സ്വന്തം ലേഖകൻ: കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായി നോട്ട് ബുക്കിൽ നിന്ന് കീറിയെടുത്ത പേജിൽ നീല മഷികൊണ്ട് എഴുതിയ ഒരു വിചിത്ര പരാതി. കോഴിക്കോട് മേപ്പയൂർ എസ്.ഐക്കാണ് പത്ത് വയസ്സുകാരനായ വിദ്യാര്‍ഥി നേരിട്ടെത്തി പരാതി കൈമാറിയത്. പരാതിയില്‍ പെട്ടെന്ന് നടപടിയെടുക്കണമെന്നും കൊച്ചു മിടുക്കൻ പൊലീസിനോട് ആവശ്യപ്പെട്ടു. പരാതി ഇങ്ങനെ: മേപ്പയൂർ പോലീസ് സ്റ്റേഷൻ എസ്.ഐക്ക് സർ, …
സ്വന്തം ലേഖകൻ: പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ ഷവോമി അവരുടെ റെഡ്മി K30 സീരിസ് അവതരിപ്പിക്കാനൊരുങ്ങുന്നു. ഡിസംബർ 10ന് ചൈനയിലായിരിക്കും പുതിയ ഫോണുകൾ അവതരിപ്പിക്കുക. 5 കണക്ടിവിറ്റിയുമായി എത്തുന്ന റെഡ്മിയുടെ ആദ്യ മോഡലാകും K30. റെഡ്മി K30യ്ക്കൊപ്പം പ്രോ മോഡലും കമ്പനി അന്നുതന്നെ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. എന്നാൽ റെഡ്മി K30 പ്രോ ഉടൻ വിൽപ്പനയ്ക്കെത്താൻ സാധ്യതയില്ല. …
സ്വന്തം ലേഖകൻ: ലോകത്തെ വാഹന നിര്‍മാതാക്കളില്‍ ഭീമന്‍മാരായ ടെസ്‍ല അടുത്തിടെ അവതരിപ്പിച്ച ഇലക്ട്രിക് പിക്കപ്പ് ട്രക്കാണ് സൈബര്‍ട്രക്ക്. ഉരുക്കു ബോഡിയാണ് സൈബര്‍ട്രക്കിന്റെ കരുത്ത്. കഴിഞ്ഞ ദിവസം സൈബര്‍ട്രക്കിന്റെ കരുത്തുറ്റ ബോഡിയുടെയും ആര്‍മര്‍ ഗ്ലാസിന്റെയും പരീക്ഷണം നടത്തിയെങ്കിലും ഗ്ലാസ് പൊട്ടിച്ചിതറിയത് ടെസ്‍ലക്ക് കുറച്ച് ‘ക്ഷീണം’ ചെയ്തിരുന്നു. ബുള്ളറ്റ് പ്രൂഫ് പോലെയാണ് ഗ്ലാസ് എന്നായിരുന്നു ടെസ്‍ലയുടെ അവകാശവാദമെങ്കിലും പരീക്ഷണ …
സ്വന്തം ലേഖകൻ: കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച് കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി പിണറായി വിജയനും ഒസാക്ക സര്‍വകലാശാലയിലെ ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ഡോ. ജെന്റ കവഹാരയുമായുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായത്. സര്‍വകലാശാലയുടെ സ്യൂട്ട കാമ്പസിലെ …
സ്വന്തം ലേഖകൻ: ദുബായിലെ താമസ – കുടിയേറ്റ നിയമലംഘകർക്ക് യാത്രാനടപടികൾ വേഗത്തില്‍ പൂര്‍ത്തിയാക്കി രാജ്യം വിടാന്‍ എമിഗ്രേഷന്‍ വകുപ്പ് സൗകര്യമൊരുക്കുന്നു. വിമാനത്താവളത്തിലെത്തും മുൻപ് ബോർഡിങ് പാസ് ജയിലിൽ തന്നെ നല്‍കും.സംവിധാനം അടുത്ത വർഷം പ്രാബല്യത്തിൽ വരും. ലോകത്ത് ആദ്യമായാണ് ഒരു താമസ കുടിയേറ്റ വകുപ്പ് റസിഡൻസി നിയമം ലംഘിച്ചു കഴിയുന്നവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ തടങ്കൽ കേന്ദ്രത്തിൽ …
