സ്വന്തം ലേഖകൻ: പ്രശസ്ത കൊറിയന്‍ പോപ്പ് ഗായിക ഗൂ ഹാരയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സോള്‍ നഗരത്തിനടുത്തുള്ള ഗന്നം ചിയോങ്ദാമിലെ വീട്ടിലാണ് ശനിയാഴ്ച വൈകീട്ട് ഇരുപത്തിയെട്ടുകാരിയായ ഗൂ ഹാരയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജപ്പാനില്‍ ഒരു സംഗീതപരിപാടി കഴിഞ്ഞ് തിരിച്ചെത്തിയതായിരുന്നു ഹാരയെന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന ഗൂ ഹാര. മരണകാരണമെന്ന് വ്യക്തമല്ലെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരിച്ചെത്തിയശേഷം …
സ്വന്തം ലേഖകൻ: തമിഴകത്തില്‍ ഇപ്പോള്‍ ചൂടേറിയ ചര്‍ച്ച രണ്ടു പേരുകളെ ചുറ്റിപ്പറ്റിയാണ്, രജനീകാന്ത്, കമല്‍ ഹാസന്‍. തമിഴ്‌നാടിന്റെ താത്പര്യത്തിനു വേണ്ടി ആവശ്യം വന്നാല്‍ തങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയതോടെയാണു രാഷ്ട്രീയചര്‍ച്ചകള്‍ ഇവരിലേക്കു മാറിയത്. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ കക്ഷികള്‍ വ്യത്യസ്ത നിലപാടുകളാണ് ഇവര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഇരുവരെയും വിമര്‍ശിച്ചുകൊണ്ടാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. ഇരുവര്‍ക്കും ശിവാജി …
സ്വന്തം ലേഖകൻ: ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യുവുമായി പഞ്ചഗുസ്തി പിടിച്ച് നടന്‍ മമ്മൂട്ടി. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒടുവില്‍ ജോബിയുടെ കൈക്കരുത്തിന് മുന്നില്‍ മമ്മൂട്ടി തോല്‍വി സമ്മതിക്കുന്നതും വിഡിയോയിലുണ്ട്. മത്സരശേഷം മമ്മൂട്ടി ജോബിയെ അഭിനന്ദിക്കുകയും ചെയ്തു. ഇപ്പോള്‍ വണ്‍ എന്ന ചിത്രത്തിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്താണ് മമ്മൂട്ടി. ഇവിടെ നടന്ന ഒരു …
സ്വന്തം ലേഖകൻ: കഴിഞ്ഞമാസം കിഴക്കന്‍ ലണ്ടനില്‍ എത്തിയ കണ്ടെയ്നര്‍ ലോറിയില്‍ 39 മൃതദേഹങ്ങള്‍ കണ്ടെത്തിയ സംഭവത്തിൽ വീണ്ടും അറസ്റ്റ്. കൊല്ലപ്പെട്ടവരെല്ലാം വിയറ്റ്നാമില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായതിന് പിന്നാലെ എട്ട് പേര് വിയറ്റ്നാമില്‍ അറസ്റ്റിലായിരുന്നു. ഈ സംഭവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 23 കാരനെയാണ് ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വടക്കൻ അയർലൻഡ്സ്വദേശിയാണ് അറസ്റ്റിലായത്. വലിയൊരു നെറ്റ്വര്‍ക്കിന്റെ ഭാഗമായി നടന്ന …
സ്വന്തം ലേഖകൻ: ശ്രീലങ്കയിൽ ഉടൻ ഇടക്കാല തിരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അറിയിച്ചു. മൂത്ത സഹോദരൻ ചമൽ രാജപക്സെയെ ഭക്ഷ്യമന്ത്രിയാക്കി 16 അംഗ മന്ത്രിസഭയും പ്രസിഡന്റ് പ്രഖ്യാപിച്ചു. ഇടതു നേതാവ് ദിനേഷ് ഗുണവർധനെയാണ് വിദേശകാര്യമന്ത്രി. തമിഴ് വംശജർക്ക് 2 മന്ത്രിസ്ഥാനം നൽകിയിട്ടുണ്ട്. പ്രധാന വകുപ്പുകളായ പ്രതിരോധം, ധനകാര്യം എന്നിവ പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ …
