സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളിലൂടെ മലയാളം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അമേരിക്കക്കാരി എലിസ എന്ന എലിക്കുട്ടിയെ കുറിച്ച് കുറച്ചുപേരെങ്കിലും കേട്ടിട്ടുണ്ടാവും. എലിക്കുട്ടിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ‘എനിക്കു വയ്യ’ എന്ന പ്രയോഗത്തിന്റെ നാനാർത്ഥങ്ങളും വിവിധ സാഹചര്യങ്ങളിലെ ഉപയോഗവുമൊക്കെ രസകരമായി അവതരിപ്പിക്കുകയാണ് എലിക്കുട്ടി വീഡിയോയിൽ. ഇംഗ്ലീഷ് കലർന്ന മലയാളത്തിലുള്ള എലിക്കുട്ടിയുടെ അവതരണം …
സ്വന്തം ലേഖകൻ: ഇടക്കാല തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് മാപ്പുചോദിച്ച് പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍. ബ്രിട്ടനിലെ തൊഴിലാളിവര്‍ഗത്തിന്റെ വോട്ട് ഉറപ്പിക്കുന്നതില്‍ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തെ ന്യായീകരിക്കാനും കോര്‍ബിന്‍ ശ്രമംനടത്തി. ഭയത്തിന്റെ സന്ദേശത്തിനു പകരം, പ്രതീക്ഷ പുലര്‍ത്തുന്ന വാഗ്ദാനങ്ങള്‍ പ്രചാരണത്തില്‍ മുന്നോട്ടുവെച്ചതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 650 അംഗ പാര്‍ലമന്റെില്‍ കണ്‍സര്‍വേറ്റിവ് …
സ്വന്തം ലേഖകൻ: ജനപ്രതിനിധി സഭയിൽ കുറ്റവിചാരണ നേരിടേണ്ടി വരുന്ന മൂന്നാമത്തെ മാത്രം യുഎസ് പ്രസിഡന്റായി ട്രംപ് മാറുമോ എന്നതാണ് അമേരിക്കൻ മാധ്യമങ്ങളിലെ ചൂടൻ ചർച്ച. ട്രംപിനെതിരായ ഇംപീച്ച്മെന്റ് നടപടിയുടെ അടുത്ത ഘട്ടമായ ജനപ്രതിനിധി സഭയിലെ വോട്ടെടുപ്പ് ബുധനാഴ്ച നടക്കും. നടപടികൾ വിലയിരുത്തുന്നതിനായി ജനപ്രതിനിധി സഭയുടെ ഹൗസ് റൂൾ കമ്മിറ്റി ചൊവ്വാഴ്ച ചേരുന്നുണ്ട്. ജനപ്രതിനിധി സഭയുടെ ഇന്റലിജന്റ് …
സ്വന്തം ലേഖകൻ: സൈനികബലത്തിൽ ലോകത്തിലെ മുൻനിരക്കാരാണ് ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി(പിഎൽഎ). ഏതാണ്ട് 23 ലക്ഷം പേരാണ് പിഎൽഎയിൽ അംഗങ്ങൾ. ഏതാണ്ട് അത്രതന്നെ റിസർവ് സൈനികരും ചൈനയ്ക്കുണ്ട്. ചൈനയിൽ സൈനിക സേവനം നിർബന്ധിതമാണ്. യാതൊരു തരത്തിലുള്ള ഒഴിവുകഴിവും ഇതിൽ അനുവദിക്കാറില്ല. വിദ്യാസമ്പന്നരായ ചൈനീസ് യുവാക്കളെ സംബന്ധിച്ച് ചൈനീസ് സൈന്യത്തിലെ ജോലി അവരെ ആകർഷിക്കുന്ന ഒന്നല്ല. വിദ്യാഭ്യാസ …
സ്വന്തം ലേഖകൻ: മോശം കാലാവസ്ഥ അനുഭവപ്പെടുമ്പോള്‍ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ ഇളവ് അനുവദിക്കണമെന്ന് യു.എ.ഇ തൊഴില്‍മന്ത്രാലയം. ജീവനക്കാരുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടതെന്നും മന്ത്രാലയം സര്‍ക്കുലറില്‍ വ്യക്തമാക്കി. കാലാവസ്ഥ മോശമാണെങ്കില്‍ ജീവനക്കാരുടെ പ്രവര്‍ത്തി സമയത്തില്‍ വിട്ടുവീഴ്ചകള്‍ അനുവദിക്കണം. മഴയും മൂടല്‍മഞ്ഞും അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷക്കാണ് പരിഗണന നല്‍കേണ്ടത്. അവരുടെ യാത്ര സുരക്ഷിതമാണെന്ന് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. …