സ്വന്തം ലേഖകൻ: ജര്‍മന്‍ നഗരമായ ഡ്രെസ്ഡിന്നിലെ മ്യൂസിയത്തില്‍ നിന്ന് മോഷ്ടാക്കള്‍ അപഹരിച്ചത് വിലമതിക്കാവാവാത്ത സമ്പത്ത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പിന്റെ ചരിത്രത്തിലെ ‘ഏറ്റവും വലിയ കവര്‍ച്ച’ എന്നാണ് ജര്‍മന്‍ മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലെ ഏറ്റവും സമ്പന്നവും ചരിത്ര പ്രാധാന്യമുള്ളതുമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ഡ്രിസ്ഡിന്നിലെ ഗ്രീന്‍ വോള്‍ട്ട് കൊട്ടാരത്തില്‍(ഇപ്പോള്‍ മ്യൂസിയം) നിന്നാണ് അതിവിദഗ്ധമായി കവര്‍ച്ച നടത്തിയത്. …
സ്വന്തം ലേഖകൻ: അൽഖസീം പ്രവിശ്യയിൽ 2,000 വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി റിപ്പോർട്ട്. ഖസീം യൂനിവേഴ്സിറ്റിയിൽ ഡ്രൈവിങ് സ്കൂൾ തുടങ്ങി ആറുമാസത്തിനുള്ളിലാണിത്. പരിശീലനവും പരീക്ഷയും വിജയകരമായി പൂർത്തിയാക്കിയാണ് ഇത്രയും സ്ത്രീകൾ ലൈസൻസ് സ്വന്തമാക്കി നിരത്തിലിറങ്ങിയത്. പ്രവിശ്യയിൽ നിന്ന് വനിതാ അപേക്ഷകരുടെ ആധിക്യം മൂലം ഡ്രൈവിങ് സ്കൂളിന്റെ പ്രവൃത്തി ദിവസം അഞ്ചിൽ നിന്ന് ആറായി ഉയർത്തിയാണ് തീവ്രപരിശീലനം …
സ്വന്തം ലേഖകൻ: 19-കാരിയായ ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനിയെ ഷിക്കാഗോയില്‍ ലൈംഗികമായി അക്രമിച്ച ശേഷം കഴുത്ത് ഞെരിച്ചുകൊന്നു. ഹെദരാബാദ് സ്വദേശിനിയായ യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയ്‌സ് വിദ്യാര്‍ഥിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ശനിയാഴ്ച ക്യാമ്പസിനോട് ചേര്‍ന്ന് നിര്‍ത്തിയിട്ട കാറിന്റെ പിന്‍സീറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഡൊണാള്‍ഡ് തര്‍മന്‍ എന്ന 26-കാരനെ ഷിക്കാഗോ മെട്രോ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയിട്ടുണ്ട്. ഇയാള്‍ക്ക് യൂണിവേഴ്‌സിറ്റിയുമായി ബന്ധമില്ലെന്ന് …
സ്വന്തം ലേഖകൻ: അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്. വാര്‍ത്താസമ്മേളനത്തിലായിരുന്നു ഫഡ്‌നാവിസിന്‌റെ രാജി പ്രഖ്യാപനം. ബിജെപിയെയാണ് ജനം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി തിരഞ്ഞെടുത്തതെന്നും, ശിവസേന വിലപേശിയത് ഉറപ്പ് നല്‍കാത്ത കാര്യത്തിനായിരുന്നുവെന്നും ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ നാലാം ദിവസമാണ് ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. …
സ്വന്തം ലേഖകൻ: സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ പൊലീസ് സംരക്ഷണം തേടിയെത്തിയ ഭൂമാത ബ്രിഗേഡ് ശബരിമലയിൽ സന്ദർശനം നടത്തിയേ മടങ്ങൂ എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. അവസാനവട്ട ചർച്ച അൽപ നിമിഷത്തിനകം. തൃപ്തി ദേശായി അടക്കം 6 അംഗങ്ങൾ സിറ്റി പൊലീസ് കമ്മിഷണറേറ്റിന് അകത്തുണ്ട്. ശബരിമലയിൽ പോകാൻ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നൽകാൻ സാധ്യമല്ലെന്നു …