1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 28, 2019

സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതി ഇന്ത്യന്‍ സര്‍ക്കാറിന്‍റെ യഥാര്‍ഥ അജണ്ട വ്യക്തമാക്കുന്നതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഫാസിസ്റ്റ്, റേസിസ്റ്റ് ഭരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്നും ന്യൂനപക്ഷത്തിന് എതിരാണ് ഇന്ത്യന്‍ സര്‍ക്കാറെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതി പ്രകാരം അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മുസ്ലീങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കുകയാണ്.

ഇന്ത്യന്‍ സര്‍ക്കാറിന്‍റെ ഫാസിസവും റേസിസവുമാണ് മുഖമാണ് വ്യക്തമാക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളിലും ആദ്യമായാണ് പാകിസ്ഥാന്‍ പ്രതികരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണമെന്നതും ശ്രദ്ധേയം.

പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് പീഡനം സഹിക്കാതെ ഇന്ത്യയിലെത്തിയ മുസ്ലീം മതം ഒഴികെ ഹിന്ദു, സിഖ്, ബുദ്ധ, സിഖ്, കൃസ്ത്യന്‍, പാഴ്സി മതക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നാണ് പൗരത്വ നിയമ ഭേദഗതിയില്‍ പറയുന്നത്. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലെന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്നത് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.