സ്വന്തം ലേഖകൻ: ഇറാന്‍ വാര്‍ത്താ വിതരണ മന്ത്രിക്ക് വിലക്കേര്‍ക്കെടുത്തി യു.എസ്. ഇറാനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ജനകീയ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഇറാന്‍ ഇന്റര്‍നെറ്റിനു വിലക്കേര്‍പ്പെടുത്തിയതിനു തൊട്ടു പിന്നാലെയാണ് യു.എസ് വിലക്ക്. ഇറാനിയന്‍ വാര്‍ത്താ വിതരണ മന്ത്രിയായ മുഹമ്മദ് ജാവേദ് അസാരി ജരോമിക്ക് വിലക്കേര്‍പ്പെടുത്തുന്നതായി യു.എസ് ട്രഷറി വകുപ്പാണ് അറിയിച്ചിരിക്കുന്നത്. 2017 പകുതിയില്‍ മുഹമ്മദ് ജരോമി വാര്‍ത്താ …
സ്വന്തം ലേഖകൻ: തനിക്കെതിരെ നിരന്തരം വ്യാജ കേസുകള്‍ കെട്ടിച്ചമച്ചുണ്ടാക്കുകയാണെന്നും അതുകൊണ്ടുതന്നെ തന്നെ വധശിക്ഷയ്ക്ക് വിധിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ട് 24കാരന്‍. വാഹനത്തില്‍ നിന്ന് ജനങ്ങള്‍ക്ക് നേരെ കണ്ണീര്‍ വാതക ഷെല്ലുകള്‍ എറിഞ്ഞെന്ന കുറ്റത്തിന് അറസ്റ്റിലായ യുവാവിനെ ബഹ്റൈനിലെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അദ്ദേഹം വിചിത്രമായ ആവശ്യം ഉന്നയിച്ചത്. ജൂണ്‍ 25ന് എകറില്‍ നിന്നാണ് സ്വദേശി യുവാവിനെ പൊലീസ് അറസ്റ്റ് …
സ്വന്തം ലേഖകൻ: ഹവായിലെ ഒരു സര്‍ക്കസ് കൂടാരത്തിലെ ടൈക് എന്നു പേരുള്ള ആന കൊല്ലപ്പെട്ടിട്ട് 19 വര്‍ഷമായി. 1994 ആഗസ്റ്റ് 20 നാണ് ടൈക്കിയെ സുരക്ഷാ സൈന്യം വെടിവെച്ചു കൊല്ലുന്നത്. കഴിഞ്ഞ ദിവസം മൃഗസ്‌നേഹികള്‍ ലോകമെമ്പാടും ടൈക്കിയുടെ മരണത്തിന്റെ ദുഖാചരണവും നടത്തിയിരുന്നു. 19 വര്‍ഷങ്ങള്‍ക്കിപ്പുറവും ടൈക്കി ലോക മനസാക്ഷിക്കേറ്റ ഒരു മുറിവായി നിലനില്‍ക്കുകയാണ്. കാരണം മദം …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ശിവസേനയും എൻ.സി.പിയും. ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻ.സി.പി തലവൻ ശരത് പവാറും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുകക്ഷികളും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് അവകാശപ്പെട്ടത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ …
സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ അതിനാടകീയ നീക്കത്തിനൊടുവില്‍ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി-എന്‍സിപി സഖ്യമാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഇന്ന് സര്‍ക്കാര്‍ രൂപീകരണം നടത്തുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ശനിയാഴ്ച രാവിലെ എട്ട് മണിക്ക് ബിജെപിയുടെ അപ്രതീക്ഷിത നീക്കം. എന്‍സിപിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. …