുന്നതും പാസാക്കുന്നതും. പ്രമേയത്തില്‍ പറഞ്ഞിരിക്കുന്ന പ്രസക്തഭാഗങ്ങള്‍: ‘മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കപ്പെടുമ്പോള്‍, മതരാഷ്ട്ര സമീപനമാണ് ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. …
യാത്രക്കാർക്ക് “പുതുവർഷ സമ്മാന”വുമായി റയിൽ‌വേ; യാത്രാ നിരക്കുകൾ വർധിപ്പിച്ചു
യാത്രക്കാർക്ക് “പുതുവർഷ സമ്മാന”വുമായി റയിൽ‌വേ; യാത്രാ നിരക്കുകൾ വർധിപ്പിച്ചു
സ്വന്തം ലേഖകൻ: യാത്രാ നിരക്കുകള്‍ വര്‍ധിപ്പിച്ച് റെയില്‍വെ. അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് ഒരുപൈസ മുതല്‍ നാലു പൈസ വരെയാണ് വര്‍ധിപ്പിച്ചിട്ടുള്ളത്. ചൊവ്വാഴ്ച അര്‍ധരാത്രി (ജനുവരി ഒന്ന്) മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. സബര്‍ബന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ് നിരക്കുകളിലും മാറ്റമില്ല. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നിവയിലും മാറ്റമില്ല. നേരത്തെതന്നെ ബുക്കുചെയ്ത ടിക്കറ്റുകള്‍ക്കും …
മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിന്റെ പേരിൽ ടിവി തല്ലിപ്പൊട്ടിച്ചതായി അഫ്രീദി
മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിന്റെ പേരിൽ ടിവി തല്ലിപ്പൊട്ടിച്ചതായി അഫ്രീദി
സ്വന്തം ലേഖകൻ: കുറച്ച് വര്‍ഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ടിവി പരമ്പര കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിനാല്‍ വീട്ടിലെ ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തില്‍ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്. ‘കുട്ടികളുടെ മുന്നില്‍വെച്ച് ടിവി കാണരുതെന്ന് …
സമൂഹ മാധ്യമങ്ങളിൽ ആവേശമായി വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന “മാസ്റ്റര്‍“ ഫസ്റ്റ് ലുക്ക്
സമൂഹ മാധ്യമങ്ങളിൽ ആവേശമായി വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന “മാസ്റ്റര്‍“ ഫസ്റ്റ് ലുക്ക്
സ്വന്തം ലേഖകൻ: വിജയും വിജയ് സേതുപതിയും പ്രധാനകഥാപാത്രങ്ങളിലെത്തുന്ന ചിത്രം മാസ്റ്ററിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സ് ആണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടത്. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. …
സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം; ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍
സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം; ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍
സ്വന്തം ലേഖകൻ: വ്യാജരേഖകളുണ്ടാക്കി പുതുച്ചേരിയിൽ ആംഢബര വാഹനങ്ങള്‍ രജിസ്റ്റർ ചെയ്ത കേസിൽ നടനും രാജ്യസഭ എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ചിന്‍റെ കുറ്റപത്രം. ഏഴ് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കുറ്റപത്രം നാളെ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരാക്കും. സുരേഷ് ഗോപിക്ക് പുതുച്ചേരി രജിസ്ട്രേഷനിൽ രണ്ട് ഓഡിക്കാറുകളാണ് ഉണ്ടായിരുന്നത്. …
ഇനി രാജ്യം വിടേണ്ടതില്ല; ഫാമിലി വിസിറ്റിംഗ് വിസ പുതുക്കൽ എളുപ്പമാക്കി സൌദി
ഇനി രാജ്യം വിടേണ്ടതില്ല; ഫാമിലി വിസിറ്റിംഗ് വിസ പുതുക്കൽ എളുപ്പമാക്കി സൌദി
