സ്വന്തം ലേഖകൻ: നടൻ ഷെയ്ൻ നിഗമിനെ വിലക്കിയതിനൊപ്പം പുതുതലമുറ താരങ്ങൾക്ക് എതിരെ ഗുരുതരമായ ആരോപണങ്ങളുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ലഹരിവസ്തുക്കൾ പലപ്പോഴും ലൊക്കേഷനുകളിലേക്ക് എത്തുന്നുവെന്ന് പരാതിയുണ്ട്. അത് ശരിയാണെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുമുണ്ട്. വിശദമായ അന്വേഷണത്തിനായി ലൊക്കേഷനുകളിൽ പൊലീസ് പരിശോധന നടത്തണമെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ചില താരങ്ങൾ കാരവാനിൽ നിന്ന് ഇറങ്ങാറില്ല. അച്ചടക്കമില്ലായ്മ ചെറുപ്പക്കാരായ താരങ്ങളുടെ ഭാഗത്ത് …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഇടമായ സ്പെയിനിലെ നഗരമായ അലികന്‍റേയിലെ കോസ്റ്റാബ്ലാങ്ക ബീച്ചുകളിലേക്ക് എത്താന്‍ മടിക്കുകയാണ് ഇപ്പോള്‍ സഞ്ചാരികള്‍. മനോഹരമായ തീരവും വെള്ളമണലും നിറഞ്ഞ ഈ കടല്‍ത്തീരങ്ങളില്‍ നിന്ന് സഞ്ചാരികളെ മാറ്റി നിര്‍ത്തുന്നത് ഏതാനും ശില്‍പങ്ങളാണെന്നതാണ് വിചിത്രമായ വസ്തുത. അടുത്തിടെയാണ് കോസ്റ്റാബ്ലാങ്ക ബീച്ചുകളില്‍ ചില നഗ്നശില്‍പങ്ങള്‍ വച്ചത്. ഗ്രാഫിക് ശൈലിയിലുള്ള നഗ്നദൃശ്യങ്ങള്‍ക്ക് ഒറിജിനലുകളേക്കാളും …
സ്വന്തം ലേഖകൻ: തന്റെ പാർട്ടിയെ വിജയിപ്പിക്കുന്ന പക്ഷം ക്രിസ്മസിനു മുന്‍പ് പാർലമെന്റിൽ ബ്രെക്സിറ്റ് കരാർ അവതരിപ്പിക്കുമെന്നും ജനുവരിയിൽത്തന്നെ യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടനെ പിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുമെന്നും പ്രധാനമന്ത്രി ബോറീസ് ജോൺസൻ. ഞായറാഴ്ച അവതരിപ്പിച്ച കൺസർവേറ്റീവ് പാർട്ടി പ്രകടന പത്രികയിലാണ് ഈ വാഗ്ദാനം. ആദായനികുതി, വാറ്റ്, ദേശീയ ഇൻഷ്വറൻസിലേക്കുള്ള സംഭാവന എന്നിവ അഞ്ചുവർഷത്തേക്ക് വർധിപ്പിക്കില്ല. അന്‍പതിനായിരം …
സ്വന്തം ലേഖകൻ: സൌദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ട് റോയിട്ടേഴ്സ് പുറത്തു വിട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ വെച്ച് ആക്രമണത്തിന് മുന്നോടിയായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. യുഎസിനെതിരെ നേരിട്ടുള്ള ആക്രമണത്തിന് പകരം സൌദിയെ ആക്രമിച്ച് പ്രകോപനത്തിന് ഇറാന്‍ പരമോന്നത നേതാവാണ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സെപ്തംബര്‍ 14നായിരുന്നു …
സ്വന്തം ലേഖകൻ: സൗദി ദന്താരോഗ്യ മേഖലയിൽ 55 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. രണ്ടു തവണകളായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം മാർച്ചിൽ നിലവിൽ വരും. മൂന്നോ അതിൽ കൂടുതലോ ദന്ത ഡോക്ടർമാർ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കായിരിക്കും പുതിയ തീരുമാനം ബാധകമാവുക. തൊഴിൽ സാമൂഹിക വികസന മന്ത്രി എഞ്ചിനീയർ അഹമ്മദ് സുലൈമാൻ അൽ …
