1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2019

സ്വന്തം ലേഖകൻ: സ്പാനിഷ് ലോട്ടറി നറുക്കെടുപ്പിലെ വിജയി ആരെന്നു ലൈവ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു നടാലിയ സ്യൂഡെറോ എന്ന മാധ്യമപ്രവര്‍ത്തക. വാര്‍ഷിക ക്രിസ്മസ് ലോട്ടറി നറുക്കെടുപ്പിന്റെ വിജയി ആരെന്ന് കാത്തിരിക്കുന്നവരിലേക്കാണ് അത്ഭുതകരമായി ആ വിജയികളിലൊരാള്‍ താന്‍ തന്നെയാണെന്ന് നടാലിയ തിരിച്ചറിയുന്നത്.

റയല്‍ മാഡ്രിഡില്‍ വച്ചു നടന്ന നറുക്കെടുപ്പിലെ വിജയികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് നടാലിയ തന്റെ വിജയാഘോഷവും റിപ്പോര്‍ട്ട് ചെയ്തത്. പത്താം സമ്മാനമാണ് നടാലിയ സ്വന്തമാക്കിയത്. ഇനി പത്താം സമ്മാനമെന്നു കേള്‍ക്കുമ്പോള്‍ അത്ര ചെറുതെന്നു കരുതേണ്ട, അയ്യായിരം യൂറോ (ഏകദേശം നാല് ലക്ഷം രൂപ)യാണ് നടാലിയയ്ക്കു ലഭിച്ചത്.

സമ്മാനം കിട്ടിയെന്നറിഞ്ഞ നടാലിയയുടെ റിപ്പോര്‍ട്ടിങ്ങും രസകരമായിരുന്നു. ‘

“എനിക്ക് പത്താം സമ്മാനം ലഭിച്ചിരിക്കുന്നു, ഇതു തമാശയല്ല. ഞാന്‍ പല ഇവന്റുകളും ചെയ്തിട്ടുണ്ട്. ഇവിടെ വന്നപ്പോള്‍ ഒരു ലോട്ടറി വാങ്ങുകയായിരുന്നു. നാളെ തൊട്ട് ഞാന്‍ ജോലിക്ക് പോകുന്നില്ല,” ആവേശം അടക്കാനാവാതെ നടാലിയ പറഞ്ഞു.

നടാലിയയുടെ ആവേശം കണ്ട് അമ്പരന്ന് നില്‍ക്കുന്ന അവതാരകരേയും വീഡിയോയില്‍ കാണാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.