സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ദുബൈയില്‍ പ്രകടനം നടത്തിയ ഇന്ത്യന്‍ പ്രവാസികളെ നാടുകടത്തി എന്ന പ്രചാരണം യു.എ.ഇ നിഷേധിച്ചു. പ്രതിഷേധത്തിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് യു.എ.ഇ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ദുബൈ നാഇഫില്‍ ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചിലര്‍ മുദ്രാവാക്യം മുഴക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കപ്പെട്ടിരുന്നു. ഇവരെ ദുബൈ …
സ്വന്തം ലേഖകൻ: തുര്‍ക്കിയില്‍ വിക്കിപീഡിയക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിക്കുന്നു. രണ്ടു വര്‍ഷമായി വിക്കി പീഡിയക്ക് വിലക്കേര്‍പ്പെടുത്തിയ തുര്‍ക്കി ഗവണ്‍മെന്റ് നടപടി അഭിപ്രായ സ്വാതന്ത്രത്തിനുമലുള്ള കടന്നു കയറ്റമെന്ന് തുര്‍ക്കിയിലെ കോടതി അഭിപ്രായപ്പെട്ടു. 2017 ലാണ് തുര്‍ക്കിയില്‍ വിക്കിപീഡിയയ്ക്ക് നിരോധനമേര്‍പ്പെടുത്തുന്നത്. തുര്‍ക്കി ഐ.എസുള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുന്നു എന്ന വിവരം വിക്കിപീഡിയയില്‍ വന്നതാണ് എര്‍ദൊഗാനെ ചൊടിപ്പിച്ചത്. ഈ …
സ്വന്തം ലേഖകൻ: ലോക സമാധാനത്തിനും സൗഭാഗ്യത്തിനുമായി വ്യത്യസ്ത പ്രാര്‍ത്ഥന ഉല്‍സവവുമായി ടിബറ്റന്‍ സന്യാസികള്‍. തിന്മയേ ഉന്‍മൂലനം ചെയ്യാന്‍ ചാം നൃത്തചുവടുകളുമായി സന്യാസസമൂഹം ഹിമാചലിലെ ദോര്‍ജെ ദ്രാക് സന്യാസമഠത്തില്‍ ഒത്തുകൂടി. 60 വര്‍ഷത്തിലധികമായി ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന ടിബറ്റന്‍ സന്യാസസമൂഹമാണ് ലോകനന്മക്കായി പ്രാര്‍ത്ഥനാ ഉല്‍സവം കൊണ്ടാടുന്നത്. ആചാരപ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ക്ക് പുറമെ മനസും ശരീരവും പൂര്‍ണമായി അര്‍പ്പിചാണ് നൃത്തചുവടുകളുമായി …
സ്വന്തം ലേഖകൻ: : സംസ്ഥാനത്ത് വിദേശികളെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ ആലോചന എന്ന വാര്‍ത്തയില്‍ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഡിറ്റെന്‍ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ദി ഹിന്ദു ദിനപത്രത്തില്‍ ‘state plans detention centre’ എന്ന …
സ്വന്തം ലേഖകൻ: മഞ്ജു വാരിയറുമായി തനിക്ക് ശത്രുതയില്ലെന്ന് നടന്‍ ദിലീപ്. മഞ്ജു വാരിയറുമായി അഭിനയിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനു പ്രശ്‌നമില്ലെന്നും ദിലീപ് പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. സിനിമയിലെ കഥാപാത്രത്തിന് മഞ്ജുവല്ലാതെ മറ്റാരും പറ്റില്ലെന്ന അവസ്ഥയുണ്ടായാല്‍ ഒന്നിച്ചഭിനയിക്കുന്നതില്‍ തനിക്ക് ബുദ്ധിമുട്ടില്ലെന്നാണ് ദിലീപ് പറഞ്ഞത്. താനും മഞ്ജുവുമായി ശത്രുതയില്ലെന്ന് ആവർത്തിച്ച ദിലീപ് തങ്ങൾ …
