1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 4, 2019

സ്വന്തം ലേഖകൻ: സുഡാനിലെ കളിമണ്‍പാത്ര ഫാക്ടറിയില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ 18 ഇന്ത്യക്കാരും. സുഡാനിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തോമിലുള്ള സീലാ സെറാമിക് ഫാക്ടറിയിലാണ് എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.

അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. കൂടുതല്‍പ്പേര്‍ അപകടത്തില്‍പ്പെട്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പൊള്ളലേറ്റ് ഏഴ് ഇന്ത്യക്കാരാണ് ചികിത്സയില്‍ കഴിയുന്നത്. ഫാക്ടറിയിലേക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിനിടെയാണ് ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. ടാങ്കര്‍ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.

ഇതോടെ ഫാക്ടറിക്കുള്ളിലേക്കും തീ പടരുകയായിരുന്നു. മതിയായ സുരക്ഷാ ംവിധാനങ്ങള്‍ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. തീപ്പിടിക്കുന്ന വസ്തുക്കള്‍ അലക്ഷ്യമായി ഫാക്ടറിയില്‍ സൂക്ഷിച്ചതും അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.