സ്വന്തം ലേഖകൻ: ഒരേ താല്‍പര്യത്തിന് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ക്കുമ്പോള്‍ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ക്ക് നെറ്റി ചുളിക്കാനുള്ള അവസരമാണ് പ്രതിപക്ഷ നേതാവിനെ ചേര്‍ത്ത് നിര്‍ത്തുന്ന ഈ പ്രധാനമന്ത്രി നല്‍കുന്നത്. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍. ദേശീയ ദിനാചരണത്തിന് വേണ്ടിയാണ് ഭൂട്ടാന്‍ പ്രധാനമന്ത്രി ലോട്ടേ ഷെറിങും പ്രതിപക്ഷ നേതാവ് പേമാ ഗ്യാംഷോയും ഒന്നിച്ച് എത്തിയത്. രാഷ്ട്രം എന്ന …
സ്വന്തം ലേഖകൻ: തിരുവനന്തപുരത്തെ തിരുവല്ലത്ത് അക്രമിസംഘം മര്‍ദ്ദിക്കുകയും തീവയ്ക്കുകയും ചെയ്ത യുവാവ് മരിച്ചു. വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷാണ് മരിച്ചത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പടെ അഞ്ച് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസം മുമ്പാണ് ആള്‍ക്കൂട്ട ആക്രമണം ഉണ്ടായത്. പണം മോഷ്ടിച്ചുവെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. പ്രക്രൂരമായ മര്‍ദനത്തിന് ശേഷം യുവാവിന്‍റെ …
സ്വന്തം ലേഖകൻ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സര്‍വകലാശാലകളിലും വിവിധ രാഷ്ട്രീയ മുന്നണികളുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം കത്തിപ്പടരുകയാണ്. നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വ്വകലാശാലയില്‍ തുടങ്ങിയ പ്രതിഷേധത്തിന് കൂടുതല്‍ സര്‍വകലാശാലകള്‍ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഐ.ഐ.ടിയും ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസും ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ …
സ്വന്തം ലേഖകൻ: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി മാധ്യമപ്രവര്‍ത്തകയ്ക്കു നേരെയും പൊലീസ് അക്രമം. തന്നെ പൊലീസ് അക്രമിച്ചതായി മാധ്യമപ്രവര്‍ത്തക ബുഷ്‌റ ഷെയ്ഖ് തന്നെയാണ് വെളിപ്പെടുത്തിയത്. ‘ബി.ബി.സിയുടെ കവറേജിനു വേണ്ടിയാണു ഞാന്‍ ഇവിടെയെത്തിയത്. അവര്‍ എന്റെ ഫോണ്‍ മേടിച്ച് എറിഞ്ഞുടച്ചു. പൊലീസുകാരന്‍ എന്റെ മുടിയില്‍ പിടിച്ചു തള്ളി. അവരെന്നെ …
സ്വന്തം ലേഖകൻ: പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധ റാലി നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ദേശീയ പൗരത്വ നിയമം നടപ്പാക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ തന്റെ സര്‍ക്കാരിനെ പിരിച്ചു വിടാന്‍ ധൈര്യമുണ്ടെങ്കില്‍ അങ്ങനെ ചെയ്‌തോളൂവെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ പറഞ്ഞു. ‘നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടണമെങ്കില്‍ അങ്ങനെ ചെയ്യാം. എന്നാല്‍, …