1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബൂദാബിയിൽ റോ‍ഡ് ചുങ്കം ഈടാക്കാൻ തുടങ്ങി; വ്യവസായ മേഖലയിലേക്കുള്ള റോഡ് മേയ് 30 വരെ അടച്ചിടും
അബൂദാബിയിൽ റോ‍ഡ് ചുങ്കം ഈടാക്കാൻ തുടങ്ങി; വ്യവസായ മേഖലയിലേക്കുള്ള റോഡ് മേയ് 30 വരെ അടച്ചിടും
സ്വന്തം ലേഖകൻ: അബൂദബി നഗരത്തില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്ന് റോ‍ഡ് ചുങ്കം ഈടാക്കി തുടങ്ങി. രാവിലെയും വൈകുന്നേരവും രണ്ട് മണിക്കൂര്‍ വീതമാണ് നാല് ദിര്‍ഹം ടോള്‍ ഈടാക്കുക. മറ്റു സമയങ്ങളില്‍ വാഹനങ്ങള്‍ക്ക് സൗജന്യമായി കടന്നുപോകാം. വ്യാഴാഴ്ച മുതലാണ് അബൂദബി നഗരത്തിലെ ടോള്‍ ഗേറ്റുകള്‍ വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കി തുടങ്ങിയത്. നഗരത്തിലെ നാല് പാലങ്ങളിലാണ് ഇപ്പോള്‍ …
“പൌരത്വ ഭേദഗതിക്കെതിരെ ഒറ്റക്കെട്ടാവണം,” 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായിയുടെ കത്ത്
“പൌരത്വ  ഭേദഗതിക്കെതിരെ ഒറ്റക്കെട്ടാവണം,” 11 മുഖ്യമന്ത്രിമാര്‍ക്ക്  പിണറായിയുടെ കത്ത്
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് പിണറായി വിജയന്‍. പൗരത്വഭേദഗതി നിയമം രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും ജനാധിപത്യവും മതേതരത്വവും രാജ്യത്ത് നിലനിന്നു കാണണം എന്നാഗ്രഹിക്കുന്നവരെല്ലാം അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് യോജിച്ച് പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ തയ്യാറാവണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്. ദല്‍ഹി …
ഗോഡ്‌സെയും സവര്‍ക്കറൂം തമ്മിൽ സ്വവര്‍ഗാനുരാഗമെന്ന് സേവാദൾ ലഘുലേഖ; വിവാദം കത്തുന്നു
ഗോഡ്‌സെയും സവര്‍ക്കറൂം തമ്മിൽ സ്വവര്‍ഗാനുരാഗമെന്ന് സേവാദൾ ലഘുലേഖ; വിവാദം കത്തുന്നു
സ്വന്തം ലേഖകൻ: ഹിന്ദു മഹാസഭ നേതാവ് വിനായക് ദാമോദര്‍ സവര്‍ക്കറേയും ഗാന്ധിജിയുടെ ഘാതകന്‍ നാഥുറാം ഗോഡ്‌സെയും കുറിച്ച് കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ സേവാദള്‍ പുറത്തിറക്കിയ ലഘുലേഖയെച്ചൊച്ചി വിവാദം. ഗാന്ധി ഘാതകന്‍ ഗോഡ്സെയുമായി സവര്‍ക്കര്‍ സ്വവര്‍ഗാനുരാഗത്തിലായിരുന്നു എന്ന ലഘുലേഖയിലെ പരാമര്‍ശമാണ് വിവാദമായത്. ‘വീര്‍ സവര്‍ക്കര്‍ കിതനാ വീര്‍’ (സവര്‍ക്കര്‍ എത്രമാത്രം വീരനായിരുന്നു) എന്ന തലക്കെട്ടൊടെയുള്ള ലഘുലേഖ ആള്‍ ഇന്ത്യ …
കുചേലനായി ജയറാം; 20 കിലോ കുറച്ച് തല മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിൽ
കുചേലനായി ജയറാം; 20 കിലോ കുറച്ച് തല മൊട്ടയടിച്ച് ഇതുവരെ കാണാത്ത മേക്കോവറിൽ
സ്വന്തം ലേഖകൻ: ജയറാം കുചേലനായി അഭിനയിക്കുന്നു. ശ്രീകൃഷ്‍ണന്റെ ഉറ്റ സുഹൃത്തായ കുചേലന്റെ കഥ സിനിമയാക്കുന്നത് വിജീഷ് മണിയാണ്. ഒരുപാട് തയ്യാറെടുപ്പുകള്‍ നടത്തിയാണ് സിനിമ എടുക്കുന്നത്. ജയറാം ചിത്രത്തിനായി 20 കിലോയാണ് തടി കുറച്ചത്. തല മുണ്ഡനവും ചെയ്‍തിട്ടുണ്ട്. മുൻപ് രമേശ് പിഷാരടി സംവിധാനം ചെയ്ത ‘പഞ്ചവർണ്ണത്തത്ത’ എന്ന സിനിമയിലും ജയറാം തല മുണ്ഡനം ചെയ്ത് പ്രത്യക്ഷപ്പെട്ടിരുന്നു …
ഇറാഖിലെ യു.എസ് എംബസി ആക്രമണം; പരസ്പരം പഴിചാരി അമേരിക്കയും ഇറാനും
ഇറാഖിലെ യു.എസ് എംബസി ആക്രമണം; പരസ്പരം പഴിചാരി അമേരിക്കയും ഇറാനും
സ്വന്തം ലേഖകൻ: ഇറാഖിലെ യു.എസ് എംബസിക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ അമേരിക്കയും ഇറാനും തമ്മില്‍ വാക് യുദ്ധം. പശ്ചിമേഷ്യയിലേക്ക് അമേരിക്ക കൂടുതല്‍ സൈനികരെ നിയോഗിച്ചു. ഭീഷണിപ്പെടുത്തേണ്ടതില്ലെന്നും ഇറാന്‍ വിചാരിച്ചാല്‍ ഏതു രാഷ്ട്രത്തെയും ഇല്ലാതാക്കാന്‍ കഴിയുമെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഇ തിരിച്ചടിച്ചു. യു.എസ് എംബസിക്കു നേരെയുണ്ടായ ആക്രണമത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇറാനാണെന്ന് യുഎസ് …