സ്വന്തം ലേഖകൻ: : വിദേശ രാജ്യങ്ങളില്‍ മരിക്കുന്ന നിരാലംബരായ പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാന്‍ എയര്‍ ഇന്ത്യയുമായി നോര്‍ക്ക റൂട്സ് ധാരണാപത്രം ഒപ്പുവച്ചു. തൊഴില്‍ ഉടമയുടെയോ സ്പോണ്‍സറുടെയോ എംബസിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തിലാണു മൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി എത്തിക്കുക. ഇതുസംബന്ധിച്ച പദ്ധതി നടത്തിപ്പിനു നോര്‍ക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും എയര്‍ ഇന്ത്യ …
സ്വന്തം ലേഖകൻ: ക്രിക്കറ്റ് മൈതാനത്ത് ബാറ്റ്സ്മാന്‍മാരുടെ പേടിസ്വപ്നമായിരുന്നു മുന്‍ പാകിസ്താന്‍ പേസര്‍ ഇമ്രാന്‍ ഖാന്‍. ചാട്ടുളി പോലെയായിരുന്നു ഇമ്രാന്റെ പന്തുകള്‍. ഇപ്പോഴിതാ പ്രധാനമന്ത്രിയായ ശേഷം ശാസ്ത്രസത്യങ്ങളെ വെല്ലുവിളിക്കുകയാണ് ഇമ്രാന്‍. രാത്രിയിൽ മരങ്ങൾ ഓക്സിജൻ ഉത്പാദിപ്പിക്കുമെന്നാണ് പാകിസ്താൻ പ്രധാനമന്ത്രിയുടെ അവകാശവാദം. മിക്ക മരങ്ങളും രാത്രിയിൽ കാർബൺ ഡൈ ഓക്സൈഡ് (CO2) പുറപ്പെടുവിക്കുന്നു എന്നത് ശാസ്ത്രസത്യമാണ്. ഇതിനെയാണ് ഇമ്രാന്‍ …
സ്വന്തം ലേഖകൻ: അമേരിക്കയിലെ സോള്‍ട്ട് ലേക്ക് സിറ്റിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപത്തഞ്ചുകാരി ജീനി സോറൂണ്‍ മാത്തേഴ്‌സ് മരിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതശരീരം ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്‌സിന്റേതാണെന്ന് തിരിച്ചറിഞ്ഞു. മൃതദേഹത്തിന് 11 കൊല്ലത്തോളം പഴക്കമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. പോളിനെ അവസാനമായി കണ്ട ദിവസത്തെ കുറിച്ച് …
സ്വന്തം ലേഖകൻ: ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നാളെ മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും. ഉപമുഖ്യമന്ത്രിമാരായി കോൺഗ്രസിന്‍റെ ബാലാസാഹേബ് തോറാട്ടും എൻസിപിയുടെ ജയന്ത് പാട്ടീലും സത്യപ്രതിജ്ഞ ചെയ്യും. ഇതോടെ കോൺഗ്രസ്-എൻസിപി-ശിവസേന ത്രികക്ഷി സഖ്യത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും. 166 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് മഹാ വികാസ് അഗാദിയിൽനിന്ന് കത്ത് ലഭിച്ചതിനെത്തുടർന്ന് ദാദറിലെ ശിവാജി …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ വിമത നീക്കം നടത്തി ബിജെപിക്കൊപ്പം സർക്കാർ രൂപീകരിച്ച എൻസിപി നേതാവ് അജിത് പവാർ പാർട്ടി നേതൃസ്ഥാനത്തേയ്ക്ക് തിരികെയെത്തുമെന്നു സൂചന. അജിത് പവാറിനെ വീണ്ടും നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കാനാണ് തീരുമാനമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരം. ശനിയാഴ്ച ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അജിത്തിനെ നിയമസഭാ കക്ഷി നേതാവ് …