സ്വന്തം ലേഖകൻ: യുണൈറ്റഡ് നാഷന്‍സ് ജനറല്‍ അസംബ്ലി 2021 -നെ പഴങ്ങളുടെയും പച്ചക്കറികളുടെയും വര്‍ഷമായി അന്താരാഷ്ട്രതലത്തില്‍ ആചരിക്കാനുള്ള തീരുമാനത്തിലാണ്. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടത്താനാണ് ഇത്തരമൊരു തീരുമാനം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങളെ ബോധവാന്‍മാരാക്കുകയെന്നതും ലക്ഷ്യമാണ്. അതുപോലെ പഴങ്ങളുടെയും പച്ചക്കറികളുടെയും സുസ്ഥിരമായ ഉത്പാദനത്തിനും പ്രാധാന്യം നല്‍കുന്നു. ആഗോള വ്യാപകമായി പഴങ്ങളുടെ ഉത്പാദത്തെയും വില്‍പ്പനയെയും …
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലടക്കം ഇന്റര്‍നെറ്റ് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാര്‍ ആരംഭിച്ച കെ. ഫോൺ പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം പരുത്തിപ്പാറയിലെ കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ മുതൽ ടെക്നോപാർക്കിലെ സ്റ്റേറ്റ് ഡാറ്റാ സെന്റർ വരെയുള്ള പതിനൊന്ന് കിലോമീറ്റർ ലൈനിലാണ് ഒപ്ക്ടിക്കൽ ഫൈബർ വലിക്കുന്ന ജോലികൾ ആരംഭിച്ചത്. എല്ലാ ജനങ്ങൾക്കും ഇന്റർനെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച …
സ്വന്തം ലേഖകൻ: നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതില്‍ മാപ്പുചോദിച്ച് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നിവര്‍ക്ക് ഷെയ്ന്‍ നിഗം കത്തയച്ചു. വിഷയം രമ്യമായി പരിഹരിക്കണമെന്നും കത്തില്‍ പറയുന്നു. കത്ത് കിട്ടിയതായി പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ എം. രഞ്ജിത്ത് പറഞ്ഞു. ജനുവരിയില്‍ നടക്കുന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാത്രമേ ഷെയ്‌ന്റെ വിഷയത്തില്‍ തുടര്‍നടപടികളുണ്ടാകൂ. അതേസമയം, നിർമ്മാതാക്കളെ …
സ്വന്തം ലേഖകൻ: ഒരു വര്‍ഷത്തിനിടയിലെ മൂന്നാമത്തെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിലേക്ക് ഇസ്രയേൽ നീങ്ങവെ വീണ്ടും മത്സരിക്കുന്ന പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി അപകട നിലയിലേക്കെന്ന് സൂചന. നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ഗിദിയോണ്‍ സാര്‍ ആണ് നെതന്യാഹുവിനെതിരെ മത്സരിക്കുന്നത്. ലിക്വിഡ് പാര്‍ട്ടിയില്‍ നെതന്യാഹുവിന് കാര്യമായ പിന്തുണ ഉണ്ട്. എന്നിരുന്നാലും ഈയടുത്ത് വന്ന …
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ വിമര്‍ശിച്ച് രാഷ്ട്രീയ പ്രസ്താവന നടത്തിയ കരസേനാ മേധാവിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. ബിപിന്‍ റാവത്തിന്റെ പ്രസ്താവന പൂര്‍ണ്ണമായും ഭരണഘടനാ ജനാധിപത്യത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഇന്ന് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിക്കാന്‍ സൈനിക മേധാവിക്ക് അനുവാദം നല്‍കിയാല്‍ നാളെ സൈന്യം ഏറ്റെടുക്കുന്നതിനുള്ള അനുവാദവും നല്‍കുമെന്ന് കോണ്‍ഗ്രസ് വാക്താവ് ബ്രിജീഷ് …