സ്വന്തം ലേഖകൻ: സൗദി അറേബ്യയിൽ പല തവണ വന്നുപോകാൻ സഹായിക്കുന്ന മൾട്ടിപ്പിൾ എൻട്രി വിസിറ്റിംഗ് വിസ പുതുക്കൽ എളുപ്പമാക്കി. ഒരു വർഷത്തേക്കുള്ള വിസയിൽ എത്തുന്ന പ്രവാസി കുടുംബങ്ങൾക്ക് അവസാന പുതുക്കലിന് രാജ്യം വിടേണ്ടതില്ല. രാജ്യത്തിനുള്ളിൽ നിന്ന് തന്നെ വിസ പുതുക്കാൻ കഴിയും വിധമാണ് നടപടിക്രമം ലളിതമാക്കിയത്. ഒമ്പത് മുതൽ 12 മാസം വരെ കാലയിളവിലേക്ക് വിസ …
സ്രോതസ് വെളിപ്പെടുത്താതെ പണം നാട്ടിലേക്ക് അയച്ചാല്‍ കുടുങ്ങും; ഇടപാടുകൾ നിരീക്ഷിച്ച് ബാങ്കുകൾ
സ്രോതസ് വെളിപ്പെടുത്താതെ പണം നാട്ടിലേക്ക് അയച്ചാല്‍ കുടുങ്ങും; ഇടപാടുകൾ നിരീക്ഷിച്ച് ബാങ്കുകൾ
സ്വന്തം ലേഖകൻ: സൌദിയിൽ സ്രോതസ് വെളിപ്പെടുത്താതെ പണം അയക്കുന്നത് കള്ളപ്പണത്തിന്റെ പരിധിയില്‍ വരുമെന്ന് അധികൃതര്‍. ഇത്തരം പണമിടപാടുകളും ബിനാമി പണമിടപാടുകളും നിയമവിരുദ്ധമാണെന്ന് സൗദി പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പണമിടപാടുകളിന്മേല്‍ കര്‍ശന നിരീക്ഷണം നടത്താന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോരിറ്റി രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരുമാനത്തേക്കാള്‍ ഉയര്‍ന്ന തുകയുടെ പണമിടപാടുകള്‍ നിരീക്ഷിക്കണമെന്നാണ് നിര്‍ദേശം. സംശയം …
സൗദിയില്‍ സ്വദേശിവത്കരണം പിന്‍വലിച്ചതായി വ്യാജപ്രചാരണം; സംവരണം 75 ശതമാനമാക്കാൻ സർക്കാർ
സൗദിയില്‍ സ്വദേശിവത്കരണം പിന്‍വലിച്ചതായി വ്യാജപ്രചാരണം; സംവരണം 75 ശതമാനമാക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: ചില മേഖലകളിലെ സ്വദേശിവത്കരണം പിന്‍വലിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം നിഷേധിച്ച് സൗദി അധികൃതര്‍. സൗദി പൗരന്മാര്‍ക്ക് രാജ്യത്ത് തൊഴിലവസരം ഉറപ്പാക്കാന്‍ നിലവില്‍ നടപ്പാക്കിയ പദ്ധതികളെല്ലാം തുടരുമെന്ന് തൊഴില്‍-സാമൂഹിക മന്ത്രാലയം വക്താവ് ഖാലിദ് അബാ അല്‍ഖൈല്‍ അറിയിച്ചു. ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ …
പൌരത്വ നിയമ പ്രതിഷേധങ്ങൾ: ഇന്ത്യയുടെ പ്രതിഛായയും ബന്ധങ്ങളും ഉലയുന്നു
പൌരത്വ നിയമ പ്രതിഷേധങ്ങൾ: ഇന്ത്യയുടെ പ്രതിഛായയും ബന്ധങ്ങളും ഉലയുന്നു
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ മറ്റൊരു പ്രതിസന്ധിയിലേക്ക്. പൗരത്വ നിയമത്തിന്റെ പേരില്‍ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളാണ് മോദിസര്‍ക്കാരിനെ ഇപ്പോള്‍ ആശങ്കപ്പെടുത്തുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. 16 രാജ്യങ്ങളിലെ നയതന്ത്രജ്ഞരുമായും സ്ഥാനപതികളുമായും ഇന്ത്യന്‍ എക്‌സ്പ്രസ്സ് പ്രതിനിധികള്‍ സംസാരിച്ചതായും അവരൊക്കെയും ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായും …
ഗ്രെറ്റ വിഷാദരോഗി ആയിരുന്നെന്ന് പിതാവ്; തുണയായത് പരിസ്ഥിതി പ്രവർത്തനങ്ങൾ
ഗ്രെറ്റ വിഷാദരോഗി ആയിരുന്നെന്ന് പിതാവ്; തുണയായത് പരിസ്ഥിതി പ്രവർത്തനങ്ങൾ
സ്വന്തം ലേഖകൻ: കാലാവസ്ഥ സംരക്ഷിക്കാന്‍ സ്വീഡനില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയയായ ഗ്രെറ്റ തുന്‍ബെര്‍ഗിന് വിഷാദ രോഗം ഉണ്ടായിരുന്നതായി പിതാവിന്റെ വെളിപ്പെടുത്തല്‍. കാലാവസ്ഥ സംരക്ഷണത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അവളെ മാറ്റിയെടുത്തെന്നും ഇപ്പോള്‍ ഗ്രെറ്റ വളരെ സന്തോഷവതിയാണെന്നും അദ്ദേഹം പറഞ്ഞു. ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗ്രെറ്റയുടെ വിഷാദരോഗത്തെ കുറിച്ച് പിതാവ് സ്വാന്റെ തുന്‍ബെര്‍ഗ് തുറന്നുപറഞ്ഞത്. നിങ്ങള്‍ കരുതുന്നത് …