ഇന്ത്യക്കാരുടെ സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി ശ്രീലങ്കൻ സർക്കാർ
ഇന്ത്യക്കാരുടെ സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി ശ്രീലങ്കൻ സർക്കാർ
സ്വന്തം ലേഖകൻ:ഇന്ത്യക്കാര്‍ക്ക് ശ്രീലങ്കയില്‍ പ്രവേശിക്കുന്നതിനുള്ള സൗജന്യ ഓണ്‍ അറൈവല്‍ വിസ സൗകര്യം ഏപ്രില്‍ 30 വരെ നീട്ടി. ഇന്ത്യ അടക്കം 48 രാജ്യങ്ങളിലെ പൗരന്മാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന സൗകര്യമാണ് ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ വിനോദ സ‍ഞ്ചാര വകുപ്പ് മന്ത്രി പ്രസന്ന രണതുംഗ വ്യാഴാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തിലെ ബോംബ് സ്ഫോടനത്തിന് ശേഷം …
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം; ആർക്കും പൗരത്വം നഷ്ടപ്പെടില്ല
പൗരത്വ നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യ മന്ത്രാലയം; ആർക്കും പൗരത്വം നഷ്ടപ്പെടില്ല
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് വിദേശകാര്യ മന്ത്രാലയം. നിയമം രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരിക്കെയാണു പൗരത്വ നിയമ ഭേദഗതിയില്‍ വിദേശകാര്യ മന്ത്രാലയം നയം വ്യക്തമാക്കിയിരിക്കുന്നത്. നിയമം നിലവിൽ വരുന്നതിലൂടെ ആർക്കും പൗരത്വം നഷ്ടപ്പെടില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പറഞ്ഞു. നിയമ ഭേദഗതി ഏതെങ്കിലും മതത്തിനെതിരോ ഭരണഘടനാ വിരുദ്ധമോ അല്ല. ഇന്ത്യയുടെ …
“ഡിസംബറിൽ 32?” പുതുവര്‍ഷത്തിൽ അമളി പിണഞ്ഞ് സുഡാന്‍; ട്രോൾ മഴയുമായി സോഷ്യല്‍ മീഡിയ
“ഡിസംബറിൽ 32?” പുതുവര്‍ഷത്തിൽ അമളി പിണഞ്ഞ് സുഡാന്‍; ട്രോൾ മഴയുമായി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകൻ: ലോകം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍ 2020 ലെ ആദ്യദിവസം തന്നെ മറന്ന് സുഡാന്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍. സുഡാന്‍ എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ടില്‍ 32 ഡിസംബര്‍ എന്ന് സ്റ്റാമ്പ് പതിച്ച ചിത്രം ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 2019 സുഡാനില്‍ ഇതുവരെയും അവസാനിച്ചിട്ടില്ല എന്ന ടാഗോടു കൂടിയാണ് ചിത്രം ട്വിറ്ററില്‍ പോസ്റ്റ്‌ചെയ്തത്. സുഡാനിലെ …
എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍
എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന്  ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍
സ്വന്തം ലേഖകൻ: പുതിയ സാഹചര്യത്തില്‍ എല്ലാ പ്രവാസികളും റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ക്കണമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍. പുതിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഏറെ പ്രധാനമാണെന്നും തിലോത്തമന്‍ മീഡിയവണിനോട് പറഞ്ഞു. ആധാർ കാർഡ് ഇല്ലാത്ത പ്രവാസികള്‍ക്കും റേഷൻ കാർഡിൽ പേര് ഉൾപ്പെടുത്താം. ഇ കാർഡ് സംവിധാനം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡ് റേഷന്‍ …
“അതിന് ഭരണാഘടനാ സാധുതയില്ല,” കേരളത്തിന്റെ പൌരത്വ നിയമ പ്രമേയത്തിനെതിരെ ഗവര്‍ണര്‍
“അതിന് ഭരണാഘടനാ സാധുതയില്ല,” കേരളത്തിന്റെ പൌരത്വ നിയമ പ്രമേയത്തിനെതിരെ ഗവര്‍ണര്‍
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളാ നിയമസഭ പാസാക്കിയ പ്രമേയത്തിന് എന്തെങ്കിലും തരത്തിലുള്ള നിയമസാധുതയോ ഭരണഘടനാപരമായ സാധുതയോ ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വം പൂര്‍ണമായും കേന്ദ്ര സര്‍ക്കാരിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്നും സംസ്ഥാന സര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. “പരിധിയില്‍പ്പെടാത്ത കാര്യങ്ങളില്‍ സര്‍ക്കാരിന്റെ സമയവും വിഭവങ്ങളും ചെലവഴിക്കരുത്. …